ഷാരൂഖ് ഖാന്‍ കാരണം പണി കിട്ടിയത് പൃഥ്വിരാജിന്! ലൈവിലെത്തി പൃഥ്വി തന്നെ അക്കാര്യം വ്യക്തമാക്കി!!

സംവിധായകനായിട്ടുള്ള പൃഥ്വിരാജിന്റെ അരങ്ങേറ്റം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മോഹന്‍ലാലിനെ നായകനാക്കി ലൂസിഫറിലൂടെ അത് സാധ്യമാക്കാനുള്ള ശ്രമത്തിലാണ് താരമിപ്പോള്‍. കേരളത്തില്‍ വലിയ ആരാധക പിന്തുണ ഉള്ളവരവാണ് മോഹന്‍ലാലും പൃഥ്വിരാജും.
മോഹന്‍ലാല്‍ നായകനാവുന്നു, പൃഥ്വിരാജ് സംവിധാനം ചെയ്യുന്നു എന്നതിനാല്‍ ലൂസിഫറിനെ കുറിച്ച് വലിയ പ്രതീക്ഷയാണ്.

പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തുന്ന സിനിമ മാത്രമല്ല പൃഥ്വിരാജ് നായകനാവുന്ന സിനിമകളും ആകാംഷ നിറച്ചതാണ്. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിലെത്തി തന്റെ സിനിമകളെ കുറിച്ചുള്ള കാര്യങ്ങള്‍ പൃഥ്വിരാജ് പറഞ്ഞിരുന്നു. എന്നാല്‍ ലൈവിലെത്തുമെന്ന് പറഞ്ഞതിലും വൈകിയായിരുന്നു താരമെത്തിയത്. അതിന് കാരണം ഷാരൂഖ് ഖാന്‍ ആണെന്നാണ് താരം പറഞ്ഞിരിക്കുന്നത്. തന്നെ ഷാരുഖിന്റെ ആരാധകര്‍ വട്ടം ചുറ്റിച്ചതിനെ കുറിച്ചും താരം പറഞ്ഞിരുന്നു.

ലൈവിലെത്തിയ പൃഥ്വി

മുംബൈയിലെ ഫേസ്ബുക്ക് ഓഫീസില്‍ നിന്നുമായിരുന്നു താരം ലൈവിലെത്തിയത്. അഞ്ച് മണിക്ക് ലൈവില്‍ എത്താമെന്നായിരുന്നു താരം നേരത്തെ ആരാധകരോട് പറഞ്ഞിരുന്നത്. എന്നാല്‍ ലേശം വൈകിയാണ് എത്തിയത്. അതിന് കാരണം കിംഗ് ഖാന്‍ ഷാരുഖ് ആണെന്നാണ് പൃഥ്വി പറയുന്നത്. ഷാരൂഖിന്റെ പിറന്നാള്‍ ദിനം ആയതിനാല്‍ വലിയ തിരക്കായിരുന്നു. അതാണ് എത്താന്‍ വൈകിയത്. താന്‍ താമസിച്ച ഫ്‌ളാറ്റിന് എതിര്‍വശത്താണ് ഷാരൂഖിന്റെ വീടെന്നും പിറന്നാള്‍ ആഘോഷം കാരണം അവിടെ തിരക്കായിരുന്നെന്നും ഹാസ്യ രൂപേണയാണ് പൃഥ്വി പറയുന്നത്. ഷാരൂഖിന് പിറന്നാള്‍ ആശംസ നേരാനും താരം മറന്നിരുന്നില്ല.

നയന്‍ റിലീസ് മാറ്റി

നയന്‍ റിലീസ് മാറ്റി

ഞാന്‍ ആദ്യമായി സ്വാതന്ത്ര്യനായി നിര്‍മ്മിക്കുന്ന സിനിമയാണ് നയന്‍. നവംബര്‍ പതിനാറിനായിരുന്നു നയന്‍ ആദ്യം റിലീസ് തീരമാനിച്ചിരുന്നത്. എന്നാല്‍ അത് മാറ്റി വെക്കുകയാണ്. അതിന്റെ കാരണം ആ സിനിമ പൂര്‍ണതയിലെത്താന്‍ കുറച്ച് കൂടി സമയം വേണ്ടി വരും എന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞതിനാലാണ്. വീണ്ടും അതേ കാര്യത്തെ കുറിച്ചാണ് ഞാന്‍ പറയുന്നത്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ എല്ലാവരുമായി സംസാരിച്ചതിന് ശേഷം 2019 ഫെബ്രുവരി 7 ന് ലോകമെമ്പാടും റിലീസ് ചെയ്യുന്നത്.

ഹൊറര്‍-സയന്‍സ് ഫിക്ഷന്‍ ചിത്രം

ഹൊറര്‍-സയന്‍സ് ഫിക്ഷന്‍ ചിത്രം

ഒരു അച്ഛന്റെയും മകന്റെയും കഥ പറയുന്ന 9 ഒരു ഹൊറര്‍-സയന്‍സ് ഫിക്ഷന്‍ ചിത്രമാകുമെന്ന് പൃഥ്വി വ്യക്തമാക്കി. ട്രെയിലർ ഡിസംബറിൽ എത്തിക്കാൻ ശ്രമിക്കുന്നുണ്ട്. ട്രെയിലറിൽ നിന്നും നിങ്ങൾക്ക് കാര്യം മനസിലാവുമെന്ന് പൃഥ്വി പറയുന്നു. സംവിധായകന്‍ കമലിന്റെ മകന്‍ ജീനസ് മുഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഷിഖ് അബു, ലാല്‍ ജോസ്, കമല്‍ എന്നിവര്‍ക്കൊപ്പം അസിസ്റ്റന്റായി ജോലി ചെയ്തിട്ടുള്ള ജീനസ് ദുല്‍ഖറും നിത്യ മേനോനും കേന്ദ്ര കഥാപത്രങ്ങളെ അവതരിപ്പിച്ച 100 ഡെയിസ് ഓഫ് ലവ് എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു.

മറ്റ് താരങ്ങൾ

മറ്റ് താരങ്ങൾ

പൃഥ്വിരാജിനൊപ്പം ഗോദ ഫെിയം വാമിഖ ഖബ്ബി, മംമ്ത മോഹന്‍ദാസ്, പ്രകാശ് രാജ്, ക്ലിന്റിന് ശേഷം അലോക് എന്നിവര്‍ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിലെ മംമ്തയുടെയും മറ്റ് താരങ്ങളുടെയും ക്യാരക്ടര്‍ പോസ്റ്റര്‍ നേരത്തെ പുറത്ത് വന്നിരുന്നു. കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല. സോണി പിക്ചേഴ്സുമായി ചേര്‍ന്ന് പൃഥ്വിരാജും ഭാര്യ സുപ്രിയയും ചേര്‍ന്ന ആരംഭിച്ച പുതിയ പ്രൊഡക്ഷന്‍സ് ഹൗസിന്റെ കീഴിലാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.

ലൂസിഫറിനെ കുറിച്ച്

ലൂസിഫറിനെ കുറിച്ച്

ലൂസിഫറിന്റെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. അവസാനഘട്ട ഷൂട്ടിംഗിലേക്കാണ് കടക്കുന്നത്. ബോംബെയിലെ ഷെഡ്യൂളാണ് നടക്കുന്നത്. എപ്പോഴും കണ്ടിട്ടുള്ള ഒരു ബോംബെ ലൂസിഫറില്‍ കാണിക്കരുതെന്നാണ് കരുതുന്നത്. ലാലേട്ടന്‍ ജോയിന്‍ ചെയ്തിട്ടില്ലെന്നും പൃഥ്വി പറയുന്നു. ഇതുവരെ വന്ന വീഡിയോസും ഫോട്ടോസും സൂചിപ്പിക്കുന്നത് പോലെ രാഷ്ട്രീയം തന്നെയാണ് ഇതിന്റെ പ്രമേയം. ഇത് വരെ ഷൂട്ട് ചെയ്തതില്‍ ഞങ്ങള്‍ സന്തോഷത്തിലാണ്. താന്‍ വലിയൊരു കാസ്റ്റിനൊപ്പം വര്‍ക്ക് ചെയ്യുന്നതില്‍ അനുഗ്രഹിക്കപ്പെട്ടവനാണെന്നും പൃഥ്വി പറയുന്നു.

ലാലേട്ടന്‍

ലാലേട്ടന്‍

ലാലേട്ടനെ എനിക്ക് ഒരുപാട് നാളുകള്‍ക്ക് മുന്‍പ് അറിയാം. ഇത്രയധികം നാള്‍ ഒന്നിച്ച് വര്‍ക്ക് ചെയ്യുന്നത് ആദ്യമായാണ്. ആദ്യമായി ലാലേട്ടനൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ ഞാന്‍ അദ്ദേഹത്തെ ഡയറക്ട് ചെയ്യുകയാണ് ചെയ്യുന്നത്. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുള്ളതാണ്. അദ്ദേഹത്തെ ഡയറക്ട് ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ ചിന്തകളെല്ലാം നമ്മള്‍ക്ക് പഠിക്കാന്‍ പറ്റും.

 ആട് ജീവിതം

ആട് ജീവിതം

ആട് ജീവിതത്തിന്റെ ഒരു ഷെഡ്യൂള്‍ കഴിഞ്ഞു. ലൂസിഫറിന്റെ ഷൂട്ടിംഗിന് ശേഷം അടുത്ത ഷെഡ്യൂള്‍ ജനുവരിയില്‍ തുടങ്ങും. ഒരു ഷെഡ്യൂളിന് കൂടി ഞാന്‍ തടി വെച്ചിരിക്കണം. പിന്നെ തടി കുറയ്ക്കണം. എനിക്ക് എത്രത്തോളം ചെയ്യാന്‍ കഴിയുമെന്ന് അറിയില്ല. എനിക്ക് കഴിയുന്ന പോലെ ചെയ്യുമെന്നും താരം പറയുന്നു. ഷൂട്ട് ചെയ്്ത ഭാഗങ്ങള്‍ വളരെ നന്നായിട്ടുണ്ടെന്നും പൃഥ്വി പറയുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം റഹ്മാന്‍ സാര്‍ മലയാളത്തിലേക്ക് വരികയാണ്. ആ പാട്ട് മനോഹരമായി ഷൂട്ട് ചെയ്തിരിക്കുകയാണ്.

 കാളിയന്‍

കാളിയന്‍

ആട് ജീവിതത്തിന്റെ ഷെഡ്യൂള്‍ അടുത്ത വര്‍ഷം അവസാനത്തോടെ തീര്‍ന്നാല്‍ അടുത്ത ബിഗ് ചിത്രം കാളിയന്‍ ആയിരിക്കും. പക്ഷെ കാളിയന്റെ വര്‍ക്കുകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. രണ്ടാഴ്ച കൂടുമ്പോള്‍ കാളിയന്റെ നിര്‍മാതാവ് രാജീവുമായി താന്‍ കാണാറുണ്ട്. സംവിധായകന്‍ മഹേഷുമായി സംസാരിക്കാറുണ്ട്. അതിന്റെ കഥ പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടൊരു തിരക്കഥയാണ് സിനിമയ്ക്കുള്ളത്. അടുത്ത വര്‍ഷം അവസാനത്തോടെ എന്തായാലും തുടങ്ങാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും പൃഥ്വി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X