For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലൂസിഫറിലെ വലിയ ട്വിസ്റ്റ് അതായിരുന്നോ? ആരാധകരെ പുളകം കൊള്ളിച്ച് പൃഥ്വിയുടെ വരവ്! കാണൂ!

  |

  മോഹന്‍ലാലും പൃഥ്വിരാജും ഒരുമിക്കുമ്പോള്‍ അണിയറയിലൊരുങ്ങുന്നത് അഡാറ് ഐറ്റം തന്നെയായിരിക്കുമെന്ന വിലയിരുത്തല്‍ അതേ പടി സത്യമായിരിക്കുകയാണ് ഇപ്പോള്‍. അഭിനേതാവായി മാത്രമല്ല സംവിധായകനായും കഴിവ് തെളിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്. ലൂസിഫറിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അമിതപ്രതീക്ഷകളോ പ്രത്യേകിച്ച് അവകാശവാദങ്ങളോ ഇല്ലാതെയാണ് സിനിമയെത്തിയത്. സിനിമയെക്കുറിച്ച് വാചാലനാവുന്നതിനിടയില്‍ ഒരിക്കല്‍പ്പോലും പ്രേക്ഷകരെ അമിത പ്രതീക്ഷയിലേക്ക് തള്ളിവിട്ടിരുന്നില്ല ഈ താരപുത്രന്‍. അഭിമുഖങ്ങളിലെല്ലാം സജീവമായി പങ്കെടുത്ത താരങ്ങളും സംയമനത്തോടെയാണ് സംസാരിച്ചത്.

  സുപ്രിയ പറഞ്ഞത് ശരി! കൊലകൊല്ലിയല്ല! അന്യായമാണ് ലൂസിഫര്‍! ആശംസയോടെ സിനിമാലോകം! കാണൂ!

  4 പതിറ്റാണ്ട് നീണ്ടുനില്‍ക്കുന്ന സിനിമാജീവിതത്തിനിടയില്‍ ഇതാദ്യമായാണ് മോഹന്‍ലാല്‍ സ്വന്തം പടത്തിനെക്കുറിച്ച് ഇത്രയുമധികം വാചാലനായത്. എന്ന് മാത്രമവുമല്ല പ്രമോഷണല്‍ പരിപാടികളിലെല്ലാം അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു. പ്രേക്ഷകരെ നിരാശപ്പെടുത്തില്ലെന്ന കാര്യത്തില്‍ അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു. ആ ഉറപ്പ് അതോ പോലെ പാലിച്ചിരിക്കുകയാണ് മോഹന്‍ലാലും പൃഥ്വിരാജും. സ്വന്തമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. ആരാധകര്‍ കാത്തിരുന്ന എന്‍ട്രികളിലൊന്നായിരുന്നു അദ്ദേഹത്തിന്റേത്.

  വാദ്യമേളഘോഷങ്ങള്‍ക്കിടയില്‍ പൃഥ്വിരാജും മോഹന്‍ലാലും! തിയേറ്ററിലേക്ക് മാസ്സ് എന്‍ട്രി! വീഡിയോ കാണൂ!

  നായകനോ വില്ലനോ?

  നായകനോ വില്ലനോ?

  സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായി മോഹന്‍ലാല്‍ എത്തുമ്പോള്‍ സെയ്ദ് മസൂദ് എന്ന കഥാപാത്രമായി താനും എത്തുന്നുണ്ടെന്ന് പൃഥ്വിരാജ് വ്യക്തമാക്കിയത് അടുത്തിടെയായിരുന്നു. ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തുവിട്ടതിന് പിന്നാലെയായാണ് ട്രെയിലറെത്തിയത്. റിലീസിന് രണ്ട് ദിനം ശേഷിക്കവെയായിരുന്നു പൃഥ്വിരാജ് മറ്റൊരു ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിടുമെന്നറുയിച്ചത്. അത് പൃഥ്വി തന്നെയായിരിക്കുമെന്ന തരത്തിലായിരുന്നു തുടക്കത്തിലെ വിലയിരുത്തലുകള്‍. അത് ശരിയുമായിരുന്നു. വില്ലനാണോ അതോ നായകനൊപ്പം നില്‍ക്കുന്ന റോളാണോ എന്നൊക്കെയായിരുന്നു പിന്നത്തെ ചോദ്യം. എല്ലാവിധ സംശയങ്ങള്‍ക്കമുള്ള മറുപടിയാണ് ഇപ്പോള്‍ തിയേറ്ററുകളിലുള്ളത്.

  മുഖാമുഖമുള്ള രംഗങ്ങളുണ്ടോ?

  മുഖാമുഖമുള്ള രംഗങ്ങളുണ്ടോ?

