പൃഥ്വിരാജിന്റെ ബ്രഹ്മാണ്ഡ സിനിമയായ കാളിയന് വേണ്ടി കാത്തിരിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത!

ഇതിഹാസ കഥാപാത്രങ്ങളുടെ കഥയുമായി താരരാജാക്കന്മാരും യുവതാരങ്ങളും വരികയാണ്. ബിഗ് ബജറ്റിലൊരുക്കുന്ന സിനിമകളെല്ലാം തന്നെ ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്നവയാണ്. ആര്‍എസ് വിമലിന്റെ കര്‍ണനില്‍ നിന്നും ഒഴിവായി പൃഥ്വിരാജ് നായകനായി അഭിനയിക്കുന്ന സിനിമയാണ് കാളിയന്‍.

സിനിമയെ കുറിച്ച് കൂടുതല്‍ വിശേഷങ്ങള്‍ അറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. എന്നാല്‍ ഈ വര്‍ഷം എന്തായാലും സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. എന്തായാലും സിനിമയുടെ ഏറ്റവും പുതിയ വിശേഷങ്ങള്‍ നിര്‍മാതാവാണ് പുറത്ത് വിട്ടത്.

 കാളിയന്‍

കാളിയന്‍

പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ എസ് മഹേഷ് സംവിധാനം ചെയ്യുന്ന സിനിമയാണ് കാളിയന്‍. ചിത്രത്തില്‍ കുഞ്ചിറക്കോട്ട് കാളി എന്ന കാളിയനായിട്ടാണ് പൃഥ്വി അഭിനയിക്കുന്നത്. വേണാടിലെ വീരപുരുഷനും പടത്തലവനുമായിരുന്ന ഇരവിക്കുട്ടിപ്പിള്ളയുടെയും അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥ സുഹൃത്ത് കുഞ്ചിറക്കോട്ട് കാളിയുടെയും കഥയാണ് സിനിമയിലൂടെ പറയാന്‍ പോവുന്നത്.

വ്യത്യസ്ത കഥാപാത്രം

വ്യത്യസ്ത കഥാപാത്രം

സിനിമയില്‍ നിന്നും ഒരു ടീസറും ടൈറ്റിലും പൃഥ്വിയുടെ ഫസ്റ്റ് ലുക്ക് അടക്കുമുള്ള മോഷന്‍ പോസ്റ്ററും ആദ്യം പുറത്ത് വന്നിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമായിരിക്കും കാളിയനെന്നും. സിനിമയിലെ ഓരോ ഡയലോഗും തനിക്ക് ഇഷ്ടമാണ്. അതിനെല്ലാം തിയറ്ററുകളില്‍ കൈയടി കിട്ടുമെന്ന് പ്രതീക്ഷയുണ്ടെന്നും പൃഥ്വിരാജ് മുന്‍പ് പറഞ്ഞിരുന്നു.

 ചിത്രീകരണം ആരംഭിക്കുന്നു...

ചിത്രീകരണം ആരംഭിക്കുന്നു...

നിലവില്‍ നയന്‍ എന്ന സിനിമയുടെ തിരക്കുകളിലാണ് പൃഥ്വി. അത് മാത്രമല്ല പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറും മറ്റുമായി വേറെയും സിനിമകള്‍ വരാനുണ്ട്. അതിനാല്‍ കാളിയന്‍ അടുത്ത വര്‍ഷം പകുതിയായതിന് ശേഷമായിരിക്കും തുടങ്ങുന്നത്. മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് നായരാണ് കാളിയന്‍ നിര്‍മ്മിക്കുന്നത്. നയനിന്റെ ചിത്രീകരണത്തിനിടെ മണാലിയില്‍ നിന്നും പൃഥ്വിരാജും കാളിയന്റെ നിര്‍മാതാവും കണ്ടുമുട്ടിയിരുന്നു.

പ്രീപ്രൊഡക്ഷന്‍ വര്‍ക്ക്‌സ്..

പ്രീപ്രൊഡക്ഷന്‍ വര്‍ക്ക്‌സ്..

സിനിമയുടെ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകളെ കുരിച്ചും ഷൂട്ടിംഗ് ഷെഡ്യൂളിനെ കുറിച്ചും മണാലിയില്‍ നിന്നും ചര്‍ച്ചകള്‍ നടത്തിയിരിക്കുകയാണ്. 2019 പകുതിയോടെ ചിത്രീകരണം ആരംഭിക്കാന്‍ കഴിയുമെന്നാണ് വിചാരിക്കുന്നത്. ബിടി അനില്‍ കുമാറാണ് കാളിയന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. പൃഥ്വിരാജിനൊപ്പം നടന്‍ സത്യരാജും സിനിമയില്‍ പ്രധാനപ്പെട്ടൊരു വേഷത്തിലെത്തുന്നുണ്ട്. സിനിമയില്‍ ചിത്രീകരിക്കുന്ന മുഴുവന്‍ രംഗങ്ങളും റിയലായി തന്നെ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

മികച്ച സിനിമയായിരിക്കും..

മികച്ച സിനിമയായിരിക്കും..

കാളിയനിലേക്ക് ഹോളിവുഡിലെയും ബോളിവുഡിലെയുമടക്കം പ്രഗത്ഭരായ സാങ്കേതിക വിദഗ്ദരാണ് എത്തുന്നത്. സിനിമയില്‍ അഭിനയിക്കുന്ന എല്ലാ താരങ്ങള്‍ക്കും അതിന് പ്രത്യേക പരിശീലനം വേണ്ടി വരും. സിനിമയില്‍ അഭിനയിക്കാന്‍ പുതുമുഖങ്ങള്‍ക്കും അവസരമൊരുക്കുന്നുണ്ട്. ദൃശ്യവിസ്മയത്തിന് വലിയ പ്രധാന്യം കൊടുത്ത് നിര്‍മ്മിക്കുന്ന സിനിമയുടെ പ്രധാന ലെക്കോഷന്‍ തമിഴ്‌നാട്ടിലെ ഉള്‍ഗ്രാമങ്ങള്‍ ആയിരിക്കും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X