ഇരട്ടക്കുഴിലെ പൃഥ്വിയുടെ കിടിലന്‍ലുക്ക്
പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ആര്യ, ആസിഫ് അലി, സണ്ണി വെയിന്‍ തുടങ്ങി യുവതാരങ്ങളെ അണി നിരത്തി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന 'ഡബ്ള്‍ ബാരല്‍', അഥവാ 'ഇരട്ടിക്കുഴലി'നെ കുറിച്ച് പറഞ്ഞുതുടങ്ങിയിട്ട് കാലം കുറയേ ആയി. ഇതുവരെ പേരിനപ്പുറം സിനിമ എവിടെയും എത്തിയില്ല. എന്നാല്‍ കേട്ടോളൂ, അണിയറയില്‍ പണി തുടങ്ങി.
ചിത്രത്തിലെ പൃഥ്വിരാജിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ഡബ്ള്‍ ബാരലിലെ പൃഥ്വിയുടെ ലുക്കെന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെയാണ് ഫോട്ടോ പ്രചരിക്കുന്നത്. ഡബ്ള്‍ ബാരലിലെ ലുക്ക് തന്നെയാണോ ഇത് എന്ന കാര്യത്തിലും സംശയമുണ്ട്. എന്നാലും ലുക്ക് കിടുവാണ്.

ആമേന്‍ എന്ന ചിത്രത്തിന് ശേഷം ലിജോ പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇരട്ടക്കുഴല്‍. ഇഷ ഷര്‍വാണി, സ്വാതി റെഡ്ഡി, രചന നാരായണന്‍ കുട്ടി തുടങ്ങിയവരും ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ സന്തോഷ് ശിവന്‍, ഷാജി നടേശന്‍, പൃഥ്വിരാജ് എന്നിവര്‍ ചേര്‍ന്നാണ് ഡബ്ള്‍ ബാരല്‍ നിര്‍നിക്കുന്നത്. ഹാസ്യത്തിന് പ്രധാന്യം നല്‍കിയാണ് ലിജോ ഡബ്ള്‍ ബാരല്‍ ഒരുക്കുന്നത്.
അധോലോകവുമായി ബന്ധപ്പെട്ട കഥയാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചന. എന്തായാലും മലയാളത്തിലെ യുവതാരനിരയിലെ പ്രമുഖരെല്ലാവരും ഒത്തുചേരുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രം റിലീസ് ചെയ്യാനിരിക്കുന്ന സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നാകുമെന്ന് പ്രതീക്ഷിയ്ക്കാം.


Click it and Unblock the Notifications











