»   » പൃഥ്വിയ്ക്ക് നല്ല പരിഭ്രമമുണ്ട്.. പക്ഷെ ഒന്നും ഇല്ല എന്ന് അഭിനയിച്ചു നില്‍ക്കുകയാണ്... എന്താ കാര്യം?

പൃഥ്വിയ്ക്ക് നല്ല പരിഭ്രമമുണ്ട്.. പക്ഷെ ഒന്നും ഇല്ല എന്ന് അഭിനയിച്ചു നില്‍ക്കുകയാണ്... എന്താ കാര്യം?

Posted By: Rohini
Subscribe to Filmibeat Malayalam

അതൊരു അച്ഛന്റെ അവസ്ഥയാണ്. അഭിയും നാനും എന്ന തമിഴ് സിനിമയില്‍ ഈ രംഗം വളരെ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്.. മകള്‍ ആദ്യമായി സ്‌കൂളിലേക്ക് പോകുമ്പോഴുള്ള ഒരു അച്ഛന്റെ മാനസികാവസ്ഥ!!

ഏറ്റവും വലിയ ദുഃഖം അതാണ്, 'കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി...' പാടിക്കൊണ്ട് പൃഥ്വിരാജ് പറഞ്ഞത്

അതെ, അലംകൃത മേനോനും ആദ്യമായി സ്‌കൂളിലേക്ക് പുറപ്പെട്ടു. പൃഥ്വിയ്ക്ക് നല്ല പരിഭ്രമമുണ്ടത്രെ. പക്ഷെ ശാന്തനായി അഭിനയിച്ചുകൊണ്ടിരിയ്ക്കുകയാണെന്ന് പൃഥ്വി തന്റെ ഫേസ്ബുക്കില്‍ എഴുതി. താടിയ്ക്ക് കൈയ്യും കൊടുത്തിരിയ്ക്കുന്ന തന്റെ ചിത്രത്തിനൊപ്പമാണ് പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

അപ്പോഴും പൃഥ്വിരാജ് മകളുടെ ഫോട്ടോ കാണിക്കാത്തതില്‍ ആരാധകര്‍ക്ക് ചെറുതായ നിരാശയുണ്ട്. എന്നിരുന്നാലും മുഖം മറച്ച് പലപ്പോഴായി പൃഥ്വിരാജ് തന്റെ ട്വിറ്റര്‍ - ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത മകളുടെ ചിത്രങ്ങള്‍ കാണാം

കളിപ്പാട്ടങ്ങള്‍ക്ക് നടുവില്‍

കളിപ്പാട്ടങ്ങള്‍ക്ക് നടുവില്‍ പൃഥ്വിയുടെ മകള്‍.. അപ്പോഴും മുഖം മൂടി വച്ച് മുഖം മറച്ചിരിയ്ക്കുന്നു... അതിനിടയില്‍ കാണുന്ന മകളുടെ കുഞ്ഞു ചിരി മനോഹരമാണ്

കാലുകള്‍

പൃഥ്വി തന്റെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത മകളുടെ കാലുകള്‍

അച്ഛനും മകളും

അച്ഛനും മകളും സീരിയസ് ചര്‍ച്ചയില്‍ ആണെന്ന് തോന്നുന്നു.. അപ്പോഴും മുഖം മറച്ചു വച്ചു

അച്ഛന്റെ കടമ

മകളുടെ പല്ല് തേച്ചുകൊടുക്കുന്നതും ഒരു അച്ഛന്റെ കടമയാണ്

ഫ്രീ ടൈം

ഷൂട്ടിങ് തീര്‍ത്ത് പൃഥ്വി വീട്ടിലേക്ക് ഓടിയെത്താന്‍ തുടങ്ങിയത് മകളുടെ ജനന ശേഷമാണ്. പറ്റാവുന്ന അത്രയും സമയം മകള്‍ക്കൊപ്പം ചെലവഴിയ്ക്കുമത്രെ

മുഖം കണ്ടോളൂ..

വനിത മാഗസിന് വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ടില്‍ നിന്ന്. അപ്പോള്‍ മാത്രമാണ് പൃഥ്വി തന്റെ മകളുടെ മുഖം ആരാധകരെ കാണിച്ചത്. ഒരു വയസ്സ് തികഞ്ഞതിന് ശേഷമായിരുന്നു അത്.

കവര്‍ ഗേള്‍

ഇത്ര ചെറുപ്പത്തില്‍ കവര്‍ ഗേളായ മറ്റൊരു താരപുത്രി മലയാളത്തില്‍ ഉണ്ടാവില്ല

ആദ്യ പിറന്നാള്‍

അലംകൃതയുടെ ആദ്യ പിറന്നാളിന് എടുത്ത ചിത്രം. ഈ ഫോട്ടോ പൃഥ്വിരാജ് പുറത്ത് വിട്ടതല്ല. ഇന്റര്‍നെറ്റിലൂടെ ലീക്കായതാണ്.

English summary
Prithviraj's daughter first day of school

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam