»   » എന്നെ കുറിച്ച് എന്തും എഴുതിപിടിപ്പിച്ചോളൂ.. അതെന്നെ ബാധിയ്ക്കില്ല എന്ന് പൃഥ്വിരാജിന്റെ നായിക

എന്നെ കുറിച്ച് എന്തും എഴുതിപിടിപ്പിച്ചോളൂ.. അതെന്നെ ബാധിയ്ക്കില്ല എന്ന് പൃഥ്വിരാജിന്റെ നായിക

Posted By: Rohini
Subscribe to Filmibeat Malayalam

ചെന്നൈയില്‍ ജനിച്ച്, ഹൈദരാബാദില്‍ വളര്‍ന്ന്, യുഎസ്സില്‍ പഠിച്ച് തമിഴ് സിനിമയിലൂടെ അരങ്ങേറിയ പ്രിയ ആനന്ദ് ഇപ്പോള്‍ പൃഥ്വിരാജ് നായകനാകുന്ന എസ്ര എന്ന ചിത്രത്തിവൂടെ മലയാള സിനിമയില്‍ അരങ്ങേറുകയാണ്.

ഓണ്‍ ലൈനില്‍ തന്നെ കുറിച്ച് എന്ത് വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചാലും അത് ബാധിയ്ക്കില്ല എന്ന് പ്രിയ ആനന്ദ് പറയുന്നു. എന്തെങ്കിലും ഒന്ന് കേട്ടാല്‍ ഉടനെ അത് വിവാദമാക്കാനാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ശ്രമിയ്ക്കുന്നത് എന്ന് നടി കുറ്റപ്പെടുത്തുന്നു.


prithvi-priya

ഒന്നും അന്വേഷിക്കാതെ, ഹെഡ്ഡിങ് മാത്രം മുന്‍നിര്‍ത്തിയാണ് പല ഓണ്‍ ലൈന്‍ മാധ്യമങ്ങളും വാര്‍ത്തകള്‍ വളച്ചൊടിയ്ക്കുന്നത്. ജേര്‍ണലിസം പഠിച്ചത് കൊണ്ട് എനിക്കിത് അറിയാം.


എന്നെ ഇതൊന്നും ബാധിക്കാറില്ല. കാരണം, ഞാന്‍ എന്താണെന്ന് എന്റെ കുടുംബത്തിന് നന്നായി അറിയാം. അവരോട് സത്യസന്ധത പുലര്‍ത്താനും ജീവിതത്തില്‍ നടക്കുന്നതൊക്കെ അവരെ അറിയിക്കാനും കഴിഞ്ഞാല്‍ ഗോസിപ്പുകളെ ഭയക്കേണ്ടതില്ല. എന്നെ മനസ്സിലാക്കുന്ന കുടംബമാണ് എന്റേത്- പ്രിയ പറഞ്ഞു

English summary
Prithviraj's Ezra Heroine Priya Anand Goes Against Online Media

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam