For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടി അടിയറവ് പറയേണ്ടി വരുമോ? കൂടെ മിന്നിക്കുന്നു.. ഏറ്റവും പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

  |

  മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികള്‍ തിയറ്ററുകളില്‍ ഹിറ്റായി പ്രദര്‍ശനം നടത്തി കൊണ്ടിരിക്കുകയാണ്. റിലീസിനെത്തി അമ്പത് ദിവസങ്ങള്‍ കൊണ്ട് ഗംഭീര പ്രകടനം നടത്തുന്ന സിനിമ കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ഒരു കോടി കളക്ഷന്‍ നേടിയിരുന്നു. ഇപ്പോഴും മോശമില്ലാത്ത പ്രകടനമാണ് ചിത്രം നടത്തി കൊണ്ടിരിക്കുന്നത്.

  താന്‍ കള്ളിയല്ലെന്ന് ശ്വേത മേനോന്‍! ബിഗ് ബോസിലെ കളി തുടങ്ങി, അഞ്ജലി അമീര്‍ തുടക്കം തന്നെ മിന്നിച്ചു

  എന്നാല്‍ അബ്രഹാമിന് വെല്ലുവിളിയുമായി മറ്റൊരു ചിത്രം മിന്നുന്ന പ്രകടനം കാഴ്ച വെക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജ് നായകനായി അഭിനയിച്ച കൂടെ എന്ന ചിത്രമാണ് കോടികള്‍ ലക്ഷ്യം വെച്ച് അബ്രഹാമിന്റെ സന്തതികള്‍ക്കൊപ്പമെത്താന്‍ തയ്യാറെടുക്കുന്നത്. സിനിമയുടെ ഏറ്റവും പുതിയ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുകയാണ്.

  മമ്മൂക്ക മിന്നിക്കാനുള്ള വരവാണ്.. മധുരരാജയായി മമ്മൂട്ടിയുടെ അടുത്ത മാസ്! ആരാധകര്‍ക്ക് ആഘോഷിക്കാം..

   കൂടെ വിജയയാത്ര തുടുരന്നു..

  കൂടെ വിജയയാത്ര തുടുരന്നു..

  അഞ്ജലി മേനോന്റെ സംവിധാനത്തില്‍ പൃഥ്വിരാജ്, നസ്രിയ നസിം, പാര്‍വ്വതി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണ് കൂടെ. കുടുംബച്ചിത്രമായി ഒരുക്കിയ കൂടെ യില്‍ സംവിധായകന്‍ രഞ്ജിത്ത്, മാല പാര്‍വ്വതി എന്നിവരുടെ പ്രകടനവും വിലയിരുത്തപ്പെട്ടിരുന്നു. ജൂലൈ പതിനാലിന് റിലീസിനെത്തിയ സിനിമ തുടക്കം മുതല്‍ വിജയകരമായി പ്രദര്‍ശനം നടത്തി കൊണ്ടിരിക്കുകയാണ്. ഫോറം കേരള പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ മറ്റൊരു റെക്കോര്‍ഡ് തുകയിലേക്ക് കൂടെയും എത്താന്‍ പോവുകയാണെന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ അത് സാധ്യമാവുമെന്ന കാര്യത്തില്‍ സംശയമില്ല.

  തുടക്കം ഗംഭീരം

  തുടക്കം ഗംഭീരം

  കേരള ബോക്‌സോഫീസിലും കൊച്ചി മള്‍ട്ടിപ്ലെക്സിലും ഗംഭീര പ്രകടനമായിരുന്നു കൂടെയ്ക്ക് ലഭിച്ചിരുന്നത്. റിലീസിനെത്തിയ ദിവസം കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ പതിനേഴ് പ്രദര്‍ശനങ്ങളില്‍ നിന്നും 6.91 ലക്ഷമായിരുന്നു നേടിയത്. പോസിറ്റീവ് റിവ്യു വന്നതോടെ പ്രദര്‍ശനത്തിന്റെ എണ്ണം വര്‍ദ്ധിപ്പിച്ചിരുന്നു. ഇത് കളക്ഷന്‍ വര്‍ദ്ധിക്കുന്നതിന് പ്രധാന കാരണമായി മാറി. ഏത് പ്രായക്കാര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന കഥയുമായിട്ടായിരുന്നു അഞ്ജലി സിനിമ നിര്‍മ്മിച്ചത്. മഴയും വെള്ളപൊക്കവുമൊന്നും ചിത്രത്തിന്റെ വിജയയാത്രയ്ക്ക് തടസമായിരുന്നില്ല.

