ലൂസിഫര്‍ ട്രെയിലറില്‍ കണ്ട ആ രൂപം പൃഥ്വിയോ? സംവിധായകന്‍ തന്നെയെന്ന് ഉറപ്പിച്ച് സോഷ്യല്‍ മീഡിയ! കാണൂ

By Midhun Raj

Recommended Video

പൃഥ്വിയും ലൂസിഫറിൽ ഉണ്ടോ...? | filmibeat Malayalam

പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടായിരുന്നു ലൂസിഫറിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തില്‍ ഒരുങ്ങിയ മോഹന്‍ലാല്‍ ചിത്രമെന്ന നിലയിലാണ് സിനിമ മികച്ച സ്വീകാര്യത നേടിയിരുന്നത്. ലൂസിഫര്‍ ട്രെയിലറിന് ഗംഭീര സ്വീകരണമായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം ലഭിച്ചത്.

ട്രെയിലര്‍ പുറത്തിറങ്ങി നിമിഷ നേരങ്ങള്‍ക്കുളളില്‍ അത് വൈറലാകുകയും ചെയ്തു. ത്രില്ലടിപ്പിക്കുന്നതും ആകാംക്ഷയുണര്‍ത്തുന്നതുമായ രംഗങ്ങളായിരുന്നു ലൂസിഫറിന്റെ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരുന്നത്. സസ്‌പെന്‍സുകളും ട്വിസ്റ്റുകളും ധാരാളമായി ഉളള ഒരു ചിത്രമായിരിക്കും ലൂസിഫറെന്ന് നേരത്ത തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതേസമയം തന്നെ ലൂസിഫര്‍ ട്രെയിലറില്‍ ഇരുട്ടില്‍ കണ്ട ആ രൂപം ആരാണെന്ന് ആരാധകരും പ്രേക്ഷകരും ഒന്നടങ്കം തിരക്കിയിരുന്നു.

ലൂസിഫറിന്റെ റിലീസ്

ലൂസിഫറിന്റെ റിലീസ്

മാര്‍ച്ച് 28ന് വമ്പന്‍ റിലീസായിട്ടാണ് ലാലേട്ടന്റെ ലൂസിഫര്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയതുമുതല്‍ തന്നെ ആരാധകരില്‍ പ്രതീക്ഷകള്‍ വര്‍ധിച്ചിരുന്നു. ഒടിയനു പിന്നാലെ മൂന്ന് ഭാഷകളില്‍ ഒരേസമയാണ് സിനി പ്രദര്‍ശനത്തിനെത്തുന്നത്. 1500ഓളം തിയ്യേറ്ററുകളില്‍ ലൂസിഫര്‍ പ്രദര്‍ശനത്തിന് എത്തുമെന്ന് നേരത്തെ നിര്‍മ്മാതാവ് തന്നെ വ്യക്തമാക്കിയിരുന്നു. സിനിമയുടെ അഡ്വാന്‍സ് ബുക്കിംഗിനെല്ലാം തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്

കിടിലന്‍ ട്രെയിലര്‍

കിടിലന്‍ ട്രെയിലര്‍

മമ്മൂട്ടിയുടെ മധുരരാജ ടീസറിനു പിന്നാലെയാണ് ലാലേട്ടന്റെ ലൂസിഫര്‍ ട്രെയിലറും എത്തിയിരുന്നത്. സാധാരണ ഒരു ട്രെയിലര്‍ പ്രതീക്ഷിച്ച ആളുകളെയെല്ലാം ഞെട്ടിച്ചുകൊണ്ടായിരുന്നു ചിത്രത്തിന്റെ വീഡിയോ പുറത്തിറങ്ങിയത്. കിടിലന്‍ ഡയലോഗുകളും വ്യത്യസ്തമായ ഒരു നരേഷനിലൂടെയും സിനിമയുടെ ട്രെയിലര്‍ അവതരിപ്പിക്കുകയായിരുന്നു. ചരിത്രം കുറിക്കാനുളള വരവാണെന്ന് സൂചിപ്പിച്ചുകൊണ്ടാണ് സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നത്.

2 മില്യണിലധികം ആളുകള്‍

2 മില്യണിലധികം ആളുകള്‍

ഇരുപത് ലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം ലൂസിഫറിന്റെ ട്രെയിലര്‍ കണ്ടുകഴിഞ്ഞിരിക്കുന്നത്. മാര്‍ച്ച് 21ന് രാത്രി 9 മണിക്കാണ് സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നത്. ആരാധകര്‍ക്ക് പ്രതീക്ഷിക്കാനുളള വകുപ്പ് ലൂസിഫര്‍ ട്രെയിലറിലൂടെ ഉറപ്പ് നല്‍കുന്നുണ്ട്. എറ്റവും വേഗത്തില്‍ 20 ലക്ഷം കടക്കുന്ന ആദ്യ മലയാളം ട്രെയിലറെന്ന റെക്കോര്‍ഡും ചിത്രം സ്വന്തമാക്കിയിരുന്നു.

ട്രെയിലറിലെ ആ രൂപം

ട്രെയിലറിലെ ആ രൂപം

അതേസമയം ലൂസിഫര്‍ ട്രെയിലറില്‍ ഇടയ്ക്ക് വരുന്ന ആ രൂപം ആരുടെതാണെന്ന് തിരക്കുകയാണ് സോഷ്യല്‍ മീഡിയ. ട്രെയിലറില്‍ മോഹന്‍ലാലിന്റെ ഇന്‍ട്രോ കാണിച്ച് കുറച്ച് കഴിഞ്ഞാണ് ഈ രംഗം വരുന്നത്. ഇത് സിനിമയുടെ സംവിധായകനായ പൃഥ്വിരാജ് തന്നെയാണെന്നാണ് അധിക പേരും അഭിപ്രായപ്പെടുന്നത്. ലൂസിഫറില്‍ ഒരുക്കി വെച്ചിരിക്കുന്ന സര്‍പ്രൈസുകളില്‍ ഒന്ന് പൃഥ്വിയുടെ മാസ് എന്‍ട്രിയാണെന്ന് പലരും സംശയം പ്രകടിപ്പിച്ചിരുന്നു.

പൃഥ്വി തന്നെ

പൃഥ്വി തന്നെ

ചിത്രത്തില്‍ പൃഥ്വി എത്തുമോ ഇല്ലയോ എന്നുളള ആകാംക്ഷയിലാണ് ആരാധകരുളളത്. അതേസമയം ഇത് ടൊവിനോ തോമസാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ അധിക പേരും പറയുന്നത് പൃഥ്വിയുടെ പേര് തന്നെയാണ്. ട്വിസ്റ്റുകളും സസ്‌പെന്‍സുമുളള ഒരു ചിത്രമായിരിക്കും ലൂസിഫറെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വമ്പന്‍ താരനിര അണിരക്കുന്ന ചിത്രത്തിനായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X