പൃഥ്വിരാജിനെ പരിഹസിച്ചവര്‍ ഇനി തിരുത്തും! വയനാട്ടിലേക്ക് സഹായവുമായി താരം! നന്ദി പറഞ്ഞ് ഇന്ദ്രജിത്ത്!

സിനിമയിലായാലും ജീവിതത്തിലായാലും ഏറെ വ്യത്യസ്തരാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. സുകുമാരന്റേയും മല്ലികയുടേയും പിന്നാലെയായി ഇവരും സിനിമയില്‍ തുടക്കം കുറിക്കുകയായിരുന്നു. ബിരുദപഠനം അവസാനഘട്ടത്തില്‍ നില്‍ക്കുന്നതിനിടയിലായിരുന്നു പൃഥ്വിരാജ് തനിക്ക് അഭിനയിക്കാനാണ് താല്‍പര്യം എന്ന് അറിയിച്ചത്. തീരുമാനം ഉറച്ചതാണോയെന്നായിരുന്നു മല്ലികയുടെ ചോദ്യം. ഇതിന് പിന്നാലെയായി ആ തീരുമാനത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. അന്ന് അമ്മ നിരുത്സാഹപ്പെടുത്തിയിരുന്നുവെങ്കില്‍ താന്‍ ഇന്ന് സിനിമയില്‍ ഉണ്ടാവുമായിരുന്നില്ലെന്ന് അടുത്തിടെയും പൃഥ്വിരാജ് പറഞ്ഞിരുന്നു.

സിനിമയില്‍ നിന്നും ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നപ്പോള്‍ സുകുമാരന്‍ മക്കളുടെ വരവിനെക്കുറിച്ചും വളര്‍ച്ചയെക്കുറിച്ചുമൊക്കെ വ്യക്തമാക്കിയിരുന്നു. ഭാവിയില്‍ തന്റെ മക്കള്‍ക്കായി സിനിമാലോകം കാത്തിരിക്കുന്ന അവസ്ഥയുണ്ടാവുമെന്ന് അന്ന് സുകുമാരന്‍ പറഞ്ഞിരുന്നു. പില്‍ക്കാലത്ത് അക്കാര്യങ്ങള്‍ അതേ പോലെ സംഭവിക്കുകയായിരുന്നു. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും തങ്ങള്‍ താരങ്ങളാണെന്ന് തെളിയിച്ചിരിക്കുകയാണ് ഇരുവരും. പ്രളയബാധിതരെ സഹായിക്കാനായി ഇന്ദ്രജിത്ത് നേരിട്ടിറങ്ങിയിരുന്നു. വയനാട്ടിലേക്കുള്ള സാധനങ്ങള്‍ എത്തിച്ചിരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോള്‍. അന്‍പോട് കൊച്ചിയുമായി സഹകരിച്ചായിരുന്നു പൃഥ്വിയും എത്തിയത്.

പൃഥ്വിരാജിന്റെ സഹായം

പ്രളയബാധിതരെ സഹായിക്കുന്നതിനായി പൃഥ്വിരാജും ഇന്ദ്രജിത്തും സജീവമായി ഇറങ്ങിയിരുന്നു. സോഷ്യല്‍ മീഡിയ പേജുകളിലൂടെ പ്രധാനപ്പെട്ട സന്ദേശങ്ങളെല്ലാം കൈമാറിയാണ് പൃഥ്വിരാജ് എത്തിയത്. ക്ഷണനേരം കൊണ്ടായിരുന്നു അദ്ദേഹത്തിന്‍രെ പോസ്റ്റുകള്‍ വൈറലായി മാറിയത്. ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് വേണ്ട സാധനങ്ങളെക്കുറിച്ചൊക്കെയായിരുന്നു അദ്ദേഹം കുറിച്ചത്. ഷെയര്‍ ചെയ്യുന്നതിനൊപ്പം തന്നെ മികച്ച പ്രതികരണങ്ങളായിരുന്നു അവയ്ക്ക് ലഭിച്ചിരുന്നതും. ഇപ്പോഴിതാ വയനാട്ടിലെ തിരുനെല്ലിയിലേക്ക് വേണ്ടുന്ന സാധനങ്ങളാണ് പൃഥ്വിരാജ് എത്തിച്ചത്.

നന്ദി പറഞ്ഞ് ഇന്ദ്രജിത്ത്

അന്‍പോട് കൊച്ചിക്കായി പൃഥ്വിരാജ് നല്‍കിയ സാധനങ്ങളെക്കുറിച്ചുള്ള വിവരവുമായെത്തിയത് ഇന്ദ്രജിത്തായിരുന്നു. സഹോദരന് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കുറിച്ചിരുന്നു. പൂര്‍ണിമയ്ക്കും സംഘത്തിനുമൊപ്പം നില്‍ക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു. കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണയും ഇന്ദ്രജിത്ത് അന്‍പോട് കൊച്ചിയില്‍ സജീവമാണ്. സിനിമാതിരക്കുകളെല്ലാം മാറ്റിവെച്ചാണ് അദ്ദേഹം എത്തിയത്.

മല്ലികയുടെ സുകൃതം

മല്ലിക സുകുമാരനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ്അഭിമാനം തോന്നുന്നുവെന്നായിരുന്നു ആരാധകരുടെ കമന്റ്. ഇവര്‍ രണ്ടുപേരും വിചാരിച്ചാല്‍ നടക്കാത്ത കാര്യമില്ലെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ഫേസ്ബുക്ക് ലൈവിലൂടെയും മറ്റുമായി എല്ലാവരേയും അറിയിച്ച് സഹായം ചെയ്യുന്നതിനോട് പൃഥ്വിക്ക് താല്‍പര്യമില്ലെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ഇതിനകം തന്നെ ഇന്ദ്രജിത്തിന്റെ പോസ്റ്റും ചിത്രങ്ങളും വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

കുടുംബസമേതം ഇന്ദ്രജിത്ത്

പൂര്‍ണിമയായിരുന്നു ആദ്യം അന്‍പോട് കൊച്ചിയിലേക്ക് എത്തിയത്. കഴിഞ്ഞ തവണയും പൂര്‍ണിമ സജീവമായിരുന്നു. പിന്നാലെ തന്നെ ഇന്ദ്രജിത്തും മക്കളും എത്തുകയായിരുന്നു. വിവിധയിടങ്ങളിലെ കലക്ഷന്‍ സെന്ററുകളില്‍ നിന്നെത്തുന്ന സാധനങ്ങള്‍ പാക്ക് ചെയ്ത് ട്രെക്കുകളിലേക്ക് കയറ്റുന്ന ജോലിയാണ് ഇവരുടെ നേതൃത്വത്തില്‍ നടക്കുന്നത്. ഇന്ദ്രനും പൂര്‍ണ്ണിമയ്ക്കുമൊപ്പം പ്രാര്‍ത്ഥനയും നക്ഷത്രയും ക്യാംപുകളില്‍ സജീവമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X