Don't Miss!
- Technology
വീണ് പോയവരെ വാഴ്ത്തുന്ന നാട്; ഒരു കോടിയിലധികം യൂസേഴ്സുമായി കേരളത്തിൽ വിഐ ഒന്നാമത്
- Lifestyle
ഏഴു ജന്മപാപങ്ങളില്‍ നിന്ന് മോചനം നല്‍കും സൂര്യ സപ്തമി; ശുഭമുഹൂര്‍ത്തവും പൂജാവിധിയും
- News
അടിച്ചു മോനേ; ഭാര്യക്ക് പിറന്നാളിന് ഗിഫ്റ്റായി കൊടുത്ത ലോട്ടറിക്ക് ബംപര്‍, കോടിപതിയായി മെക്കാനിക്
- Automobiles
വേറെ നിവൃത്തിയില്ലെന്ന് മഹീന്ദ്ര, XUV700 എസ്യുവിക്ക് വില കൂട്ടി
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
പൃഥ്വിരാജിനൊപ്പം ഐശ്യര്യ ലക്ഷ്മിയും മഡോണയും! ബ്രദേഴ്സ് ഡേയുടെ ഈദ് സ്പെഷ്യല്‍ കിടിലന്‍ പോസ്റ്റര്‍
ലൂസിഫറിന്റെ വിജയത്തിനു ശേഷം പൃഥ്വിരാജിന്റെ പുതിയ സിനിമകള്‍ക്കായി ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെയാണ് കാത്തിരിക്കുന്നത്. സംവിധായകനായുളള അരങ്ങേറ്റത്തിലൂടെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് താരം. ലൂസിഫറിന് പിന്നാലെയാണ് പൃഥ്വിയുടെ ബ്രദേഴ്സ് ഡേ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. സിനിമയുടെ അവസാന ഘട്ട ചിത്രീകരണം പുരോഗമിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
കരിയറിലെ എറ്റവും അമൂല്യമായ സിനിമ പൂര്‍ത്തിയാക്കിയെന്ന് ദീപിക! പോസ്റ്റിന് രണ്‍വീറിന്റെ കമന്റ് വൈറല്‍
വലിയ പ്രതീക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ ഒന്നടങ്കം ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നത്. ബ്രദേഴ്സ് ഡേയുടെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഈദ് സ്പെഷ്യല്‍ പോസ്റ്ററും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

ബ്രദേഴ്സ് ഡേ
ലൂസിഫറിന്റെ വിജയത്തിന് ശേഷം ഇത്തവണ ഒരു മാസ് എന്റര്ടെയ്നര് ചിത്രവുമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. കാറ്ററിംഗ് ജീവനക്കാരന്റെ റോളിലാണ് പൃഥ്വി എത്തുന്നതെന്ന് അറിയുന്നു. പക്ക എന്റര്ടെയ്നര് ചിത്രമായിരിക്കും ബ്രദേഴ്സ് ഡേയെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്ന ചിത്രം നിലവില്‍ അവസാന ഘട്ട ചിത്രീകരണ തിരക്കുകളിലാണുളളത്.

പൃഥ്വിക്കൊപ്പം ഐശ്വര്യയും മഡോണയും
ഐശ്വര്യ ലക്ഷ്മി,മഡോണ സെബാസ്റ്റിയന് തുടങ്ങിയ നായികമാര്‍ പൃഥ്വിക്കൊപ്പം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ബ്രദേഴ്സ് ഡേ. ഈദിനോടനുബന്ധിച്ച് ഇവര്‍ മൂന്ന് പേരുടെയും കഥാപാത്രങ്ങളെ കാണിച്ചുകൊണ്ടുളള ഒരു പോസ്റ്ററായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. തീര്‍ത്തും കളര്‍ഫുളായ ഒരു പോസ്റ്റര്‍ തന്നെയാണ് ഇത്തവണയും സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിന്റെതായി ഇറങ്ങിയിരിക്കുന്നത്.

