ലൂസിഫറില്‍ എനിക്ക് എറ്റവും പ്രിയപ്പെട്ട രംഗം! വൈറലായി പൃഥ്വിയുടെ ലൊക്കേഷന്‍ ചിത്രം! കാണൂ
മോഹന്‍ലാലിന്റെ ലൂസിഫര്‍ റിലീസ് ചെയ്യാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. മാര്‍ച്ച് 28ന് തിയ്യേറ്ററുകളിലേക്ക് എത്തുന്ന ചിത്രത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. ലാലേട്ടനൊപ്പം പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരഭമെന്ന നിലയില്‍ കൂടിയാണ് സിനിമ ശ്രദ്ധ നേടുന്നത്. ലൂസിഫറില്‍ ലാലേട്ടന്റെ പ്രകടനത്തിനൊപ്പം പൃഥ്വിയുടെ മേക്കിങ്ങും എല്ലാവരും ഉറ്റുനോക്കുന്നൊരു കാര്യമാണ്.
ലൂസിഫറിന്റെതായി പൃഥ്വി പങ്കുവെച്ച പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സിനിമയില്‍ തനിക്ക് എറ്റവും പ്രിയപ്പെട്ട രംഗങ്ങളില്‍ ഒന്ന് ഇതായിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് പൃഥ്വി ചിത്രം പങ്കുവെച്ചിരിക്കുന്നത്. ലൂസിഫര്‍ ഷൂട്ടിംഗിന്റെ ആദ്യ ദിവസം എടുത്ത ചിത്രം കൂടിയായിരുന്നു ഇത്.

അതേസമയം അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്ന സിനിമയുടെ സെന്‍സര്‍ നടപടികള്‍ ഇന്ന് നടക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വൃക്തമാക്കിയിരുന്നു. ദുബായില്‍ വെച്ചാണ് സിനിമയുടെ ട്രെയിലര്‍ ലോഞ്ച് നടത്തുന്നത്.
മലയാളം,തമിഴ്,.തെലുങ്ക് തുടങ്ങിയ ഭാഷകളിലായി 1500നടുത്ത് തിയ്യേറ്ററുകളില്‍ സിനിമ പ്രദര്‍ശനത്തിന് എത്തുന്നു. പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പളളിയെന്ന രാഷ്ടീയ നേതാവായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്.


Click it and Unblock the Notifications