പൃഥ്വിരാജും ഷാജോണും ഒന്നിക്കുന്ന ബ്രദേഴ്‌സ് ഡേ ഒരുങ്ങുന്നു! ഷൂട്ടിംഗ് ഉടന്‍
Recommended Video

പൃഥ്വിരാജ് സുകുമാരന്‍ നായകനാവുന്ന എറ്റവും പുതിയ ചിത്രമാണ് ബ്രദേഴ്‌സ് ഡേ. മലയാളത്തില്‍ സഹനടനായും വില്ലനായും തിളങ്ങിയ കലാഭാവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ പ്രഖ്യാപനം അടുത്തിടെയായിരുന്നു നടന്നത്. പൃഥ്വിരാജിന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ അണിയറ പ്രവര്ത്തകര്‍ പുറത്തുവിട്ടിരുന്നത്.
ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു ചിത്രമായിരിക്കും ഈ കൂട്ടുകെട്ടില്‍ ഒരുങ്ങുകയെന്നാണ് അറിയുന്നത്. അതേസമയം സിനിമയുടെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അക്ബര്‍ അക്ബര്‍ അന്തോണി പോലെ ഒരു പക്ക എന്റര്‍ടെയ്‌നര്‍ തന്നെയായിരിക്കും ചിത്രമെന്ന് അടുത്തിടെ പൃഥ്വിരാജ് തന്നെ വെളിപ്പെടുത്തിയിരുന്നു.

ഒരഭിമുഖത്തില്‍ സംസാരിക്കവേ ആയിരുന്നു പൃഥ്വിരാജ് സുകുമാരന്‍ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. കലാഭവന്‍ ഷാജോണ്‍ എന്ന സംവിധായകനില്‍ തനിക്ക് വിശ്വാസമുണ്ടെന്നും സിനിമ എല്ലാവര്‍ക്കും ഇഷ്ടമാവുമെന്നും പൃഥ്വി തുറന്നുപറഞ്ഞിരുന്നു. ചിത്രത്തിന്റെ മറ്റു അണിയറ പ്രവര്‍ത്തകരെക്കുറിച്ചുളള വിവരം പുറത്തുവന്നിരുന്നില്ല. ഈ വര്‍ഷം തന്നെ സിനിമ തിയ്യേറ്ററുകളിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും അറിയുന്നു.


Click it and Unblock the Notifications