ഷൂട്ടിംഗ് പുരോഗമിക്കുന്നു
ഐശ്വര്യ ലക്ഷ്മിക്കും മഡോണയ്ക്കും പുറമെ മിയ ജോര്‍ജ്ജ്, പ്രയാഗ മാര്ട്ടിന്,ഐമ റോസ്മി സെബാസ്റ്റിയന് തുടങ്ങിയവരും ചിത്രത്തില്‍ നായികമാരായി എത്തുന്നുണ്ട്. വമ്പന്‍ താരനിര അണിനിരക്കുന്ന ഒരു ചിത്രവുമായിട്ടാണ് പൃഥ്വിരാജ് ഇത്തവണയും എത്തുന്നത്. ബ്രദേഴ്സ് ഡേയിലെ പൃഥ്വിയുടെതായി പുറത്തിറങ്ങിയ പുതിയ ഗെറ്റപ്പ് ചിത്രങ്ങളെല്ലാം വൈറലായി മാറിയിരുന്നു. താടി നീട്ടി നാടന്‍ കഥാപാത്രമായിട്ടാണ് ഇത്തവണ സൂപ്പര്‍താരം എത്തുന്നത്.

കലാഭവന്‍ ഷാജോണിന്റെ ചിത്രം
മലയാളത്തില്‍ സഹനടനായും വില്ലന്‍ വേഷങ്ങളിലൂടെയും തിളങ്ങിയ കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ബ്രദേഴ്സ് ഡേ. ഹിറ്റ്ലറിലെ മമ്മൂട്ടി കഥാപാത്രത്തെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ മൂന്നോ നാലോ നായികമാരുടെ ഏക സഹോദരനായിട്ടാണ് ചിത്രത്തില്‍ പൃഥ്വി എത്തുന്നതെന്നാണ് വിവരം. തമിഴ് താരം പ്രസന്നയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ഓണത്തിനാണ്
ഓണത്തിനാണ് പൃഥ്വിയുടെ ബ്രദേഴ്സ് ഡേ തിയ്യേറ്ററുകളിലേക്ക് എത്തുകയെന്ന് അറിയുന്നു. നേരത്തെ സെപ്റ്റംബര്‍ ആറിന് ചിത്രം റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഒരു മാസ് എന്റര്‍ടെയ്നറിനു വേണ്ട എല്ലാവിധ ഘടകങ്ങളും ഉള്‍പ്പെടുത്തികൊണ്ടാണ് സംവിധായകന് സിനിമ അണിയിച്ചൊരുക്കുന്നത്.
പെരുന്നാള്‍ ദിനത്തില്‍ ശുഭരാത്രിയിലെ മനോഹര ഗാനം പങ്കുവെച്ച് ജനപ്രിയ നായകന്! വീഡിയോ കാണാം
ദിനേശനും ശോഭയുമായി നിവിനും നയന്‍സും! ലവ് ആക്ഷന്‍ ഡ്രാമ പൂര്‍ത്തിയായതായി അജു വര്‍ഗീസ്
-
എന്നെ പറഞ്ഞോ, കുടുംബത്തെ വിടണം, ഞാന്‍ ദേശീയ വാദി! ഒന്നും ഒളിച്ചുകടത്തിയിട്ടില്ല: ഉണ്ണി മുകുന്ദന്
-
ഐശ്വര്യ റായും അഭിഷേക് ബച്ചനും തമ്മിൽ പ്രശ്നങ്ങൾ? തെളിവുകൾ നിരത്തി ആരാധകർ; ചിത്രങ്ങൾ വൈറൽ!
-
ഒരാൾ കിടന്ന ഉടനെ ഉറങ്ങും, ഒരാൾ ഇതാലോചിച്ച് ഉറങ്ങാതിരിക്കും; ഗോപി സുന്ദറും ഞാനും ഇങ്ങനെയെന്ന് അമൃത സുരേഷ്