  കളക്ഷന്‍ റിപ്പോര്‍ട്ട്

  കളക്ഷന്‍ റിപ്പോര്‍ട്ട്

  കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും അഞ്ച് ദിവസം കൊണ്ട് 31 ലക്ഷം രൂപ സ്വന്തമാക്കിയ കൂടെ 9 ദിവസം കൊണ്ട് 53.46 ലക്ഷം നേടിയിരുന്നു. അതേ സമയത്തിനുള്ളില്‍ തിരുവനന്തപുരം ഏരിയപ്ലെക്ലസില്‍ നിന്ന് മാത്രം 20 ലക്ഷം നേടാനും സിനിമയ്ക്ക് കഴിഞ്ഞിരുന്നു. ജൂണിലെത്തിയ അബ്രഹാമിന്റെ സന്തതികളായിരുന്നു ഇതിന് തൊട്ട് മുന്‍പ് ബോക്‌സോഫീസില്‍ കിടിലന്‍ പെര്‍ഫോമന്‍സ് കാഴ്ച വെച്ചിരുന്ന ചിത്രം. വിജയകരമായ പന്ത്രണ്ട് ദിവസങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ 65.20 ലക്ഷമാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.

  റെക്കോര്‍ഡിലേക്ക്

  റെക്കോര്‍ഡിലേക്ക്

  കൂടെ റിലീസിനെത്തി പതിനേഴ് ദിവസമായിരിക്കുകയാണ്. ബോക്‌സോഫീസില്‍ വലിയ ചലനമുണ്ടാക്കിയ ചിത്രം പതിനാറ് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 82.22 ലക്ഷമാണ് സ്വന്തമാക്കിയിരിക്കുകയാണ്. കുറഞ്ഞ ദിവസം കൊണ്ട് ഒരു കോടി എന്ന റെക്കോര്‍ഡിലേക്ക് സിനിമ എത്തുമെന്ന കാര്യത്തില്‍ സംശമയില്ല. സിംഗിള്‍ സ്‌ക്രീനുകളിലും മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. മമ്മൂട്ടിച്ചിത്രത്തേക്കാള്‍ വേഗത കൂടെയ്ക്കുണ്ടെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

  നസ്രിയയുടെ തിരിച്ച് വരവ്

  നസ്രിയയുടെ തിരിച്ച് വരവ്

  ഫഹദ് ഫാസിലുമായിട്ടുള്ള വിവാഹത്തിന് ശേഷം നസ്രിയ സിനിമയിലേക്ക് തിരിച്ച് വരവ് നടത്തിയത് കൂടെയിലൂടെയായിരുന്നു. സിനിമയെ കുറിച്ചുള്ള ആകാംഷ വര്‍ദ്ധിക്കാന്‍ ഇത് കാരണമായിരുന്നു. സഹോദരനും സഹോദരിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറഞ്ഞ സിനിമയില്‍ പൃഥ്വിരാജും നസ്രിയയും തകര്‍ത്തഭിനയിച്ചിരുന്നു. പാര്‍വ്വതി പൃഥ്വിയുടെ നായികയായെത്തിയപ്പോള്‍ സംവിധായകന്‍ രഞ്ജിത്ത്, മാല പാര്‍വ്വതി എന്നിവര്‍ അച്ഛനമ്മമാരുടെ വേഷത്തിലും ഞെട്ടിക്കുന്ന പ്രകടമായിരുന്നു കാഴ്ച വെച്ചിരുന്നത്.

  ഒപ്പമെത്തിയ സിനിമ

  ഒപ്പമെത്തിയ സിനിമ

  കൂടെ കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ ഒരു കോടിയിലേക്കെത്താന്‍ ഒരുങ്ങുമ്പോള്‍ തൊട്ട് മുന്‍പ് റിലീസിനെത്തിയ മോഹന്‍ലാല്‍ ചിത്രം പ്രദര്‍ശനം അവാസനിപ്പിച്ചിരുന്നു. 22 ലക്ഷമായിരുന്നു നീരാളിയ്ക്ക് കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും നേടാന്‍ കഴിഞ്ഞിരുന്നത്. ഈ വര്‍ഷം തിയറ്ററുകളിലേക്ക് എത്തുന്ന മോഹന്‍ലാലിന്റെ ആദ്യ ചിത്രമായിരുന്നതിനാല്‍ നീരാളിയ്ക്ക് വലിയ പിന്തുണയായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ കാര്യമായ പ്രകടനം നടത്താന്‍ കഴിയാതെ പോവുകയായിരുന്നു.

  അബ്രഹാമിനെ തോല്‍പ്പിക്കുമോ?

  അബ്രഹാമിനെ തോല്‍പ്പിക്കുമോ?

  പുലിമുരുകന് ശേഷം മലയാളത്തില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രമായി മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികള്‍ മാറിയിരിക്കുകയാണ്. കേരളത്തിന് പുറത്തും, അമേരിക്ക, ഗള്‍ഫ് മേഖലകള്‍ എന്നിവിടങ്ങളില്‍ നിന്നും കോടികള്‍ വാരിക്കൂട്ടി റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു. അബ്രഹാം അമ്പത് ദിവസത്തിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്. എന്നാല്‍ അബ്രഹാമിന്റെ സന്തതികളെ തോല്‍പ്പിക്കാനുള്ള വരവ് കൂടെ നടത്തുമെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

  English summary
  Prithviraj's Koode latest collection report
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X