സയീദ് മസൂദിന് പിന്നാലെ കിടിലന്‍ ഗെറ്റപ്പില്‍ പൃഥ്വിരാജ്! ബ്രദേഴ്‌സ് ഡേയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍
Recommended Video
ലൂസിഫറിന്റെ വലിയ വിജയത്തിനു ശേഷം പൃഥ്വിരാജ് സുകുമാരന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് ബ്രദേഴ്‌സ് ഡേ. കലാഭവന്‍ ഷാജോണിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമയുടെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആരാധകരും പ്രേക്ഷകരും ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു.
പൃഥ്വിരാജിന്റെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള കിടിലന്‍ ഒരു ഫസ്റ്റലുക്കാണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. താടി നീട്ടി പുതിയ ഗെറ്റപ്പിലാണ് നടന്‍ ചിത്രത്തില്‍ എത്തുന്നത്. കോമഡിയും ആക്ഷനും പ്രണയവുമെല്ലാമുളള ഒരു പക്ക മാസ് എന്റര്‍ടെയ്‌നറായിരിക്കും ബ്രദേഴ്‌സ് ഡേയെന്ന് നേരത്തെ സംവിധായകന്‍ തന്നെ വ്യക്തമാക്കിയിരുന്നു.

ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, ഐമ റോസ്മി സെബാസ്റ്റിയന്‍ എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുളളത്. ഇവര്‍ക്കൊപ്പം മലയാളത്തിലെ മറ്റു ശ്രദ്ധേയ താരങ്ങളും സിനിമയില്‍ അണിനിരക്കുന്നുണ്ട്. സംവിധാനത്തിനൊപ്പം കലാഭവന്‍ ഷാജോണ്‍ തന്നെയാണ് പൃഥ്വിരാജിന്റെ സിനിമയ്ക്ക് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്.
കോമഡിയും ആക്ഷനും മുന്‍നിര്‍ത്തി ഒരുക്കുന്ന ബ്രദേഴ്‌സ് ഡേ ഒരു മുഴുനീള ഫണ്‍ മൂവിയായിരിക്കുമെന്ന് നേരത്തെ അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞിരുന്നു. മാജിക് ഫ്രെയിമ്സിന്റെ ബാനറില്‍ ലിസ്റ്റില്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications