പൃഥ്വിരാജിനൊപ്പം ഹെലികോപ്റ്റര്‍ യാത്ര നടത്തി ആരാധിക! വീഡിയോ
പൃഥ്വിരാജ് സുകുമാരന്റെതായി തിയ്യേറ്ററുകളില്‍ നിറഞ്ഞോടുന്ന ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ്. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത സിനിമ ക്രിസ്മസ് റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തിയത്. പൃഥ്വിരാജിനൊപ്പം സുരാജ് വെഞ്ഞാറമൂടും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്, ഒരു സൂപ്പര്‍ സ്റ്റാറിന്റെയും ആരാധകന്റെയും കഥയാണ് സിനിമ പറയുന്നത്.

ഡ്രൈവിംഗ് ലൈസന്‍സ് പ്രൊമോഷന്‍റെ ഭാഗമായി ആരാധകര്‍ക്കൊപ്പം പൃഥ്വി ഹെലികോപ്റ്റര്‍ യാത്ര നടത്തിയിരുന്നു. ഡ്രൈവിങ് ലൈസന്‍സ് ടീം നടത്തിയ മല്‍സരത്തില്‍ നിന്നും വിജയികളായ നാല് പേര്‍ക്കാണ് പൃഥ്വിക്കൊപ്പം ഹെലികോപ്റ്ററില്‍ പറക്കാനുളള ഭാഗ്യം ലഭിച്ചത്. കൊച്ചി, കോഴിക്കോട്, തിരുവന്തപുരം, കൊല്ലം എന്നീ ജില്ലകളിലൂടെയായിരുന്നു ഹെലികോപ്റ്റര്‍ യാത്ര.
സച്ചിയുടെ തിരക്കഥയിലാണ് ഡ്രൈവിംഗ് ലൈസന്‍സ് സംവിധായകന്‍ ഒരുക്കിയത്. നേരത്തെ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഗാനവും ട്രെയിലറുമെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനൊപ്പം മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചത്. മിയ ജോര്‍ജ്ജും ദീപ്തി സതിയുമാണ് സിനിമയില്‍ നായികമാരായി എത്തുന്നത്. ഇവര്‍ക്കൊപ്പം മലയാളത്തിലെ മറ്റു ശ്രദ്ധേയ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.
വീഡിയോ കടപ്പാട്: മൂവിമാന്‍ ബ്രോഡ്കാസ്റ്റിങ്


Click it and Unblock the Notifications











