പൃഥ്വിരാജിന്റെ കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമായി ബ്രദേഴ്‌സ് ഡേ സക്‌സസ് ടീസര്‍! വൈറലായി വീഡിയോ
പൃഥ്വിരാജ് സുകുമാരന്റെ ഓണം റിലീസായി തിയ്യേറ്ററുകളിലേക്ക് എത്തിയ എറ്റവും പുതിയ ചിത്രമാണ് ബ്രദേഴ്‌സ് ഡേ. സിനിമ വിജയകരമായിട്ടാണ് തിയ്യേറ്ററുകളില്‍ മുന്നേറികൊണ്ടിരിക്കുന്നത്. കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ സക്‌സസ് ടീസര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. സിനിമയുടെ ടീസറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ലൂസിഫറിന് ശേഷമുളള പൃഥ്വിരാജ് ചിത്രം കോമഡി ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമ കൂടിയാണ്. അടി.ഇടി,ബഹളം, പാട്ട് എല്ലാമുളള സിനിമയായി്ട്ടാണ് ബ്രദേഴ്‌സ് ഡേ പുറത്തിറങ്ങിയിരുന്നത്. കാറ്ററിംഗുകാരനായ റോണിയായി പൃഥ്വി എത്തിയ ചിത്രത്തില്‍ നാല് നായികമാരാണ് ഉളളത്.
ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയ ജോര്‍ജ്ജ്, മഡോണ സെബാസ്റ്റിയന്‍ തുടങ്ങിയവരാണ് ബ്രദേഴ്‌സ് ഡേയില്‍ നായികമാരായി എത്തുന്നത്. മാജിക്ക് ഫ്രെയിമിസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് പൃഥ്വിരാജിന്റെ ബ്രദേഴ്സ് ഡേ നിര്‍മ്മിച്ചത്.
ഫോര്‍ മ്യൂസിക്ക്‌സ് ഒരുക്കിയ സിനിമയിലെ പാ്ട്ടുകളെല്ലാം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംനേടിയിരുന്നു. ബ്രദേഴ്സ് ഡേയ്ക്ക് വേണ്ടി തമിഴ് സൂപ്പര്‍ താരം ധനുഷ് പാടിയ ഗാനവും നേരത്തെ ശ്രദ്ധേയമായി മാറിയിരുന്നു. ധനുഷ് തന്നെ രചന നിര്‍വ്വഹിച്ച പാടിയ ഗാനത്തിന് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.


Click it and Unblock the Notifications











