ഈ വീഡിയോ കണ്ടാല്‍ പൃഥ്വിരാജിനെ നമിച്ചു പോകും, കാണൂ
എന്ത് തന്നെ പറഞ്ഞ് ആരൊക്കെ തളര്‍ത്താന്‍ ശ്രമിച്ചാലും പൃഥ്വിരാജ് എന്ന നടന്റെ വഴി വ്യക്തമാണ്. അദ്ദേഹേത്തെ ആരാധകരുടെയും. മോഹന്‍ലാലും മമ്മൂട്ടിയുമായി താരതമ്യം ചെയ്യാന്‍ ഒരിക്കലും കഴിയില്ല. കാരണം അവരുടെ വഴിയും പൃഥ്വിയുടെ വഴിയും തമ്മില്‍ വ്യത്യാസമുണ്ട്. രണ്ടും രണ്ട് കാലഘട്ടമാണ്. പൃഥ്വിയെ പോലെ തന്നെ താരത്തിന്റെ ആരാധകര്‍ക്കും വ്യക്തവും ശക്തവുമായ കാഴ്ചപ്പാടുമുണ്ട്.
നടനെന്ന നിലയില്‍ പൃഥ്വിരാജിന്റെ കഴിവിനെ അംഗീകരിക്കാതെ വയ്യ. അടുത്തറിഞ്ഞവര്‍ക്ക് പൃഥ്വിരാജ് എന്ന നടനെക്കാള്‍ ബഹുമാനം ആ വ്യക്തിത്വത്തോട് തോന്നിപ്പോകും. അതിന്റെ ദൃഷ്ടന്തമാണ് പൃഥ്വിരാജ് ഫാന്‍സ് പുറത്തിറക്കിയ പുതിയ വീഡിയോ. ദി പെര്‍ഫോമന്‍സ് എന്ന പേരില്‍ പൃഥ്വിരാജിന്റെ ഒദ്യോഗിക ഫേസ്ബുക്ക് പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.

1980 ല്‍ മലയാളത്തിന്റെ ആദ്യത്തെ സൂപ്പര്‍, ആക്ഷന്‍ ഹീറോ ജയന്റെ മരണത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. ജയന്‍ മരിച്ച് രണ്ട് വര്‍ഷത്തിന് ശേഷം അദ്ദേഹത്തിന്റെ പുനര്‍ജന്മാണ് പൃഥ്വിരാജ് എന്ന നടനിലൂടെ സംഭവിച്ചതെന്നും വീഡിയോയില്‍ പറയുന്നു. പൃഥ്വിയുടെ അഭിനയത്തില്‍ തുടങ്ങി സാമൂഹ്യ പ്രശ്‌നങ്ങളില്‍ അദ്ദേഹമിടപെടുന്നതിനെ കുറിച്ചും സാധാരണക്കാരോടുള്ള നടന്റെ പെരുമാറ്റത്തെ കുറിച്ചും വീഡിയോയില്‍ വ്യക്തമാണ്.
പൃഥ്വിരാജ് എന്ന നടനെ, അദ്ദേഹത്തിന്റെ കഴിവിനെ പിടിച്ചുനിര്‍ത്താന്‍ ഒന്നിനും കഴിയില്ലെന്ന് പറയുന്ന പ്രതാപ് പോത്തന്റെ വാക്കുകള്‍ മുതല്‍ പൃഥ്വിരാജിനെ കുറിച്ചുള്ള സാധാരണക്കാരുടെ അഭിപ്രായങ്ങള്‍വരെ തേടിക്കൊണ്ടാണ് വീഡിയോ മുന്നോട്ട് പോകുന്നത്. ബാക്കി ഭാഗം വീഡിയോയില്‍ തന്നെ കാണൂ...


Click it and Unblock the Notifications