ബ്രദേഴ്‌സ് ഡേ സെറ്റില്‍ കൈലിയുമുടുത്ത് പൃഥ്വിരാജ്! രാജുവേട്ടന്‍ ഇത്ര സിംപിളോയെന്ന് ആരാധകര്‍! കാണൂ
ലൂസിഫറിന്റെ വമ്പന്‍ വിജയത്തിന് ശേഷം പൃഥ്വിരാജ് സുകുമാരന്‍ നായക വേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് ബ്രദേഴ്‌സ് ഡേ. കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെയായിരുന്നു ആരംഭിച്ചിരുന്നത്. ഒരു പക്ക മാസ് എന്റര്‍ടെയ്‌നറായിട്ടാണ് പൃഥ്വിയുടെ പുതിയ സിനിമ ഒരുങ്ങുന്നത്.
അതേസമയം ബ്രദേഴ്‌സ് ഡേ ലൊക്കേഷനില്‍ നിന്നുളള നടന്റെ പുതിയൊരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. സിനിമയുടെ സെറ്റില്‍ കൈലി ഉടുത്തുളള പൃഥ്വിയുടെ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ബ്രദേഴ്‌സ് ഡേയിലെ സീനിനു വേണ്ടിയുളളതാണോ ഇതെന്ന് വ്യക്തമല്ല.

ഏതായാലും നിരവധി ലൈക്കുകളും ഷെയറുകളുമാണ് പൃഥ്വിയുടെ പുതിയ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍ തുടങ്ങി മൂന്ന് നായികമാരാണ് ചിത്രത്തിലുളളത്. ഇവര്‍ക്കൊപ്പം മലയാളത്തിലെ മറ്റു ശ്രദ്ധേയ താരങ്ങളും സിനിമയില്‍ അണിനിരക്കുന്നുണ്ട്.
സംവിധാനത്തിനൊപ്പം ഷാജോണ്‍ തന്നെയാണ് പൃഥ്വിരാജിന്റെ സിനിമയ്ക്ക് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. കോമഡിയും ആക്ഷനും മുന്‍നിര്‍ത്തി ഒരുക്കുന്ന ബ്രദേഴ്‌സ് ഡേ ഒരു മുഴുനീള ഫണ്‍ മൂവിയായിരിക്കുമെന്ന് നേരത്തെ അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞിരുന്നു. മാജിക് ഫ്രെയിമ്സിന്റെ ബാനറില്‍ ലിസ്റ്റില്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications