പൃഥ്വിരാജും ടൊവിനോയും വീണ്ടും! ബിഗ് ബഡ്ജറ്റ് ചിത്രം കറാച്ചി 81ന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത്‌

By Midhun Raj

പൃഥ്വിരാജ് സുകുമാരന്‍ നായകനാവുന്ന പുതിയ ചിത്രം കറാച്ചി 81 ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങി. രാജ്യത്തിനെതിരെ നടക്കുന്ന ഐഎസ്ഐ യുദ്ധത്തിനെതിരെ പോരാടുന്ന കമാന്‍ഡോയുടെ കഥയാണ് ചിത്രം പറയുന്നത്. പൃഥ്വിരാജിനൊപ്പം ടൊവിനോ തോമസും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നവാഗതനായ കെഎസ് ബാവയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ആന്റോ ജോസഫ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്റോ ജോസഫ് ചിത്രം നിര്‍മ്മിക്കുന്നു.

karachi 81

സുജിത്ത് വാസുദേവാണ് കറാച്ചി 81ന് വേണ്ടി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ജേക്ക്‌സ് ബിജോയ് സംഗീതവും മഹേഷ് നാരായണന്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. സിനിമയുടെ പ്രമേയവുമായി ബന്ധപ്പെട്ട ചില സൂചനകള്‍ കഴിഞ്ഞ ദിവസം പൃഥ്വി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. 1947ലെ കാശ്മീര്‍ യുദ്ധത്തിന് ശേഷമുണ്ടായ രണ്ട് യുദ്ധങ്ങളും തോറ്റ ഐഎസ്ഐ മൂന്നാമതും ആക്രമണത്തിനൊരുങ്ങുന്നു.

ഇന്ത്യന്‍ ഇന്റലിജന്‍സ് ഇവരുടെ പടപ്പുറപ്പാട് മണത്തറിയുന്നു. അയല്‍ക്കാരുമായി നാലാമതൊരു യുദ്ധമല്ല മറുപടി എന്നവരറിയുന്നു. ഇവരെ തടുക്കാന്‍ റോയുടെ ഉത്തരേന്ത്യന്‍, വടക്ക് കിഴക്ക് സന്നാഹത്തിന് പോലും കഴിയാതെ വരുന്ന സാഹചര്യത്തില്‍ അടുത്തതെന്തെന്ന ചോദ്യം ഉയരുന്നു. ഇന്ത്യയുടെ എറ്റവും മികച്ച കൗണ്ടര്‍ ഇന്‍സര്‍ജന്‍സി കമാന്‍ഡോയുടെ നേതൃത്വത്തില്‍ റോയുടെ ദക്ഷിണേന്ത്യന്‍ വിഭാഗം ഒരു സംഘത്തെ നിയോഗിക്കുന്നു.സാറ്റലൈറ്റുകളും ഡിജിറ്റല്‍ സംവിധാനങ്ങളും ഇല്ലാതിരുന്ന കാലത്ത് യുദ്ധം നേരിട്ടവരുടെ കഥയുമായാണ് പൃഥ്വി എത്തുന്നത്. രാജ്യം കണ്ട എറ്റവും വലിയ ചാരവൃത്തിയുടെ കഥയാവുമിതെന്നാണ് സൂചന.

Read more about: prithviraj tovino thomas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X