  മോഹന്‍ലാലിനെ നായകനാക്കാനുള്ള പൃഥ്വിയുടെ തീരുമാനത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ത്തന്നെ പ്രേക്ഷകര്‍ കൈയ്യടിച്ചിരുന്നു. അപ്പോള്‍ പിന്നെ അദ്ദേഹത്തിനോടൊപ്പം അഭിനയിക്കുന്നുവെന്ന് പറഞ്ഞാലുള്ള അവസ്ഥയോ, അതുവരെയുള്ള പ്രമോഷനുകളിലെല്ലാം മോഹന്‍ലാലിനെക്കുറിച്ചും സ്റ്റീഫനെക്കുറിച്ചും വാചാലനായ താരം അവസാനനിമിഷമാണ് തന്‍രെ വരവിനെക്കുറിച്ച് പറഞ്ഞത്. അത് തന്നെയായിരുന്നു അദ്ദേഹത്തിന്‍രെ ബ്രില്യന്‍സെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

  ക്യാരക്ടര്‍ പോസ്റ്റര്‍ തരംഗമായി

  ക്യാരക്ടര്‍ പോസ്റ്റര്‍ തരംഗമായി

  സെയ്ദ് മസൂദ് എന്ന കഥാപാത്രമായാണ് പൃഥ്വിയുടെ വരവെന്ന് വ്യക്തമായതോടെ ആരാധകരും അതാഘോഷമാക്കി മാറ്റുകയായിരുന്നു. റോബിന്‍ഹുഡിലെ വെങ്കിയെ അനുസമരിപ്പിക്കുന്ന തരത്തിലുള്ള ലുക്കാണല്ലോ ഇനി വല്ല തീവ്രവാദിയോ മറ്റോ ആണോയെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. ഇപ്പോഴിതാ ആ ചോദ്യത്തിനും ഉത്തരമായിരിക്കുകയാണ്.

  എന്‍ട്രി കിടുക്കി

  എന്‍ട്രി കിടുക്കി

  ലൂസിഫറിലേക്കുള്ള പൃഥ്വിയുടെ എന്‍ട്രി കിടുക്കിയെന്നാണ് ആരാധകര്‍ പറയുന്നത്. പ്രവചനാതീതമായ തരത്തിലുള്ള വരവായിരുന്നു അദ്ദേഹത്തിന്റേത്. ആരാധകര്‍ ആഗ്രഹിക്കുന്ന തരത്തില്‍ തന്നെയാണ് അദ്ദേഹമെത്തിയത്. തന്നിലെ മോഹന്‍ലാലിനെ ഫാനിനെ കൃത്യമായി തൃപ്തിപ്പെടുത്താന്‍ തനിക്ക് കഴിഞ്ഞുവെന്നാണ് വിശ്വാസമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. താനതില്‍ വിജയിച്ചോ ഇല്ലയോ എന്ന കാര്യത്തെക്കുറിച്ച് തീരുമാനിക്കേണ്ടത് നിങ്ങളാണെന്നും താരം പറഞ്ഞിരുന്നു.

  സസ്‌പെന്‍സ് അങ്ങനെ തന്നെയിരിക്കട്ടെ

  സസ്‌പെന്‍സ് അങ്ങനെ തന്നെയിരിക്കട്ടെ

  പൃഥ്വിരാജ് ആരായിരുന്നുവെന്നും എന്തായിരുന്നുവെന്നുമുള്ള സസ്‌പെന്‍സ് അതേ പോലെ തന്നെയിരിക്കട്ടെയെന്നാണ് ആരാധകരും പറഞ്ഞത്. നല്ല സിനിമയെ സ്‌നേഹിക്കുന്നവര്‍ അതേക്കുറിച്ചറിയാന്‍ തിയേറ്ററുകളിലേക്ക് പോവട്ടെയെന്നും അവര്‍ പറയുന്നു. ഒരിക്കല്‍പ്പോലും ബോറടിയില്ലാത്ത തരത്തില്‍ സിനിമ കൃത്യമായി ആസ്വദിക്കാം. അവരവരുടെ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയാണ് ഓരോ താരവും മുന്നേററിത്. കാസ്റ്റിങ്ങിന്‍രെ കാര്യത്തില്‍ പെര്‍ഫെക്‌റ്റെന്ന് വാക്കാണ് ഉപയോഗിക്കേണ്ടതെന്നും പ്രേക്ഷകര്‍ പറഞ്ഞിരുന്നു.

  സുകുമാരന്റെ വാക്കുകൾ സത്യമാക്കി പൃഥ്വിരാജ് | filmibeat Malayalam
  ലൂസിഫര്‍ ഗംഭീരം

  ലൂസിഫര്‍ ഗംഭീരം

  കാത്തിരിപ്പിന് വിരാമമിട്ട് തിയേറ്ററുകളിലേക്കെത്തിയ ലൂസിഫര്‍ കിടുക്കിയെന്നാണ് പ്രേക്ഷകരും പറയുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളിയായുള്ള മോഹന്‍ലാലിന്റെ വരവിന് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എറണാകുളം കവിത തിയേറ്ററില്‍ ആരാധകര്‍ക്കൊപ്പം സിനിമ കാണാനായി മോഹന്‍ലാലും സുചിത്രയും സുപ്രിയയും പൃഥ്വിരാജും ടൊവിനോ തോമസും ആന്റണി പെരുമ്പാവൂരൂമൊക്കെ എത്തിയിരുന്നു. ഇവരുടെ വരവിന്റെ വീഡിയോയും ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

  English summary
  Prithviraj's entry in Lucifer
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X