ഒരിക്കലും ഇല്ല സഹോ, ഒപ്പമുണ്ട്! പൃഥ്വിരാജിന്റെ മലയാളം ട്വീറ്റ് കണ്ട് കണ്ണുതള്ളിയ ആരാധകര്‍ പറയുന്നത്?

Recommended Video

പൃഥ്വിവിയുടെ മലയാളം ട്വീറ്റ് കണ്ട് ആരാധകര്‍

സിനിമാപാരമ്പര്യമുള്ള കുടുംബത്തിലെ ഇളംതലമുറയായ പൃഥ്വിരാജിന്റെ സിനിമാപ്രവേശത്തിന് തുടക്കം മുതലേ തന്നെ മികച്ച പിന്തുണയായിരുന്നു ലഭിച്ചത്. വ്യത്യസ്തമായ കഥാപാത്രങ്ങളുമായി മുന്നേറുന്നതിനിടയിലാണ് സംവിധായകന്റെ കുപ്പായമണിഞ്ഞ് താരമെത്തുന്നത്. നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ലൂസിഫര്‍ മാര്‍ച്ച് 28ന് തിയേറ്ററുകളിലേക്കെത്തുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ പൃഥ്വിരാജിന്റെ ട്വീറ്റുകള്‍ എന്നും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. ട്രോളര്‍മാരും വിമര്‍ശകരുമൊക്കെ എന്നും ഇക്കാര്യത്തെക്കുറിച്ച് ശ്രദ്ധിക്കാറുണ്ട്. ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യവുമായി ബന്ധപ്പെടുത്തി താരത്തെ ട്രോളര്‍മാര്‍ പരിഹസിച്ച് കൊല്ലാറുണ്ട്.

താനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന രസകരമായ ട്രോളുകളെല്ലാം താനും ആസ്വദിക്കാറുണ്ടെന്ന് താരപുത്രന്‍ വ്യക്തമാക്കിയിരുന്നു. ഇംഗ്ലീഷിലാണ് പോസ്റ്റുകളെങ്കിലും നിമിഷനേരം കൊണ്ടാണ് അവ വൈറലായി മാറുന്നത്. പൃഥ്വിയുടെ പുതിയ ട്വീറ്റ് ഒരുവിഭാഗത്തെ വല്ലാതെ വേദനിപ്പിച്ചിരിക്കുകയാണ്. മാര്‍വല്‍ സിനിമകളുടെ കടുത്ത ആരാധകരെ വേദനിപ്പിക്കുന്ന തരത്തിലായിരുന്നു ട്വീറ്റ്. മാര്‍വെല്‍ ആരാധകന്‍ തന്നെയായിരുന്ന പൃഥ്വിയില്‍ നിന്നും ഇത്തരമൊരു പ്രതികരണം ആരാധകരും പ്രതീക്ഷിച്ചിരുന്നില്ല. മാര്‍വലിന്റെ ഡെസ്പൂളിനേക്കാള്‍ കിക്ക് ആസ് സൂപ്പര്‍ ഹീറോ ഡിസിയുടെ ഹാങ്കോക്കല്ലേ എന്നായിരുന്നു ട്വീറ്റ്.

Prithviraj

പൃഥ്വിയുടെ കണ്ട് കേരളത്തിലെ മാര്‍വല്‍ ആരാധകര്‍ അമ്പരന്നിരിക്കുകയാണ്. തങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തല്ലേ രാജുവേട്ടാ എന്നായിരുന്നു അവരുടെ കമന്റ്. ഇതിനും താരം മറുപടി നല്‍കിയിട്ടുണ്ട്. ഒരിക്കലും ഇല്ല സഹോ ഒപ്പമുണ്ടെന്നും താനും കട്ട മര്‍വെല്‍ ഫാനാണെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. പൃഥ്വിരാജിന്റെ ട്വീറ്റ് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X