ദൈവാനുഗ്രഹത്തില്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് പൃഥ്വിരാജ് നായിക, ഇനിയും ജീവിക്കാനാഗ്രഹമുണ്ട്
ജീവിച്ചിരിക്കുമ്പോള്‍ സ്വന്തം വിയോഗവാര്‍ത്ത കാണേണ്ടി വരുന്നവരാണ് താരങ്ങള്‍. സിനിമയില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും പല താരങ്ങളും ഇത്തരത്തിലുള്ള അവസ്ഥകളിലൂടെ കടന്നുപോയിട്ടുണ്ട്. ഒന്നും സംഭവിച്ചിട്ടില്ലെന്നും ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും പറഞ്ഞ് താരങ്ങള്‍ എത്താറുണ്ട്. സോഷ്യല്‍ മീഡിയയുടെ വരവോടെ ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകളെല്ലാം പെട്ടെന്ന് ശ്രദ്ധിക്കപ്പെടാറുമുണ്ട്. ഇത്തരത്തിലുള്ള അനുഭവത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് മിഷ്ടി ചക്രവര്‍ത്തി.
പൃഥ്വിരാജ് ചിത്രമായ ആദം ജോണിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ താരമാണ് മിഷ്ടി ചക്രവര്‍ത്തി. താന്‍ ജീവിച്ചിരിപ്പുണ്ടെന്ന് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരം ഇതേക്കുറിച്ച് പറഞ്ഞത്. പേരില്‍ വന്ന ആശയക്കുഴപ്പമായിരുന്നു പലര്‍ക്കും വിനയായി മാറിയത്. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്.
ബംഗാളി അഭിനേത്രിയായ മിഷ്തി മുഖര്‍ജി അന്തരിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ഈ സമയത്ത് ചില മാധ്യമങ്ങള്‍ നല്‍കിയത് മിഷ്ടി ചക്രവര്‍ത്തിയുടെ പേരായിരുന്നു. ബംഗാള്‍ സ്വദേശിയാണ് മിഷ്ടി ചക്രവര്‍ത്തിയും. പൃഥ്വിരാജിന്റെ നായികയായെത്തിതോടെയാണ് താരത്തെ മലയാളി പ്രേക്ഷകര്‍ തിരിച്ചറിഞ്ഞത്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യഥാര്‍ത്ഥ്യം വിശദീകരിച്ച് താരം തന്നെ എത്തിയതോടെ ആരാധകരും സന്തോഷത്തിലാണ്.

ബംഗളുരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരുന്നതിനിടയിലാണ് മിഷ്തി മുഖര്‍ജി അന്തരിച്ചത്. ബോളിവുഡ് സിനിമകളിലും താരം വേഷമിട്ടിരുന്നു. ശരീര ഭാരം കുറയ്ക്കുന്നതിനായി കീറ്റോ ഡയറ്റിലായിരുന്നു മിഷ്ടി. അതിനിടയിലുണ്ടായ ആരോഗ്യപ്രശ്‌നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നുമായിരുന്നു കുടുംബാംഗങ്ങള്‍ പറഞ്ഞത്.
കീറ്റോ ഡയറ്റിനെ തുടർന്ന് വൃക്ക തകരാറിലായി. ഒരുപാട് വേദന സഹിച്ചാണ് അവൾ മരണത്തിന് കീഴടങ്ങിയത്. തികച്ചും ദൗർഭാഗ്യകരമായ സംഭവം. ഞങ്ങളുടെ നഷ്ടം ആർക്കും നികത്താനാവുന്നതല്ല, നടിയുടെ വിയോഗത്തിന് പിന്നാലെയായാണ് കുടുംബാംഗങ്ങള്‍ വാര്‍ത്താക്കുറിപ്പ് പുറത്തുവിട്ടത്. താരത്തെക്കുറിച്ച് പറഞ്ഞ് താരങ്ങളും സംവിധായകരുമെല്ലാം എത്തിയിരുന്നു.


Click it and Unblock the Notifications











