twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൃഥ്വിരാജിന്റെ ബ്രില്യന്‍സാണത്! ലൂസിഫര്‍ ക്ലൈമാക്‌സില്‍ അധികമാരും ശ്രദ്ധിക്കാതെ പോയൊരു കാര്യം! കാണൂ!

    |

    ആഗ്രഹസഫലീകരണത്തിനായി പ്രപഞ്ചം മുഴുവന്‍ കൂടെനില്‍ക്കുമെന്നത് കേവലമൊരു വാചകമല്ല. മനസ്സിലെ ആഗ്രഹം അത്രയക്ക് തീവ്രമാണെങ്കില്‍ മറ്റെല്ലാ കാര്യങ്ങളും അതിനായി വഴിമാറാറുണ്ട്. അത്തരത്തിലുള്ളൊരു കാര്യമാണ് ലൂസിഫറിലൂടെ സംഭവിച്ചത്. സംവിധാനമെന്ന വലിയ സ്വപ്‌നത്തെക്കുറിച്ച് വാചാലനാവുന്നതിനിടയില്‍ എന്നായിരിക്കും അത് സംഭവിക്കുകയെന്ന് ചോദിച്ചപ്പോള്‍ കൃത്യമായ കാലയളവ് പറയാന്‍ പൃഥ്വിരാജിന് കഴിഞ്ഞിരുന്നില്ല. സിനിമയെക്കുറിച്ച് വാചാലനാവുന്നതിനിടയില്‍ മുരളി ഗോപിയായിരുന്നു പൃഥ്വിയോട് സംവിധാനത്തെക്കുറിച്ച് ചോദിച്ചത്. ആശീര്‍വാദുമായി തന്‍ ഒരു സിനിമ കമ്മിറ്റ് ചെയ്തിട്ടുണ്ടെന്നും മോഹന്‍ലാല്‍ ആരാധകര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള സിനിമയായിരിക്കും അതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. സംവിധായകനെക്കുറിച്ച് ചോദിച്ചപ്പോള്‍ ആരുമായിട്ടില്ലെന്ന് പൃഥ്വിക്ക് ചെയ്തൂടെയെന്നായിരുന്നു മുരളിയുടെ ചോദ്യം. തുടക്കത്തില്‍ തമാശയായി കരുതിയെങ്കിലും പിന്നീട് ആന്റണി പെരുമ്പാവൂരും മോഹന്‍ലാലും ഇതിനായി തയ്യാറാണെന്ന് വ്യക്തമാക്കിയതോടെയാണ് പൃഥ്വിരാജ് ലൂസിഫറിനെ ഏറ്റെടുത്തത്.

    മോഹന്‍ലാലിന്റെ കടുത്ത ആരാധകര്‍ കാണാനാഗ്രഹിക്കുന്ന കാര്യങ്ങളെയെല്ലാം പുനരാവിഷ്‌ക്കരിച്ചായിരുന്നു താരമെത്തിയത്. സിനിമയുടെ താരനിര്‍ണ്ണയവും ആക്ഷന്‍ രംഗവും മോഹന്‍ലാലിന്റെ ഡയലോഗുമൊക്കെ ആരാധകരെ കോരിത്തരിപ്പിച്ചിരുന്നു. നാളുകള്‍ക്ക് ശേഷമാണ് മോഹന്‍ലാലിനെ പഴയ പ്രൗഢിയില്‍ കണ്ടത്. മോഹന്‍ലാലും മഞ്ജു വാര്യരുമായിരിക്കും തന്റെ സിനിമയിലെ താരങ്ങളെന്ന് വളരെ നേരത്തെ പൃഥ്വി പറഞ്ഞിരുന്നു. ലൂസിഫര്‍ യാഥാര്‍ത്ഥ്യമായപ്പോഴും ആ തീരുമാനത്തില്‍ മാറ്റമുണ്ടായിരുന്നില്ല. മോഹന്‍ലാലിനെ നായകനാക്കി മാത്രമല്ല ആ സിനിമയില്‍ സ്വന്തമായൊരു കഥാപാത്രത്തെ അവതരിപ്പിച്ച് കൈയ്യടി വാങ്ങാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഇതേക്കുറിച്ചുള്ള പുതിയ കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

    Prithviraj

    ബോബിയുടെ രഹസ്യനീക്കത്തെക്കുറിച്ച് മനസ്സിലാക്കിയതിന് ശേഷം സെയ്ദിനോട് സ്റ്റീഫന്‍ നെടുമ്പള്ളി ആവശ്യപ്പെട്ടത് ഒരേയൊരു കാര്യമായിരുന്നു. അക്കാര്യം ഏറ്റെടുത്ത സെയ്ദ് ബോബിയെ കണ്ടെത്തുന്നതും അവിടേക്ക് സ്റ്റീഫനെത്തുകയും ചെയ്യുന്ന രംഗങ്ങളിലാണ് ഈ കൂടിച്ചേരല്‍ സംഭവിച്ചത്. സംവിധായകനും നായകനും നിര്‍മ്മാതാവും ഒരു രംഗത്തില്‍ ഒരുമിക്കുകയായിരുന്നു. ഡയലോഗുകളൊന്നുമില്ലാതെ സ്‌ക്രീന്‍ പ്രസന്‍സിലൂടെയായിരുന്നു ആന്റണി പെരുമ്പാരെത്തിയത്. സ്റ്റീഫന്‍ നെടുമ്പള്ളിയൂടെ സ്വന്തം ആളായെത്തിയ സെയ്ദിനും ഡയലോഗ് കുറവായിരുന്നു. അവസാനപകുതിയില്‍ നിറഞ്ഞുനിന്നതും ഇവരായിരുന്നു. നായകനേയും നിര്‍മ്മാതാവിനേയും സംവിധായകനും ഒരുമിച്ച് സ്‌ക്രീനിലേക്കെത്തിച്ച പൃഥ്വിരാജിന്റെ മികവിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

    English summary
    Prithviraj's brillance in Lucifer Climax
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X