നച്ചുവിന്‍റെ ഷാനുവിനൊപ്പം പൃഥ്വിയും സുപ്‌സും! പിറന്നാളുകാരനുള്ള ആശംസ ഇങ്ങനെ! ചിത്രം വൈറല്‍

പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരങ്ങളാണ് ഫഹദ് ഫാസിലും നസ്രിയയും. ഫഹദ് ഫാസിലിന്റെ പിറന്നാളാണ് ജൂലൈ 8ന്. താരത്തിന് ആശംസകളറിയിച്ച് താരങ്ങളും ആരാധകരുമൊക്കെ എത്തിയിരുന്നു. ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന ചിത്രത്തില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഫഹദും നസ്രിയയും പ്രണയത്തിലായതും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതും. വിവാഹ ശേഷം ഇരുവരും അഭിനയിച്ച ചിത്രമായ ട്രാന്‍സിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. നസ്രിയ ജീവിതത്തിലേക്ക് വന്നതിന് ശേഷമുള്ള മാറ്റങ്ങളെക്കുറിച്ച് പറഞ്ഞ് ഫഹദ് എത്തിയിരുന്നു.

ഫഹദാണ് ഓറിയോയെ സമ്മാനിച്ചത്. അതിന് ശേഷമായാണ് തന്റെ പേടി മാറിയതെന്നും നസ്രിയയും പറഞ്ഞിരുന്നു. താരങ്ങളും അണിയറപ്രവര്‍ത്തകരുമെല്ലാമായി അടുത്ത സൗഹൃദമാണ് ഇരുവര്‍ക്കുമുള്ളത്. സൗഹൃദത്തിന് ഏറെ പ്രാധാന്യം നല്‍കുന്നവരാണ് ഇരുവരും. പൃഥ്വിരാജും കുടുംബവുമായും അടുത്ത ബന്ധമാണ് ഫഹദിനും നസ്രിയയ്ക്കും ഉള്ളത്. അടുത്തിടെ മമ്മൂട്ടിയുടെ പുതിയ വീട്ടിലേക്ക് ഒരേ ദിനത്തിലായിരുന്നു ഫഹദും പൃഥ്വിരാജും എത്തിയത്. ഇവരുടെ വരവിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

കൂടെ എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെയാണ് പൃഥ്വിരാജും നസ്രിയയും അടുത്ത് പരിചയപ്പെടുന്നത്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജിന്റെ സഹോദരിയായാണ് നസ്രിയ എത്തിയത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഈ ചിത്രത്തിലൂടെയായിരുന്നു നസ്രിയ തിരിച്ചെത്തിയത്. ഗംഭീര സ്വീകരണമായിരുന്നു താരത്തിന് ലഭിച്ചത്. നസ്രിയയെ അടുത്ത് പരിചയപ്പെട്ടതോടെയാണ് ഇതുപോലൊരു സഹോദരി ഉണ്ടായിരുന്നുവെങ്കില്‍ എന്ന് തോന്നിയതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.

Prithviraj, Nazriya

Recommended Video

Dulquer Salman is not only an actor but business man too

നച്ചുവെന്നായിരുന്നു പൃഥ്വിരാജ് നസ്രിയയെ വിളിച്ചിരുന്നത്. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയുമായും മകള്‍ അലംകൃതയെന്ന ആലിയുമായും അടുത്ത സൗഹൃദമാണ് നസ്രിയയ്ക്കുള്ളത്. അലംകൃതയെക്കുറിച്ച് പറഞ്ഞ് പൃഥ്വിയും സുപ്രിയയും വഴക്കുണ്ടാക്കുമ്പോള്‍ ഇടനിലക്കാരിയായി നച്ചുവും എത്താറുണ്ട്. സുപ്രിയ മേനോന്റെ പിറന്നാള്‍ അടുത്തിടെയായിരുന്നു കഴിഞ്ഞത്. സുപ്‌സിന് ആശംസ നേര്‍ന്നും നച്ചു എത്തിയിരുന്നു. നസ്രിയ പങ്കുവെച്ച സ്റ്റാറ്റസ് ചിത്രം ക്ഷണനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്.

നച്ചുവിനും ഷാനുവിനുമൊപ്പമുള്ള ചിത്രമായിരുന്നു പൃഥ്വിരാജ് പങ്കുവെച്ചത്. സുപ്രിയ മേനോനും ഇതേ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് ഷാനുവിന് പിറന്നാളാശംസ നേര്‍ന്നിട്ടുണ്ട്. ആലിയെ കാണാനായി ഇടയ്ക്ക് ഫഹദും നസ്രിയയും പൃഥ്വിരാജിന്റെ ഫ്‌ളാറ്റിലേക്ക് എത്തിയിരുന്നു. ആലിയും നച്ചുവും ഒരുമിച്ചുള്ള ചിത്രങ്ങള്‍ അടുത്തിടെയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X