ഓണത്തിന് പൊളിച്ചടുക്കാന്‍ പൃഥ്വിരാജിന്റെ ബ്രദേഴ്‌സ്‌ഡേ! യു/എ സര്‍ട്ടിഫിക്കറ്റ് നേടി ചിത്രം
ലൂസിഫറിന്റെ വമ്പന്‍ വിജയത്തിലൂടെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് പൃഥ്വിരാജ് സുകുമാരന്‍. ആദ്യ സംവിധാന സംരഭം വന്‍ ഹിറ്റായതിന് പിന്നാലെ വീണ്ടും അഭിനേതാവായിട്ടാണ് പൃഥി സജീവമാകുന്നത്. കൈനിറയെ ചിത്രങ്ങളാണ് നടന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. പൃഥ്വിയുടെതായി ഓണത്തിന് തിയ്യേറ്ററുകളിലേക്ക് എത്തുന്ന ചിത്രമാണ് ബ്രദേഴ്‌സ് ഡേ. അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്ന സിനിമ വമ്പന്‍ റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

ബ്രദേഴ്‌സ് ഡേയുടെതായി നേരത്തെ പുറത്തിറങ്ങിയ ടീസറും ഗാനങ്ങളുമെല്ലാം തന്നെ തരംഗമായി മാറിയിരുന്നു. പൃഥ്വിരാജിനൊപ്പം തന്നെ കലാഭവന്‍ ഷാജോണിന്റെ ആദ്യ സംവിധാന സംരംഭമെന്ന നിലയില്‍ കൂടിയാണ് ബ്രദേഴ്‌സ്ഡേ ശ്രദ്ധ നേടുന്നത്. ആദ്യ ചിത്രം തന്നെ ഒരു പക്ക മാസ് എന്റര്‍ടെയ്‌നറായിട്ടാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്.

റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ബ്രദേഴ്‌സ് ഡേയുടെ സെന്‍സറിംഗ് പൂര്‍ത്തിയായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. യു/എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. മോഹന്‍ലാലിന്റെ ഇട്ടിമാണി മേഡ് ഇന്‍ ചൈന, നിവിന്‍ പോളിയുടെ ലവ് ആക്ഷന്‍ ഡ്രാമ തുടങ്ങിയ സിനിമളും പൃഥ്വിരാജ് ചിത്രത്തിനൊപ്പമാണ് റിലീസ് ചെയ്യുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഗെറ്റ് ടുഗെദര്‍ സംഘടിപ്പിച്ചിരുന്നത്.

പൃഥ്വിരാജ് അടമുളളവരെല്ലാം പങ്കെടുത്ത ഗെറ്റ് ടുഗെദറിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറുകയും ചെയ്തിരുന്നു. നാല് നായികമാരാണ് ബ്രദേഴ്‌സ് ഡേയില്‍ പൃഥ്വിരാജിനുളളത്. ഐശ്വര്യ ലക്ഷ്മി, മഡോണ സെബാസ്റ്റിയന്‍, പ്രയാഗ മാര്‍ട്ടിന്‍, മിയ ജോര്‍ജ്ജ് തുടങ്ങിയവരാണ് സിനിമയില്‍ നായികമാരായി എത്തുന്നത്. പൃഥ്വിരാജ് സുകുമാരനെ സംബന്ധിച്ചിടത്തോളം ഏറെ പ്രിയപ്പെട്ടതാണ് ഇത്തവണത്തെ ഓണം റിലീസുകള്‍.

ഓണത്തിന് റിലീസിനെത്തുന്ന നാല് സിനിമകളില്‍ മുന്നിലും പൃഥ്വിരാജിന്റെ കുടുംബത്തിന്റെ സാന്നിദ്ധ്യമുണ്ട്. നയന്‍ എന്ന ചിത്രത്തിന് ശേഷമാണ് നായകനായുളള പുതിയ ചിത്രവുമായി പൃഥ്വി എത്തുന്നത്.ബ്രദേഴ്‌സ് ഡേയ്ക്ക് വേണ്ടി തമിഴ് സൂപ്പര്‍ താരം ധനുഷ് പാടിയ ഗാനവും നേരത്തെ ശ്രദ്ധേയമായി മാറിയിരുന്നു. ധനുഷ് തന്നെ രചന നിര്‍വ്വഹിച്ച പാടിയ ഗാനത്തിന് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.
Recommended Video

മാജിക്ക് ഫ്രെയിമിസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് പൃഥ്വിരാജിന്റെ ബ്രദേഴ്‌സ് ഡേ നിര്‍മ്മിക്കുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ നേരത്തെ ബ്രദേഴ്‌സ് ഡേയുടെ ക്യാരക്ടര്‍ പോസ്റ്ററുകളും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. പൃഥ്വിരാജിന്റെതായി ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ബ്രദേഴ്‌സ് ഡേ. വമ്പന്‍ റിലീസായിട്ടാകും സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


Click it and Unblock the Notifications











