twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലൂസിഫറിന് ശേഷം മിന്നിക്കാന്‍ പൃഥ്വി! ബ്രദേഴ്‌സ്‌ഡേ പൂര്‍ത്തിയായി! വമ്പന്‍ റിലീസിങ്ങിനൊരുങ്ങി സിനിമ

    By Midhun Raj
    |

    ലൂസിഫറിന്റെ വമ്പന് വിജയത്തിന് ശേഷം മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് പൃഥ്വിരാജ്. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് സൂപ്പര്‍ താരം മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്. പൃഥ്വിയുടെ എറ്റവും പുതിയ ചിത്രമായ ബ്രദേഴ്‌സ് ഡേയ്ക്കായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം പൃഥ്വി ചെയ്യുന്ന പക്ക മാസ് എന്റര്‍ടെയ്‌നര്‍ കൂടിയാണ് ബ്രദേഴ്‌സ് ഡേ.

    ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. പൃഥ്വിരാജിനൊുപ്പം വമ്പന്‍ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ബ്രദേഴ്‌സ് ഡേ. അണിയറയില്‍ ഒരുങ്ങവേ ചിത്രത്തെ സംബന്ധിച്ച പുതിയൊരു റിപ്പോര്‍ട്ട് കൂടി സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

    ബ്രദേഴ്‌സ്‌ഡേ

    ബ്രദേഴ്‌സ്‌ഡേ

    ലൂസിഫറില്‍ സയിദ് മസൂദായി വന്ന് ഞെട്ടിച്ചെങ്കില്‍ ഇത്തവണ സാധാരണക്കാരനായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. ബ്രദേഴ്‌സ് ഡേയില്‍ കാറ്ററിംഗുകാരനായിട്ടാണ് പൃഥ്വി എത്തുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മമ്മൂട്ടി ചിത്രം ഹിറ്റ്ലറിനെ ഓര്‍മ്മിപ്പിക്കുംവിധം മൂന്ന് നായികമാരുടെ ഏക സഹോദരനായിട്ടാണ് നടന്‍ ചിത്രത്തിലെത്തുന്നതെന്നാണ് വിവരം. ഐശ്വര്യ ലക്ഷ്മി, മിയ ജോര്‍ജ്ജ്, പ്രയാഗ മാര്‍ട്ടിന്‍, മഡോണ സെബാസ്റ്റ്യന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ഇതില്‍ മിയ മാത്രമാണ് പൃഥ്വിക്കൊപ്പം മുന്‍പ് അഭിനയിച്ചിട്ടുളളത്.

    മുഴുനീള എന്റര്‍ടെയ്‌നര്‍

    മുഴുനീള എന്റര്‍ടെയ്‌നര്‍

    കോമഡി, ത്രില്ലര്‍, ഡ്രാമ, ആക്ഷന്‍ എന്നീ ഘടകങ്ങളെല്ലാം ഉള്‍പ്പെടുത്തികൊണ്ടുളള ഒരു മുഴുനീള എന്റര്‍ടെയ്‌നര്‍ തന്നെയായിരിക്കും സിനിമയെന്ന് സംവിധായകന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഏറെക്കാലത്തിന് ശേഷം പൃഥ്വിരാജിന്റെതായി വരുന്ന ഫണ്‍ എന്റര്‍ടെയ്‌നര്‍ കൂടിയാണ് ബ്രദേഴ്‌സ്‌ഡേ. തന്റെ മിമിക്രി പശ്ചാത്തലം വെച്ച് കോമഡി മാത്രമായി പ്രതീക്ഷിച്ച് വരരുതെന്നും കലാഭവന്‍ ഷാജോണ്‍ നേരത്തെ പ്രേക്ഷകരോടായി പറഞ്ഞിരുന്നു.

     96 ദിവസത്തെ ഷൂട്ടിംഗിനൊടുവിലാണ്

    96 ദിവസത്തെ ഷൂട്ടിംഗിനൊടുവിലാണ്

    അതേസമയം ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 96 ദിവസത്തെ ഷൂട്ടിംഗിനൊടുവിലാണ് സിനിമയുടെ ചിത്രീകരണം അണിയറ പ്രവര്‍ത്തകര്‍ പൂര്‍ത്തിയാക്കിയിരുന്നത്. ബ്രദേഴ്‌സ് ഡേ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം കലാഭവന്‍ ഷാജോണ്‍, പൃഥ്വിരാജ്, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഓണം റിലീസായിട്ടാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

    അവഞ്ചേഴ്‌സിലെ താനോസിനെ നേരിട്ട് ഫഹദിന്റെ സൈക്കോ ഷമ്മി! ഷമ്മി ഹീറോയാടാ ഹീറോ! വീഡിയോഅവഞ്ചേഴ്‌സിലെ താനോസിനെ നേരിട്ട് ഫഹദിന്റെ സൈക്കോ ഷമ്മി! ഷമ്മി ഹീറോയാടാ ഹീറോ! വീഡിയോ

    തമിഴ് താരം പ്രസന്നയും

    തമിഴ് താരം പ്രസന്നയും

    തമിഴ് താരം പ്രസന്നയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കാറ്ററിംഗുകാരനായ റോണി എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ പൃഥ്വിരാജ് എത്തുന്നത്. ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും ചിത്രത്തില്‍ ഒരു പ്രാധാന്യമുളള കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ലൂസിഫര്‍ പോലെ പൃഥ്വിരാജിന്റെ ബ്രദേഴ്‌സ്‌ ഡേയും സൂപ്പര്‍ ഹിറ്റാകുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

    വിനയന്റെ ഹൊറര്‍ ത്രില്ലര്‍ ആകാശഗംഗ 2 അവസാന ഘട്ടത്തില്‍! പുതിയ പോസ്റ്റര്‍ പുറത്ത്‌ വിനയന്റെ ഹൊറര്‍ ത്രില്ലര്‍ ആകാശഗംഗ 2 അവസാന ഘട്ടത്തില്‍! പുതിയ പോസ്റ്റര്‍ പുറത്ത്‌

    English summary
    prithviraj's brothers day movie shooting completed
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X