സൂപ്പര്‍സ്റ്റാറായി പൃഥ്വിരാജ്! ആരാധകനായി സുരാജ്, ഡ്രൈവിംഗ് ലൈസന്‍സിന്റെ കിടിലന്‍ ടീസര്‍ പുറത്ത്
പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ്. ഒരു സൂപ്പര്‍സ്റ്റാറിന്റെയും ആരാധകന്റെയും ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ക്രിസ്മസിന് തിയ്യേറ്ററുകളിലേക്ക് എത്തുന്ന ചിത്രത്തിന്റെ കിടിലന്‍ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

ടീസറിന് മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. ലാലിന്റെ മകന്‍ ജീന്‍ പോള്‍ ലാലാണ് സിനിമ സംവിധാനം ചെയ്യുന്നത്. ലൂസിഫര്‍, ബ്രദേഴ്സ് ഡേ തുടങ്ങിയ സിനിമകള്‍ക്ക് പിന്നാലെ പൃഥ്വിരാജ് സുകുമാരന്‍ നായകനായി എത്തുന്ന ചിത്രം കൂടിയാണ് ഡ്രൈവിംഗ് ലൈസന്‍സ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനൊപ്പം മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു.
സിനിമയ്ക്ക് വേണ്ടി തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയാണ് സ്‌ക്രിപ്റ്റ് എഴുതിയത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ആദ്യ ഗാനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ആന്റണി ദാസന്‍ പാടിയ ഞാന്‍ തേടും പൊന്‍ താരം' എന്നു തുടങ്ങുന്ന ഒരു പാട്ടാണ് ശ്രദ്ധേയമായിരുന്നത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് യക്സണ്‍ ഗാരി പെരേരയും നേഹ എസ് നായരുമാണ് സംഗീതം നല്‍കിയിരിക്കുന്നത്.


Click it and Unblock the Notifications