പൃഥ്വിരാജിന്റെ വസ്ത്രങ്ങള്‍ ലേലത്തിന് വെക്കുന്നു!1 രൂപ മുതലാണ് ലേല തുക,പിന്നില്‍ നല്ലൊരു കാര്യമുണ്ട്

പൃഥ്വിരാജും പാര്‍വ്വതിയും നായിക നായകന്മാരായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് മൈസ്റ്റോറി. റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്യുന്ന സിനിമ റിലീസിനൊരുങ്ങുകയാണ്. സിനിമയില്‍ നിന്നും പുറത്ത് വന്ന ട്രെയിലര്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. നടി പാര്‍വ്വതി മമ്മൂട്ടിയുടെ കസബയെ കുറിച്ച് നടത്തി പരാമര്‍ശം വിവാദമായതോടെ മൈസ്റ്റോറിയ്‌ക്കെതിരെ ഡിസൈ്‌ലൈക്കുകളായിരുന്നു.

ചിത്രത്തില്‍ പൃഥ്വിരാജ് സ്റ്റൈലിഷ് വേഷത്തിലാണ് അഭിനയിക്കുന്നത്. വ്യത്യസ്ത നിറങ്ങളിലുള്ള ജാക്കറ്റുകളും ടീ ഷര്‍ട്ടുകളുമായി പൃഥ്വിയുടെ ലുക്ക് പുറത്ത് വന്നിരുന്നു. ഇപ്പോള്‍ ആരാധക്കര്‍ക്കായി സിനിമയിലെ പൃഥ്വിയുടെ വസ്ത്രങ്ങള്‍ ലേലത്തിന് വെക്കാന്‍ പോവുകയാണ്. അതിന് പിന്നില്‍ വലിയൊരു കാര്യമുണ്ടെന്നുള്ളതാണ് മറ്റൊരു കാര്യം...

 കോസ്റ്റിയൂം ലേലത്തിന്...

കോസ്റ്റിയൂം ലേലത്തിന്...

സിനിമാ പ്രേക്ഷകര്‍ക്കും പൃഥ്വിരാജിന്റെ ആരാധകര്‍ക്കുമായി മൈസ്റ്റോറി എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ലേലം സംഘടിപ്പിച്ചിരിക്കുകയാണ്. സിനിമയില്‍ പൃഥ്വിരാജ് അണിഞ്ഞിരുന്ന വസ്ത്രങ്ങളാണ് ലേലത്തിന് വെ്ക്കുന്നത്. ലേലത്തിലൂടെ കിട്ടുന്ന തുക കാരുണ്യ പ്രവര്‍ത്തനത്തിന് വേണ്ടിയാണ്. ഇക്കാര്യം സിനിമയുടെ സംവിധായിക തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ഏപ്രില്‍ 21 ന് വൈകിട്ട് ഏഴ് മണിയ്ക്കാണ് ലേലം ആരംഭിക്കുന്നത്. ഒരു രൂപമുതല്‍ ആരംഭിക്കുന്ന ലേലത്തില്‍ ആര്‍ക്കും പങ്കെടുക്കാം. സിനിമയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ലേലം നടക്കുന്നത്.

സംവിധായിക പറയുന്നത്...

ഫേസ്ബുക്കിലുടെ പുറത്ത് വിട്ട കുറിപ്പില്‍ സിനിമയുടെ സംവിധായികയായ റോഷ്‌നി ദിനകര്‍ പറയുന്നതിങ്ങനെയാണ്... ഇന്നാണ് ലേലം ..!! ലേലത്തില്‍ നിങ്ങള്‍ക്കും ഫേസ്ബൂക്കിലൂടെ പങ്കെടുക്കാം.. മൈ സ്റ്റോറിയില്‍ പ്രിത്വിരാജ് ഉപയോഗിച്ച കോസ്റ്റും ലേലത്തില്‍ വാങ്ങാന്‍ അവസരം. വൈകീട്ട് 7 മണി മുതല്‍ മൈ സ്റ്റോറിയുടെ ഒഫീഷ്യല്‍ ഫേസ് ബുക്ക് പേജില്‍ കോസ്റ്റും വാങ്ങാം. ഒരു രൂപ മുതലാണ് ലേലം തുടങ്ങുക. 7 മണി മുതല്‍ 8 മണി വരെയാണ് ലേലം. ലേലത്തില്‍ കിട്ടുന്ന മുഴുവന്‍ തുകയും നായരമ്പലത്തിലെ കരുണ സ്‌പെഷ്യല്‍ സ്‌കൂളിന് നല്‍കുമെന്നുമാണ് റോഷ്‌നി പറയുന്നത്.

