എന്റെ എറ്റവും അടുത്ത കൂട്ടുകാരി! സുപ്രിയയ്ക്ക് പിറന്നാള്‍ ആശംസയുമായി പൃഥ്വിരാജ്! വൈറലായി പോസ്റ്റ്
ലൂസിഫറിന്റെ വിജയത്തിലൂടെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് പൃഥ്വിരാജ് സുകുമാരന്‍. മോഹന്‍ലാലിനെ നായകനാക്കിയുളള സിനിമ താരത്തിന്റെ കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. ലൂസിഫര്‍ കഴിഞ്ഞും കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് പൃഥ്വിരാജ്. സിനിമാത്തിരക്കുകള്‍ക്കിടെയിലും കുടുംബ ജീവിതവും നല്ല രീതിയിലാണ് താരം മുന്നോട്ടുകൊണ്ടുപോവാറുളളത്. കുടുംബത്തിനൊപ്പമുളള നിമിഷങ്ങളെല്ലാം പൃഥ്വി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.
കുടുംബത്തില്‍ നിന്നും വലിയ പിന്തുണയാണ് പൃഥ്വിക്ക് എല്ലാ കാര്യങ്ങളിലും ലഭിക്കാറുളളത്. സിനിമാ തിരക്കുകളുമായി മുന്നേറുന്നതിനിടയിലും കുടുംബത്തെ മിസ് ചെയ്യാതിരിക്കാന്‍ പൃഥ്വി പരമാവധി ശ്രമിക്കാറുണ്ട്. പൃഥ്വിയുടെ സിനിമാ സെറ്റുകളിലെല്ലാം മകള്‍ക്കൊപ്പം സുപ്രിയ എത്താറുമുണ്ട്. സിനിമാ ത്തിരക്കുകള്‍ക്കിടെ ഭാര്യയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്നുകൊണ്ടുളള പൃഥ്വിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. പുതിയ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരിക്കുകയാണ്.

ലൂസിഫറിന്റെ വിജയത്തില്‍ തിളങ്ങിനില്‍ക്കുന്ന സമയത്തായിരുന്നു പൃഥ്വിയും സുപ്രിയയും തങ്ങളും 8ാം വിവാഹ വാര്‍ഷികം അടുത്തിടെ ആഘോഷിച്ചിരുന്നത്. 2011 എപ്രിലില്‍ ആയിരുന്നു സുപ്രിയ മേനോനെ പൃഥ്വി തന്റെ ജീവിത സഖി ആക്കിയിരുന്നത്. പരസ്പരം സഹകരിച്ചും പിന്തുണ നല്‍കിയുമുളള ഇവരുടെ കുടുംബ ജീവിതം മറ്റുളളവര്‍ക്കും മാതൃകയായിരുന്നു. ബിബിസിയില്‍ റിപ്പോര്‍ട്ടറായിരുന്ന സുപ്രിയ വിവാഹ ശേഷം ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും കാര്യങ്ങളുമായി തിരക്കിലായിരുന്നു. പൃഥ്വിക്കൊപ്പം അഭിമുഖങ്ങളിലെല്ലാം സുപ്രിയയും പങ്കെടുക്കാറുണ്ടായിരുന്നു.

2014ലാണ് അലംകൃത ഇവരുടെ ജീവിതത്തിലേക്ക് എത്തിയിരുന്നത്. അല്ലിയുടെ ചിത്രങ്ങള്‍ പങ്കുവെച്ചെല്ലാം പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ടായിരുന്നു. ഈ വര്‍ഷമായിരുന്നു പൃഥ്വിയും സുപ്രിയയും ചേര്‍ന്ന് തുടങ്ങിയ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന നിര്‍മ്മാണ കമ്പനിക്ക് തുടക്കമായത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നയന്‍ എന്ന ചിത്രമായിരുന്നു ഇവര്‍ നിര്‍മ്മിച്ചത്. സോണി പിക്‌ചേഴ്‌സുമായി ചേര്‍ന്നായിരുന്നു ഈ സംരംഭം. ഒരു പരീക്ഷണ ചിത്രമായി ഒരുക്കിയ നയന്‍ തിയ്യേറ്ററുകളില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

വിവാഹ വാര്‍ഷികം കഴിഞ്ഞ എപ്രിലില്‍ ആഘോഷിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ സുപ്രിയയുടെ ജന്മദിനവും വന്നെത്തിയിരിക്കുന്നത്. പതിവ് പോലെ ഭാര്യയ്‌ക്കൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു പൃഥ്വി ഇത്തവണയും എത്തിയിരുന്നത്. ലൂസിഫര്‍ സമയത്ത് എടുത്ത ഒരു ചിത്രമാണ് പൃഥ്വിരാജ് തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റ് ചെയ്തിരുന്നത്. ഒപ്പം തന്റെ ബെസ്റ്റ് ഫ്രണ്ടും ഭാര്യയും പ്രണയവും സണ്‍ഷൈനിന്റെ അമ്മയുമായവള്‍ക്ക് സന്തോഷ ജന്മദിനം എന്നും നടന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

പൃഥ്വിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയായി ആരാധകരും സുപ്രിയയ്ക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയിരുന്നു. ലൂസിഫറിന്റെ വിജയത്തിളക്കത്തില്‍ നില്‍ക്കവേ ഇത്തവണ പിറന്നാളും വിവാഹ വാര്‍ഷികവുമെല്ലാം സ്‌പെഷ്യലാണ് ദമ്പതികള്‍ക്ക്. നിലവില്‍ ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് പൃഥ്വിയുളളത്. തുടര്‍ന്നും നിരവധി സിനിമകളാണ് നടന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.



Click it and Unblock the Notifications











