twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മണിയുടെയും തമ്പിയുടെയും പൗരന്റെയും ടമാര്‍ പടാര്‍

    By Nirmal Balakrishnan
    |

    പണ്ട് നമ്മുടെ കവലകളില്‍ ആളെ ആകര്‍ഷിക്കുന്ന ഇനമായിരുന്നു തെരുവ് സര്‍ക്കസ്. വാഹനം മുടിയില്‍ കെട്ടി വലിക്കുക. കുഴിയില്‍ കുഴിച്ചിട്ട് മണിക്കൂറുകള്‍ക്കു ശേഷം ഉയിര്‍ത്തെഴുന്നേല്‍ക്കുക എന്നീ ഇനങ്ങള്‍ പണ്ടുള്ളവരുടെ കയ്യടി നേടിയ ഇനമായിരുന്നു. അങ്ങനെ ചെയ്ത് ജീവിച്ചിരുന്ന ആളായിരുന്നു ജമ്പര്‍ തമ്പി. സര്‍ക്കസിനു ശേഷം മദ്യഷാപ്പിലേക്ക്. അവിടെ നിന്ന് ബഹളം, അടി വാങ്ങല്‍ എന്നിവയാണ് ജമ്പര്‍ തമ്പിയുടെ പതിവു കലാപരിപാടികള്‍.

    വയറില്‍ ട്യൂബ് ലൈറ്റ് അടിച്ചുപൊളിക്കുന്ന ഇനവുമായി ജീവിക്കുന്ന ആളാണ് ക്രോസ്‌ബെല്‍റ്റ് മണി. പൊട്ടിയ ട്യൂബ് അരച്ച് അയാള്‍ തിന്നും. ഈ മണിയും തമ്പിയും കണ്ടുമുട്ടിയതോടെ അവരുടെ ഇനങ്ങള്‍ ഒന്നിച്ചായി. ജീവിക്കാന്‍ പരസ്പരം സഹകരിക്കുന്നവര്‍. അവരുടെ കൂട്ടത്തിലേക്കാണ് പൗരന്‍ കടന്നുവരുന്നത്.

    damar-padar

    പൗരന്‍ സാധാരണ പൗരനല്ല. അയാള്‍ എസ്പി പൗരനാണ്. പൊലീസ് ഓഫിസറായ പൗരന് അച്ഛന്‍ അറിഞ്ഞുകൊണ്ടിട്ട പേരാണിത്. കേരളത്തെ പിടിച്ചുകുലുക്കിയ ഒരു കൊലപാതകം അന്വേഷിക്കാനിറങ്ങിയതാണ് പൗരന്‍. ആ കൊലയാളി വര്‍ഷങ്ങളായി മുങ്ങിനടക്കുന്ന സുകുമാരക്കുറുപ്പും. തമ്പിയും മണിയും പൗരനും ചേര്‍ന്നുണ്ടാകുന്ന രസകരമായ മുഹൂര്‍ത്തങ്ങളാണ് പിന്നീട് ടമാര്‍ പടാര്‍ എന്ന ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. പേരുപോലെ തന്നെ വ്യത്യസ്തമായൊരു കഥയാണ് പൃഥ്വിരാജ് നായകനായുന്ന ടമാര്‍ പടാര്‍ പറയുന്നത്. പൗരനായി പൃഥ്വിയും തമ്പിയെ ബാബുരാജും മണിയെ ചെമ്പന്‍ വിനോദും അവതരിപ്പിക്കുന്നു.

    ദിലീഷ് നായര്‍ ആദ്യമായി കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രിന്‍ഡ് അഷാബ് ആണ് നായിക. പൃഥ്വിരാജ് വീണ്ടും പൊലീസ് ഓഫിസറാകുന്ന ചിത്രംകൂടിയാണിത്. ഓണത്തിനു തിയറ്ററിലെത്തുന്ന സപ്തമശ്രീ തസ്‌കരയ്ക്കു പിന്നാലെ ടമാര്‍ പടാര്‍ തിയറ്ററിലെത്തും. ആഷിക് അബു സംവിധാനം ചെയ്ത ടാ തടിയാ, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഇടുക്കി ഗോള്‍ഡ് എന്നീ ചിത്രങ്ങള്‍ക്കെല്ലാം കഥയും തിരക്കഥയും എഴുതിയ ആളാണ് ദിലീഷ് നായര്‍. രജപുത്ര ഫിലിംസിന്റെ ബാനറില്‍ രഞ്ജിത്താണ് നിര്‍മാണം.

    English summary
    Prithviraj's Damar Padar coming soon.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X