മൈ സ്‌റ്റോറി

മൈ സ്‌റ്റോറി

കോസ്റ്റിയൂം ഡിസൈനറായ റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്യുന്ന കന്നിചിത്രമാണ് മൈ സ്‌റ്റോറി. സിനിമയുടെ ചിത്രീകരണം സംബന്ധിച്ച് പ്രതിസന്ധിയി ഉണ്ടായിരുന്നു. പൃഥ്വിരാജിന്റെ തിരക്കുകളും, സിനിമയുടെ പ്രധാന ലൊക്കേഷനായ പോര്‍ച്ചുഗലിലെ കാലവസ്ഥയും സിനിമയ്ക്ക് കടുത്ത വെല്ലുവിളിയായിരുന്നു നല്‍കിയിരുന്നത്. 13 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന സിനിമ പലപ്പോഴും വിവാദങ്ങളില്‍ കുടുങ്ങിയിരുന്നു. എന്നാല്‍ അതെല്ലാം മറികടന്ന് ചിത്രീകരണം പൂര്‍ത്തിയാക്കി ഉടന്‍ തന്നെ റിലീസിനൊരുങ്ങുകയാണ്. റോഷ്‌നി ദിനകര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിനകര്‍ ഓവി യുമ റോഷ്‌നി ദിനകറും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

ഡിസ്‌ലൈക്കുകള്‍

ഡിസ്‌ലൈക്കുകള്‍

സിനിമ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി സിനിമയില്‍ നിന്നും പുറത്ത് വരുന്ന പാട്ടുകള്‍ക്കും ട്രെയിലറിനും ഡിസ്‌ലൈക്കുകള്‍ കിട്ടുന്നതായിരുന്നു. നടി പാര്‍വ്വതി മമ്മൂട്ടിയുടെ കസബയെ കുറിച്ച് നടത്തി പരാമര്‍ശമായിരുന്നു അതിന്റെ കാരണം. നടിയെ വിമര്‍ശിക്കുന്നവരെല്ലാം സിനിമയ്ക്ക് നേരെ തിരിയുകയായിരുന്നു. എന്നാല്‍ മമ്മൂട്ടി തന്നെ സിനിമയുടെ ട്രെയിലര്‍ പുറത്ത് വിട്ടതോട് കൂടി ആരാധകര്‍ ചെറുതായെന്ന് പ്രതിഷേധം അവസാനിപ്പിച്ചിരുന്നു. പ്രണയത്തെ കുറിച്ചും മറ്റും പറയുന്ന ട്രെയിലര്‍ പുറത്ത് വന്ന ഉടനെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയ്‌ക്കെതിരെ ട്രോളന്മാര്‍ സജീവമാണെങ്കിലും ഇതുപോലെയുള്ള കാരുണ്യ പ്രവര്‍ത്തികള്‍ സിനിമയ്ക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയാണുള്ളത്.

പൃഥ്വിരാജും പാര്‍വതിയും

പൃഥ്വിരാജും പാര്‍വതിയും

എന്ന് നിന്റെ മൊയ്തീന് ശേഷം പൃഥ്വിരാജും പാര്‍വതിയും നായിക നായകന്മാരായി അഭിനയിക്കുന്ന സിനിമയാണ് മൈ സ്‌റ്റോറി. പ്രണയത്തിന് പ്രധാന്യം നല്‍കി നിര്‍മ്മിക്കുന്ന സിനിമ ഏപ്രില്‍ 27 നായിരിക്കും തിയറ്ററുകളിലേക്ക് റിലീസിനെത്തുന്നത്. ശങ്കര്‍ രാമകൃഷ്ണനാണ് സിനിമയ്ക്ക് വേണ്ടി കഥ ഒരുക്കിയിരിക്കുന്നത്. റോജര്‍ നാരായണന്‍, സണ്ണി വെയിന്‍, ഗണേശ് വെങ്കിട്ടരാമന്‍, നന്ദു, മനോജ് കെ ജയന്‍, മണിയന്‍പിള്ള രാജു, പ്രവീണ്‍, സഞ്ജു ശിവറാം, അരുണ്‍ ബെന്നി തുടങ്ങിയവരാണ് സിനിമയിലെ താരങ്ങള്‍. തൊണ്ണൂറ് മുതല്‍ ഇന്നത്തെ കാലഘട്ടം വരെയുള്ള കാര്യങ്ങളാണ് സിനിമയുടെ ഇതിവൃത്തമായി കാണിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്..

അടുത്ത സിനിമകള്‍

അടുത്ത സിനിമകള്‍

അഞ്ജലി മേനോന്‍ സംവിധാനം ചെയ്യാന്‍ പോവുന്ന സിനിമയിലുടെ പൃഥ്വിരാജും പാര്‍വതിയും വീണ്ടും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. സിനിമയില്‍ മറ്റൊരു കേന്ദ്ര കഥാപാത്രമായി നസ്രിയ നസീമുണ്ട്. സിനിമയില്‍ പൃഥ്വിയുടെ സഹോദരി വേഷത്തിലാണ് നസ്രിയ പ്രത്യക്ഷപ്പെടുന്നത്. മൈസ്റ്റോറിയ്‌ക്കൊപ്പം രണം എന്ന സിനിമയാണ് നിലവില്‍ റിലീസിനൊരുങ്ങുന്ന മറ്റൊരു പൃഥ്വിരാജിന്റെ സിനിമ. മൈ സ്റ്റോറിയല്ലാതെ തമിഴില്‍ ഒരു സിനിമയാണ് പാര്‍വ്വതിയുടെ ഇനി വരാനിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X