ഐശ്വര്യ ലക്ഷ്മിയ്ക്കും മഡോണയ്ക്കുമൊപ്പം ആടിതിമിര്‍ത്ത് പൃഥ്വിരാജ്! ബ്രദേഴ്‌സ് ഡേയിലെ ആഘോഷ ഗാനം
പൃഥ്വിരാജ് സുകുമാരന്റെതായി ഓണത്തിന് തിയ്യേറ്ററുകളിലെത്തുന്ന ചിത്രമാണ് ബ്രദേഴ്‌സ് ഡേ. കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ ഒരു മാസ് എന്റര്‍ടെയ്‌നര്‍ കൂടിയാണ്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിലെ പുതിയൊരു ഗാനം കൂടി സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

ഇത്തവണ ബ്രദേഴ്‌സ് ഡേയിലെ ഒരു ആഘോഷ ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. ഫോര്‍ മ്യൂസിക്ക്‌സിന്റെ സംഗീതത്തില്‍ വിജയ് യേശുദാസ്, സിയ ഉള്‍ ഹഖ്, ബിബി മാത്യൂ, ഹരിത തുടങ്ങിയവര്‍ ചേര്‍ന്നാണ് ഈ പാട്ട് പാടിയിരിക്കുന്നത്. താലോലം തുമ്പി പെണ്ണേ എന്നു തുടങ്ങുന്ന ഗാനത്തിന് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്.
അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്ന സിനിമ വമ്പന്‍ റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. നാല് നായികമാരാണ് ബ്രദേഴ്സ് ഡേയില്‍ പൃഥ്വിരാജിനുളളത്. ഐശ്വര്യ ലക്ഷ്മി, മഡോണ സെബാസ്റ്റിയന്‍, പ്രയാഗ മാര്‍ട്ടിന്‍, മിയ ജോര്‍ജ്ജ് തുടങ്ങിയവരാണ് സിനിമയില്‍ നായികമാരായി എത്തുന്നത്.
മാജിക്ക് ഫ്രെയിമിസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് പൃഥ്വിരാജിന്റെ ബ്രദേഴ്സ് ഡേ നിര്‍മ്മിക്കുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ നേരത്തെ ബ്രദേഴ്സ് ഡേയുടെ ക്യാരക്ടര്‍ പോസ്റ്ററുകളും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.


Click it and Unblock the Notifications











