പൃഥ്വിരാജും സുരാജും നേര്‍ക്കുനേര്‍! ഡ്രൈവിംഗ് ലൈസന്‍സിന്റെ കിടിലന്‍ ട്രെയിലര്‍ പുറത്ത്
പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ്. ക്രിസ്മസ് റിലീസായിട്ടാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ കിടിലന്‍ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. പൃഥ്വിയും സുരാജും തന്നെയാണ് ട്രെയിലറില്‍ തിളങ്ങിനില്‍ക്കുന്നത്. ക്രിസ്മസിനോടനുബന്ധിച്ച് ഡിസംബര്‍ 20നാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഒരു സൂപ്പര്‍സ്റ്റാറിന്റെയും ആരാധകന്റെയും ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

സച്ചിയുടെ തിരക്കഥയില്‍ ലാല്‍ ജൂനിയര്‍ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. നേരത്തെ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഗാനവും ടീസറുമെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ബ്രദേഴ്‌സ് യേ്ക്ക് ശേഷം പൃഥ്വിരാജ് സുകുമാരന്‍ നായകനായി എത്തുന്ന ചിത്രം കൂടിയാണ് ഡ്രൈവിംഗ് ലൈസന്‍സ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനൊപ്പം മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു.
മിയ ജോര്‍ജ്ജും ദീപ്തി സതിയുമാണ് സിനിമയില്‍ നായികമാരായി എത്തുന്നത്. ഇവര്‍ക്കൊപ്പം മലയാളത്തിലെ മറ്റു ശ്രദ്ധേയ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് യക്‌സണ്‍ ഗാരി പെരേരയും നേഹ എസ് നായരുമാണ് സംഗീതം നല്‍കിയിരിക്കുന്നത്.


Click it and Unblock the Notifications