ആടുജീവിതം സെറ്റില്‍ നിന്നും പൃഥ്വിയുടെ പുതിയ ചിത്രം! കഷ്ടപ്പാടിന് ഫലം ഉണ്ടാവും എന്ന് ആരാധകര്‍

By Prashant V R

പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആടുജീവിതത്തിനായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ആടുജീവിതം നോവല്‍ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം രണ്ട് പേരുടെയും ഡ്രീം പ്രോജക്ട് കൂടിയാണ്. ചിത്രത്തിനായി 30 കിലോയോളമാണ് പൃഥ്വി നേരത്തെ ശരീരഭാരം കുറിച്ചിരുന്നത്. ആടുജീവിതത്തിലെ നജീബ് എന്ന കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായാണ് പൃഥ്വി തയ്യാറെടുപ്പുകള്‍ നടത്തിയത്.

കേരളത്തിലെ ഷൂട്ടിംഗിന് ശേഷം ജോര്‍ദാനിലേക്കായിരുന്നു സിനിമാ സംഘം പോയത്. ജോര്‍ദ്ദാനില്‍ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് കൊറോണ വൈറസ് വ്യാപനമുണ്ടായത്. മറ്റു രാജ്യങ്ങളിലേത് പോലെ ജോര്‍ദാനിലും ഇത് ബാധിച്ചു. തുടര്‍ന്നാണ് ചിത്രീകരണം നിര്‍ത്തിവെക്കാന്‍ ആടുജീവിതം ടീമിനോട് അധികൃതര്‍ ആവശ്യപ്പെട്ടത്.

പ്രതിസന്ധിയിലായ സംഘം

പ്രതിസന്ധിയിലായ സംഘം ഇത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ അറിയിച്ചിരുന്നു. പിന്നീട് എല്ലാവരും ഇടപെട്ട് അവിടെ തന്നെ തുടരാനുളള അനുമതി ലഭിക്കുകയാണുണ്ടായത്. ജോര്‍ദ്ദാനില്‍ തങ്ങള്‍ സുരക്ഷിതരാണെന്ന് അടുത്തിടെ പൃഥ്വിരാജും ബ്ലെസിയും അറിയിച്ചിരുന്നു. സിനിമയുടെ ഷൂട്ടിംഗ് എത്രയും വേഗം തുടങ്ങാന്‍ സാധിക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും നടന്‍ തുറന്നുപറഞ്ഞിരുന്നു.

ആടുജീവിതത്തിനായി

ആടുജീവിതത്തിനായി ശരീരഭാരം കുറച്ച പൃഥ്വി കടുത്ത വിഷമഘട്ടത്തിലൂടെയാണ് പോയികൊണ്ടിരിക്കുന്നത്. ആഹാരം കുറച്ചും വര്‍ക്കൗട്ടുകള്‍ കൂട്ടിയുമാണ് നേരത്തെ ചിത്രത്തിനായി പൃഥ്വി തയ്യാറെടുത്തത്. ബ്ലെസിയാകട്ടെ വര്‍ഷങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ക്കൊടുവിലാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നത്. അതേസമയം ജോര്‍ദ്ദാനില്‍ നിന്നുളള പൃഥ്വിരാജിന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.

പൃഥ്വിരാജിന്റെ

പൃഥ്വിരാജിന്റെ ഫാന്‍സ് ഗ്രൂപ്പുകളിലും മറ്റുമാണ് ചിത്രം വ്യാപകമായി പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു ആരാധകന് പിറന്നാള്‍ ആശംസ അറിയിക്കാന്‍ വീഡിയോ കോള്‍ ചെയ്തപ്പോള്‍ എടുത്ത സ്‌ക്രീന്‍ ഷോട്ടാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം ആടുജീവിതത്തിന്റെ ഷൂട്ടിംഗ് വീണ്ടും പുനരാരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പൃഥ്വിരാജിനെ വെച്ചുളള രംഗങ്ങളാണ് ആരംഭിച്ചിരിക്കുന്നത്.

സിനിമയുടെ ബാക്കി ഭാഗങ്ങള്‍

സിനിമയുടെ ബാക്കി ഭാഗങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍. ഷൂട്ടിംഗിന് ശേഷം എത്രയും വേഗം നാട്ടിലെത്താനുളള ശ്രമങ്ങളിലാണ് അണിയറ പ്രവര്‍ത്തകരെന്നും അറിയുന്നു. നേരത്തെ ആടുജീവിതത്തിനായി വലിയ തയ്യാറെടുപ്പുകളായിരുന്നു പൃഥ്വി നടത്തിയത്. ശരീരഭാരം കുറയ്ക്കാന്‍ സിനിമയില്‍ നിന്നും മൂന്ന് മാസത്തെ ഇടവേള എടുത്തിരുന്നു താരം.

ആടുജീവിതത്തിലെ

പൃഥ്വിരാജും ബ്ലെസിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ആടുജീവിതം. അയ്യപ്പനും കോശിയും വന്‍ വിജയമായതിന് പിന്നാലെയാണ് പൃഥ്വി ആടുജീവിതത്തിലേക്ക് എത്തിയത്. ഈ വര്‍ഷം സിനിമാ പ്രേമികള്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ആടുജീവിതം. ചിത്രത്തിലെ പൃഥ്വിയുടെ പ്രകടനം കാണാനായിട്ടാണ് എല്ലാവരും കാത്തിരിക്കുന്നത്. ആടുജീവിതത്തിലെ നജീബിന്റെ ദുരിത കാലഘട്ടം അവതരിപ്പിക്കാനായിട്ടാണ് പൃഥ്വി നേരത്തെ വണ്ണം കുറച്ചത്. പൃഥ്വിയുടെ ആരാധകരും സിനിമാ പ്രേമികളും ഒന്നടങ്കം വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം.

Read more about: prithviraj aadujeevitham
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X