മമ്മൂട്ടിയും ഷാരുഖ് ഖാനുമല്ല! ലൂസിഫറിലെ ആ ട്വിസ്റ്റ് പൃഥ്വിരാജ് തന്നെ! മാസ് ലുക്കില്‍ പൃഥ്വി എത്തി!!

Recommended Video

ലൂസിഫറിലെ സർപ്രൈസ് എത്തി മക്കളെ | #Lucifer | filmibeat Malayalam

മലയാള സിനിമാപ്രേമികള്‍ ഏറെ നാളായി ഒരു സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. അടുത്ത കാലത്തൊന്നും മലയാളക്കര കണ്ടിട്ടില്ലാത്ത അത്രയും താരങ്ങളെ അണിനിരത്തി ലൂസിഫര്‍ വരികയാണ്. റിലീസിന് രണ്ട് ദിവസം മാത്രം അവശേഷിക്കവേ സിനിമയില്‍ നിന്നും സര്‍പ്രൈസുകള്‍ വന്ന് കൊണ്ടിരിക്കുകയാണ്.

മോഹന്‍ലാലും മഞ്ജു വാര്യരുമടക്കം മലയാളത്തിലെ മുന്‍നിര താരങ്ങളെല്ലാം സിനിമയില്‍ അണിനിരക്കുന്നുണ്ട്. റിലീസിന് മുന്നോടിയായി 26 ഓളം ക്യാരക്ടര്‍ പോസ്റ്ററുകളായിരുന്നു പുറത്ത് വന്നത്. ഇതല്ലാതെ ഒരു പോസ്റ്റര്‍ കൂടി വരാനുണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും അത് ആരുടേതാണെന്ന കാര്യം വ്യക്തമല്ലായിരുന്നു. മമ്മൂട്ടി, വിജയ് സേതുപതി, പൃഥ്വിരാജ് തുടങ്ങിയവരുടെ ഒക്കെ പേരുകള്‍ പറഞ്ഞിരുന്നെങ്കിലും ഒടുവില്‍ അത് പൃഥ്വിരാജാണെന്ന് വ്യക്തമായിരിക്കുകയാണ്.

 ആ സര്‍പ്രൈസ് പുറത്ത്

ആ സര്‍പ്രൈസ് പുറത്ത്

ലൂസിഫറിന്റെ ട്രെയിലര്‍ വരുന്നതോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചില സര്‍പ്രൈസുകള്‍ പുറത്ത് വരുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. ചിലപ്പോള്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സാന്നിധ്യമോ അല്ലെങ്കില്‍ പൃഥ്വിരാജിന്റെ ഏതെങ്കിലും കഥാപാത്രമോ ചിത്രത്തില്‍ ഉണ്ടാവുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. വ്യക്തമായ ഉറപ്പില്ലെങ്കിലും തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയ് സേതുപതി, ആന്റണി പെരുമ്പാവൂര്‍ മുതല്‍ ഷാരുഖ് ഖാന്‍ വരെ ലൂസിഫറില്‍ ഉണ്ടാവുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചരുന്നു. എന്നാല്‍ പ്രതീക്ഷിച്ച പോലൊന്നും ട്രെയിലറില്‍ ഇല്ലായിരുന്നു. എന്നാല്‍ അതൊരു ക്യാരക്ടര്‍ പോസ്റ്ററാക്കി പുറത്ത് വന്നിരിക്കുകയാണ്.

 പൃഥ്വിരാജും ചിത്രത്തിലുണ്ട്..

പൃഥ്വിരാജും ചിത്രത്തിലുണ്ട്..

ലൂസിഫറിന്റെ 27 മത്തെ ക്യാരക്ടര്‍ പോസ്റ്ററായി പുറത്ത് വന്നിരിക്കുന്നത് പൃഥ്വിരാജിന്റേതായിരുന്നു. നേരത്ത ഗോസിപ്പുകളില്‍ നിറഞ്ഞ് നിന്നത് പോലെ തന്നെ സംവിധാനത്തിനൊപ്പം ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നതും പൃഥ്വിയാണ്. സയീദ് മസൂദ് എന്ന ക്യാരക്ടറിലാണ് താരം ചിത്രത്തിലെത്തുന്നത്. മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വന്ന പോസ്റ്റര്‍ അതിവേഗമാണ് വൈറലായി മാറിയിരിക്കുന്നത്. ആദ്യ മിനുറ്റുകളില്‍ ലൈക്കും ഷെയറും റെക്കോര്‍ഡ് കണക്കിനായിരുന്നു.

 റിലീസിനൊരുങ്ങുന്നു..

റിലീസിനൊരുങ്ങുന്നു..

അവധിക്കാലം വന്നെത്തിയതോടെ നിരവധി സിനിമകളാണ് റിലീസിനൊരുങ്ങുന്നത്. അക്കൂട്ടത്തില്‍ ബിഗ് റിലീസായി എത്തുന്ന ലൂസിഫര്‍ മാര്‍ച്ച് 28 ന് തിയറ്ററുകളിലേക്ക് എത്തുകയാണ്. മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവിനോ തോമസ് തുടങ്ങിയ താരങ്ങളുടെ ഫാന്‍സ് ഷോ അടക്കമാണ് ലൂസിഫര്‍ തിയറ്ററുകളിലേക്ക് എത്തുന്നത്. റിലീസ് ദിവസം ആഗോളതലത്തില്‍ 1500 ഓളം തിയറ്ററുകളിലാണ് ലൂസിഫര്‍ എത്തുന്നത്. എല്ലാ സെന്ററുകളിലും റിലീസിന് വേണ്ടിയുള്ള ആഘോഷങ്ങളെല്ലാം ആരംഭിച്ചിരിക്കുകയാണ്.

 പൊളിറ്റിക്കല്‍ ഡ്രാമ

പൊളിറ്റിക്കല്‍ ഡ്രാമ

പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തുന്ന സിനിമയ്ക്ക് നടന്‍ മുരളി ഗോപിയാണ് തിരക്കഥ ഒരുക്കുന്നത്. ആശീര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന സിനിമ ഇതിനകം പ്രേക്ഷകശ്രദ്ധ നേടി കഴിഞ്ഞിരിക്കുകയാണ്. പൊളിറ്റിക്കല്‍ ഡ്രാമയായി ഒരുക്കുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. വമ്പന്‍ താരങ്ങള്‍ അണിനിരക്കുന്ന സിനിമയില്‍ മഞ്ജു വാര്യരാണ് നായിക. ബോളിവുഡ് സൂപ്പര്‍ താരം വിവേക് ഒബ്‌റോയ് ആണ് ലൂസിഫറില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, കലാഭവന്‍ ഷാജോണ്‍, നൈല ഉഷ, സാനിയ ഇയ്യപ്പന്‍, നന്ദു, ഫാസില്‍ (സംവിധായകന്‍) ബാല, സായ് കുമാര്‍, വിജയരാഘവന്‍, ജോയ് മാത്യു, ശിവാജി ഗുരുവായൂര്‍, സുനില്‍ സുഗത, പൗളി വി്ല്‍സണ്‍, മറാത്തി ആക്ടര്‍ സച്ചിന്‍ കെടക്കര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X