twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലംബോര്‍ഗിനി വാങ്ങിയപ്പോള്‍ ആദ്യം വിളിച്ചത് അവന്‍! റൈഡിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പൃഥ്വിരാജ് പറഞ്ഞത്

    |

    പുത്തന്‍ മോഡല്‍ വാഹനം സ്വന്തമാക്കുന്ന കാര്യത്തില്‍ പ്രത്യേക താല്‍പര്യമാണ് പൃഥ്വിരാജിന്. സ്വപ്‌ന വാഹനമായ ലംബോര്‍ഗിനി സ്വന്തമാക്കിയതിനെക്കുറിച്ച് താരം നേരത്തെ പറഞ്ഞിരുന്നു. ആ കാറില്‍ തിരുവനന്തപുരത്തെ വീട്ടിലേക്ക് പോവാന്‍ കഴിയാത്തതിന്റെ നിരാശ പങ്കുവെച്ച് താരമെത്തിയിരുന്നു. റോഡിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് മല്ലിക സുകുമാരനും പറഞ്ഞിരുന്നു. ഇപ്പോഴിതാ ലംബോര്‍ഗിനിയില്‍ ഒരു റൈഡിനെക്കുറിച്ച് ചോദിച്ചിരിക്കുകയാണ് ആരാധിക. മനോരമ സംഘടിപ്പിച്ച പരിപാടിക്കിടയിലായിരുന്നു ആരാധിക ഇതേക്കുറിച്ച് ചോദിച്ചത്. ഇതിന് രസകരമായ മറുപടിയാണ് താരം നല്‍കിയത്.

    അറിയാം ഓണത്തിനെത്തിയ പുതിയ നെക്‌ലൈസ് ട്രെന്‍ഡുകള്‍

    ലംബോര്‍ഗിനിയില്‍ ഒരു റൈഡ് തരാമായിരുന്നു, എന്നാല്‍ ഇപ്പോള്‍ കൊച്ചിയിലെ റോഡിലൂടെ നിങ്ങളേയും കയറ്റി പോയാല്‍ നിങ്ങളെന്നെ ചീത്ത വിളിക്കുമോയെന്ന് സംശയമുണ്ട്. കൊച്ചി തന്നെ വേണമെന്നില്ല, എവിടെയായാലും താന്‍ റെഡിയാണെന്നായിരുന്നു ആരാധികയുടെ കമന്റ്. ലംബോര്‍ഗിനി എത്ര വേഗതയില്‍ ഒടിച്ചിട്ടുണ്ട് എന്നതായിരുന്നു അടുത്ത ചോദ്യം. ഇവിടെ നിന്ന് കൊച്ചിയിലെ എന്റെ വീട്ടിലേക്ക് ഒരു ഓട്ടോറിക്ഷയില്‍ എത്ര വേഗതയില്‍ പോവാമോ അത്രയും വേഗതയില്‍ മാത്രമേ ലംബോര്‍ഗിനിക്കും പോവാന്‍ കഴിയൂയെന്നും പൃഥ്വി പറഞ്ഞിരുന്നു.

    Prithviraj

    Recommended Video

    ഇതാ വരുന്നു പൃഥ്വിരാജിന്റെ ബ്രഹ്മാണ്ഡ ചിത്രം | filmibeat Malayalam

    ലംബോര്‍ഗിനി വാങ്ങിയതിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ ആദ്യം തന്നെ വിളിച്ചത് കാളിദാസനായിരുന്നുവെന്നും വണ്ടി കാണാന്‍ വരുന്നുണ്ടെന്ന് പറഞ്ഞിരുന്നതായും താരം പറയുന്നു. ഈ വണ്ടിയെക്കുറിച്ച് അറിഞ്ഞപ്പോള്‍ ജയറാം മൈലേജിനെക്കുറിച്ച് ചോദിച്ചിരുന്നതിനെക്കുറിച്ചായിരുന്നു അവതാരക പറഞ്ഞത്. ലൂസിഫറിലെ സൂപ്പര്‍ഹിറ്റ് ഡലോഗിനെക്കുറിച്ചായിരുന്നു മറ്റൊരാള്‍ ചോദിച്ചത്. നിന്റെ തന്തയല്ല, എന്റെ തന്തയെന്ന ഡയലോഗ് അദ്ദേഹം ആവര്‍ത്തിച്ചിരുന്നു.

    English summary
    Prithviraj's Comment About Lamborghini Journey.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X