എപ്പോ ഫോണെടുത്താലും അവന്‍ പുറംതിരിഞ്ഞ് നില്‍ക്കും! പൃഥ്വിയുടെ പുതിയ പരാതി കേട്ടോ? ചിത്രം വൈറല്‍!
കൈനിറയെ സിനിമകളുമായി മുന്നേറുന്നതിനിടയിലും സോഷ്യല്‍ മീഡിയയ്ക്കായി സമയം കണ്ടെത്താറുണ്ട് പല താരങ്ങളും. അഭിനയത്തിന് പുറമെ സംവിധാനത്തിലേക്കും കൂടി ചുവട് വെച്ച പൃഥ്വിരാജും ഇക്കാര്യത്തില്‍ ശ്രദ്ധാലുവാണ്. സിനിമയെക്കുറിച്ചുള്ള വിശേഷങ്ങളും വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുമൊക്കെ താരം തുറന്നുപറയാറുണ്ട്. ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറുമുണ്ട്. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലുമായി പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്. സുപ്രിയയും ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ്. മകളെക്കുറിച്ചുള്ള വിശേഷങ്ങളാണ് താരപത്‌നി പങ്കുവെക്കാറുള്ളത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ആദ്യ നിര്‍മ്മാണ സംരംഭമായ നയന്‍, ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫര്‍ ഈ ചിത്രങ്ങളെക്കുറിച്ചറിയാനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സിനിമാലോകം ഒന്നടങ്കം ചിത്രത്തിനായി കാത്തിരിക്കുകയാണ് ഈ ചിത്രങ്ങള്‍ക്കായി.
}വളര്‍ത്തുമൃഗങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് പൃഥ്വിരാജ്. നായകളോട് അദ്ദേഹത്തിന് പ്രത്യേക ഇഷ്ടമാണ്. അവയ്‌ക്കൊപ്പം സമയം ചെലവഴിക്കുന്നതിനായി അദ്ദേഹം സമയം കണ്ടെത്താറുമുണ്ട്. തന്റെ നായയെക്കുറിച്ചുള്ള പരാതിയുമായാണ് അദ്ദേഹം ഇപ്പോള്‍ എത്തിയിട്ടുള്ളത്. പറയുന്നത് പോലെ കേള്‍ക്കുന്നില്ലെന്ന പരാതിയുമായാണ് താരം ഇത്തവണ എത്തിയിട്ടുള്ളത്. നായയുടെ ഫോട്ടോയടക്കം പോസ്റ്റ് ചെയ്താണ് ഇതേക്കുറിച്ച് പറഞ്ഞിട്ടുള്ളത്. ഇന്‍സ്റ്റഗ്രാമിലെ ഫോട്ടോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുമുണ്ട്.

എന്റെ ലോയ്ഡിനെ കണ്ടോ, ഫോട്ടോയെടുക്കാനായി സ്രമിക്കുമ്പോഴൊക്കെ അവന്‍ പുറം തിരിഞ്ഞുനില്‍ക്കുകയാണ്. തന്റെ പിന്‍ഭാഗം മനോഹരമാണെന്ന് കരുതിയാവാം അവനങ്ങനെ ചെയ്യുന്നതെന്നും താരം കുറിച്ചിട്ടുണ്ട്. ഇന്ദ്രജിത്തും പൂര്‍ണ്ണിമയും സുപ്രിയയുമുള്‍പ്പടെ നിരവധി പേരാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് ലൈക്കടിച്ചിട്ടുള്ളത്. പട്ടിക്കെതിരെ പരാതി കൊടുക്കണമെന്നാണ് ആരാധകരും പറയുന്നത്. പോസ്റ്റ് കാണാം.


Click it and Unblock the Notifications











