ഇരുട്ട് പെട്ടിയില്‍ നിന്നും വെളിച്ചത്തിലേക്ക്, എസ്ര റിലീസ് ഡേറ്റ് തീരുമാനിച്ചു!
പോസ്റ്ററും ടീസറുകൊണ്ടും 2016 അവസാനത്തില്‍ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് പൃഥ്വിരാജിന്റെ എസ്ര. ക്രിസ്തുമസ് റിലീസായി തിയേറ്ററുകളില്‍ എത്തുമെന്ന് പറഞ്ഞിരുന്നു.
പോസ്റ്ററും ടീസറുകൊണ്ടും 2016 അവസാനത്തില്‍ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് പൃഥ്വിരാജിന്റെ എസ്ര. ക്രിസ്തുമസ് റിലീസായി തിയേറ്ററുകളില്‍ എത്തുമെന്ന് പറഞ്ഞിരുന്നു. പക്ഷേ സിനിമാ സമരത്തെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് ഡേറ്റ് തീരുമാനിച്ചു.
Read Also: ഒമ്പത് മാസം മുഖത്ത് പോലും നോക്കാന്‍ കഴിഞ്ഞില്ല, കരീനയുമായി പണത്തിന്റെ പേരില്‍ വഴക്ക്
ഇപ്പോഴിതാ സിനിമാ സമരം പിന്‍വലിച്ചു. ചിത്രത്തിന്റെ റിലീസ് ഡേറ്റും തീരുമാനിച്ചു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രം 2017 ഫെബ്രുവരി 10ന് തിയേറ്ററുകളില്‍ എത്തുമെന്നാണ് അറിയുന്നത്. എസ്രയുടെ ഒഫീഷ്യല്‍ പേജിലൂടെയാണ് ചിത്രത്തിന്റെ പുതിയ റിലീസ് ഡേറ്റ് പുറത്ത് വിട്ടത്.

ജോമോനും മുന്തിരിവള്ളികളും
സമരത്തെ തുടര്‍ന്ന് മാറ്റി വച്ച ദുല്‍ഖര്‍ സല്‍മാന്റെ ജോമോന്റെ സുവിശേഷങ്ങള്‍ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ ചിത്രങ്ങള്‍ ഈ ആഴ്ച തന്നെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. പക്ഷേ പൃഥ്വിരാജ് ചിത്രം എസ്രയുടെ റിലീസിനായി കുറച്ച് ദിവസങ്ങള്‍ കൂടി കാത്തിരിക്കേണ്ടി വരും.

സംവിധാനം, ജെയ് കൃഷ്ണന്‍
നവാഗതനായ ജെയ് കൃഷ്ണനാണ് സംവിധായകന്‍. ഒരു ഹൊറര്‍ ത്രില്ലറാണ് ചിത്രം.

മറ്റ് കഥാപാത്രങ്ങള്‍
ടൊവിനോ തോമസ്, പ്രിയ ആനന്ദ്, വിജയ് രാഘവന്‍, ബാബു ആന്റണി, സുജിത്ത് ശങ്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നിര്‍മ്മാണം
എവിഎ പ്രൊഡക്ഷന്‍ ഇഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ എവി അനൂപ്, മുകേഷ് ആര്‍ മേത്ത, സിവി സാരതി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications