ആടുജീവിതത്തിലെ നജീബായുളള രൂപമാറ്റത്തില്‍ പൃഥ്വിരാജ്! ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍! കാണൂ

By Midhun Raj

പൃഥ്വിരാജ് സുകുമാരന്റെതായി ഏറെനാള്‍ മുന്‍പ് പ്രഖ്യാപിച്ച ചിത്രമാണ് ആടുജീവിതം. പ്രശസ്ത എഴുത്തുകാരന്‍ ബെന്ന്യാമിന്റെ നോവലിനെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തിനായി പ്രതീക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. സിനിമയിലെ കുറച്ചു രംഗങ്ങള്‍ മുന്‍പേ തന്നെ ചിത്രീകരിച്ചിരുന്നു. വലിയ താരനിര തന്നെയാണ് സിനിമയില്‍ അണിനിരക്കുന്നതെന്നും അറിയുന്നു.

ലൂസിഫറിന്റെ ഷൂട്ടിംഗ് തിരക്കുകളില്‍ ആയതിനാലാണ് ആടുജീവിതത്തില്‍ എത്താന്‍ പൃഥി വൈകിയത്. നടന് ഏറെ അഭിനയ സാധ്യതകളുളള ഒരു കഥാപാത്രമായിരിക്കും സിനിമയിലെന്ന് നോവല്‍ വായിച്ച എല്ലാവര്‍ക്കും അറിയുന്നൊരു കാര്യമാണ്. സിനിമയുടെതായി പുറത്തിറങ്ങിയ പുതിയൊരു ലൊക്കേഷന്‍ ചിത്രം സമുഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ചിത്രത്തിനു വേണ്ടിയുളള പൃഥ്വിയുടെ മേക്ക് ഓവറാണ് ശ്രദ്ധേയമായിരിക്കുന്നത്.

ആടുജീവിതം

ആടുജീവിതം

ബെന്ന്യാമിന്റെ ആടുജീവിതം വായിച്ചവര്‍ക്ക് മനസില്‍ നിന്നും മായാതെ കിടക്കുന്ന കഥാപാത്രം തന്നെയായിരിക്കും നജീബ്. കുടുംബത്തിനു വേണ്ടി ഗള്‍ഫില്‍ പോകുകയും അവിടെ വെച്ച് നരകയാതനകള്‍ അനുഭവിക്കേണ്ടി വരികയും ചെയ്ത നജീബിന്റെ ജീവിതം അറിഞ്ഞ് സങ്കപ്പെട്ടവരാണ് നമ്മള്‍. നജീബിന്റെ ജീവിതം വെളളിത്തിരയിലെത്തുമ്പോള്‍ അതിന് മികച്ച സ്വീകാര്യത തന്നെ ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ആടുജീവിതത്തിലേക്ക് പൃഥ്വിയെ തീരുമാനിച്ചതുമുതല്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം ആകാംക്ഷകയോടെയാണ് താരത്തിന്റെ പ്രകടനത്തിനായി കാത്തിരിക്കുന്നത്.

വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രം

വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രം

പൃഥ്വിരാജിന്റെ കരിയറില്‍ തന്നെ വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രം തന്നെയാകും ആടുജീവിതത്തിലെ നജീബ്. സിനിമയുടെ പുതിയ ഷെഡ്യൂള്‍ ജോര്‍ദ്ദാനിലാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രീകരിക്കുന്നത്. പൃഥ്വിരാജിന്റെ പ്രകടനത്തിനൊപ്പം സംവിധായകന്‍ ബ്ലെസിയുടെ മേക്കിങും എല്ലാവരും ഉറ്റുനോക്കുന്നൊരു കാര്യമാണ്. ഈജിപ്റ്റും സിനിമയുടെ പ്രധാന ലൊക്കേഷനുകളിലൊന്നായിരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയുടെ ഏതാനും രംഗങ്ങളായിരുന്നു കഴിഞ്ഞ വര്‍ഷം ചിത്രീകരിച്ചിരുന്നത്.

പൃഥ്വിയുടെ മേക്ക് ഓവര്‍

പൃഥ്വിയുടെ മേക്ക് ഓവര്‍

ആടുജീവിതത്തിന്റെതായി പുറത്തിറങ്ങിയ പുതിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. ചിത്രത്തില്‍ നജീബായുളള പൃഥ്വിയുടെ കിടിലന്‍ മേക്ക് ഓവര്‍ തന്നെയാണ് ശ്രദ്ധേയമായിരിക്കുന്നത്. ലൂസിഫറിന്റെ ഷൂട്ടിംഗിനു ശേഷം ആടു ജീവിതത്തില്‍ കഴിഞ്ഞ ദിവസം പൃഥ്വി ജോയിന്‍ ചെയ്തിരുന്നു. ഒരു വര്‍ഷത്തിലേറെ നീണ്ടുനില്‍ക്കുന്ന ചിത്രീകരണമായിരിക്കും സിനിമയ്ക്കുണ്ടാവുക. 2020ലായിരിക്കും സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുകയെന്നും അറിയുന്നു.

ഏആര്‍ റഹ്മാന്‍റെ സംഗീതം

ഏആര്‍ റഹ്മാന്‍റെ സംഗീതം

സംഗീതമാന്ത്രികന്‍ ഏആര്‍ റഹ്മാന്‍ വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തിലേക്കു തിരിച്ചുവരുന്നതും ബ്ലെസി ചിത്രത്തിലൂടെയാണ്. മുന്‍പേ തന്നെ രണ്ട് ഗാനങ്ങള്‍ സിനിമയ്ക്കുവേണ്ടി പൂര്‍ത്തിയാക്കിയതായി റഹ്മാന്‍ അറിയിച്ചിരുന്നു. ബോളിവുഡ് ഛായാഗ്രാഹകന്‍ കെയു മോഹനാണ് സിനിമയ്ക്കു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. പൃഥ്വിരാജിന്റെ കരിയറിലെ മറ്റൊരു നാഴികകല്ലാകുമെന്ന് എല്ലാവരും കരുതുന്ന ചിത്രം കൂടിയാണ് ആടുജീവിതം.

താരനിര

താരനിര

അമലാ പോളാണ് ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി എത്തുന്നത്. നജീബിന്റെ ഭാര്യ സൈനുവായിട്ടാണ് ചിത്രത്തില്‍ അമലാ പോള്‍ എത്തുന്നത്. അമലയ്ക്കു പുറമെ വിനീത് ശ്രീനിവാസന്‍, അപര്‍ണാ ബാലമുരളി,സന്തോഷ് കീഴാറ്റൂര്‍,ലെന തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. കെജിഎ ഫിലിംസിന്റെ ബാനറില്‍ കെജി അബ്രഹാമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ട്വീറ്റ് കാണൂ

കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X