ഡ്രൈവിംഗ് ലൈസന്‍സില്‍ മാസ് ലുക്കില്‍ പൃഥ്വിരാജ് സുകുമാരന്‍! പോസ്റ്റര്‍ ഏറ്റെടുത്ത് ആരാധകര്‍
ലൂസിഫറിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് പൃഥ്വിരാജ് സുകുമാരന്‍. ലൂസിഫറിന് പിന്നാലെ ബ്രദേഴ്‌സ് ഡേ എന്ന ചിത്രവും നടന്റെതായി പുറത്തിറങ്ങിയിരുന്നു. പൃഥ്വിരാജിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ്. ജീന്‍പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന സിനിമ ക്രിസ്മസ് റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

അവസാന ഘട്ട ജോലികള്‍ പുരോഗമിക്കവേ ഡ്രൈവിംഗ് ലൈസന്‍സിന്റെ പുതിയൊരു പോസ്റ്റര്‍ കൂടി പുറത്തുവന്നിരുന്നു. ഒരു സൂപ്പര്‍ സ്റ്റാര്‍, ഒരു ആരാധകന്‍ എന്ന ക്യാപ്ഷനോടെ പൃഥ്വിരാജ് തന്നെയായിരുന്നു പുതിയ പോസ്റ്റര്‍ പുറത്തുവിട്ടത്. പൃഥ്വിക്കൊപ്പം സംവിധായകന്‍ മേജര്‍ രവിയെയും ശിവജി ഗുരുവായൂരിനെയും പോസ്റ്ററില്‍ കാണാം.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനൊപ്പം മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു. സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തില്‍ എത്തുന്ന സിനിമയ്ക്ക് വേണ്ടി സച്ചിയാണ് തിരക്കഥ എഴുതിയത്. സച്ചിയുടെ തന്നെ സംവിധാനത്തില്‍ പൃഥ്വിരാജിന്റെ അയ്യപ്പനും കോശിയും എന്നൊരു ചിത്രവും അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications