ജനങ്ങള്‍ സ്വീകരിക്കുമെന്ന വിശ്വാസമുണ്ട്! മൈസ്റ്റോറി വീണ്ടും റിലീസിനെത്തുമെന്ന് സംവിധായിക

By Midhun

Recommended Video

മൈസ്റ്റോറി വീണ്ടും റിലീസിനെത്തുന്നു | filmibeat Malayalam

എന്നു നിന്റെ മൊയ്തീന്‍ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പൃഥ്വിരാജ്-പാര്‍വതി കൂട്ടുകെട്ട് വീണ്ടുമൊന്നിച്ച ചിത്രമായിരുന്നു മൈസ്റ്റോറി. സിനിമയില്‍ കോസ്റ്റിയൂം ഡിസൈനറായി തിളങ്ങിയ റോഷ്‌നി ദിനകരനായിരുന്നു ചിത്രം സംവിധാനം ചെയ്തിരുന്നത്. ഇക്കഴിഞ്ഞ ജൂലായ് ആറിനായിരുന്നു ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. എന്നാല്‍ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്.

സോഷ്യല്‍ മീഡിയയിലും മറ്റും വന്ന നെഗറ്റീവ് പ്രതികരണങ്ങള്‍ ചിത്രത്തിന്റെ വിജയത്തെ കാര്യമായി ബാധിച്ചിരുന്നു. അടുത്തിടെ മമ്മൂട്ടിയുടെ കസബയിലെ കഥാപാത്രത്തെക്കുറിച്ച് പാര്‍വതി നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് ചിത്രത്തിനെതിരെ ഹേറ്റ് ക്യാംപയിനുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായത്. ചിത്രത്തിനു നേരെ വ്യാപകമായ സൈബര്‍ ആക്രമണം സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. മൈസ്‌റ്റോറിക്ക് ലഭിച്ച തണുത്ത പ്രതികരണത്തെ തുടര്‍ന്ന് തിയ്യേറ്ററുകളില്‍ നിന്നെല്ലാം സിനിമ പിന്‍വലിച്ചിരുന്നു. അതേസമയം സിനിമ ഒന്നു കൂടി റിലീസ് ചെയ്യുമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായിക റോഷ്ണി ദിനകര്‍.

മൈസ്റ്റോറിയുടെ പരാജയം

മൈസ്റ്റോറിയുടെ പരാജയം

പ്രണയത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ സിനിമ പൃഥി-പാര്‍വതി കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രമെന്ന നിലയിലാണ് പ്രഖ്യാപന വേള മുതല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത്. പോര്‍ച്ചുഗലിന്റെ പശ്ചാത്തലത്തില്‍ ബിഗ് ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രമായിരുന്നു മൈസ്റ്റോറി. എന്നാല്‍ പാര്‍വതി നടത്തിയ വിവാദ പരമാര്‍ശത്തെ തുടര്‍ന്ന് ചിത്രത്തിനു നേരെ വ്യാപകമായ സൈബര്‍ ആക്രമണം നടന്നിരുന്നു. മൈ സ്റ്റോറിയുടെതായി നേരത്തെ പുറത്തിറങ്ങിയ പാട്ടുകള്‍ക്കും ട്രെയിലറിനും ഡിസ്ലൈക്ക് ചെയ്തുകൊണ്ടാണ് ആളുകള്‍ രംഗത്തെത്തിയിരുന്നത്. മൈസ്റ്റോറിയ്ക്കെതിരെ ഡിസ്ലൈക്കുകളുടെ പ്രവാഹമായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്നത്.

റോഷ്ണി ദിനകറിന്റെ ആദ്യ ചിത്രം

റോഷ്ണി ദിനകറിന്റെ ആദ്യ ചിത്രം

സിനിമയില്‍ വസ്ത്രാലാങ്കാര രംഗത്ത് തിളങ്ങി നിന്ന റോഷ്ണി ദിനകര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു മൈ സ്‌റ്റോറി. പതിനെട്ട് കോടി മുതല്‍ മുടക്കിലായിരുന്നു ചിത്രം പൂര്‍ത്തികരിച്ചിരുന്നത്. ചിത്രത്തിന്റെ പ്രമേയം ആവശ്യപ്പെടുന്ന വിധം മികച്ച രീതിയില്‍ തന്നെയായിരുന്നു സംവിധായിക സിനിമ ചിത്രീകരിച്ചിരുന്നത്. റോഷ്ണിയും ഭര്‍ത്താവും തന്നെയായിരുന്നു ബിഗ് ബഡ്ജറ്റില്‍ ഒരുക്കിയ സിനിമയ്ക്കും വേണ്ടി പണം മുടക്കിയിരുന്നത്. എന്നാല്‍ തിയ്യേറ്ററുകളില്‍ നിന്നെല്ലാം തന്നെ തണുത്ത പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. ചിത്രത്തിനു നേരെ നടന്ന സൈബര്‍ ആക്രമണം റിലീസ് സമയത്തും കാര്യമായി ബാധിച്ചിരുന്നു.

റോഷ്ണി പറഞ്ഞത്

റോഷ്ണി പറഞ്ഞത്

മൈസ്റ്റോറിക്കെതിരെ ആസൂത്രിതമായ ഓണ്‍ലൈന്‍ ആക്രമണമാണ് നടക്കുന്നതെന്ന് പറഞ്ഞ് സംവിധായിക തന്നെ നേരത്തെ രംഗത്തെത്തിയിരുന്നു. പൃഥ്വിരാജിനോടും പാര്‍വതിയോടുമുളള പക തന്റെ ചിത്രത്തോട് തീര്‍ക്കുന്നുവെന്നാണ് സംവിധായിക രോഷ്ണി ദിനകര്‍ നേരത്തെ പറഞ്ഞിരുന്നത്. ചിത്രത്തിലെ പാട്ടുകളും ടീസറും പുറത്തിറങ്ങിയതുമുതല്‍ സൈബര്‍ ആക്രമണം തുടങ്ങിയെന്നും പ്രധാന അഭിനേതാക്കള്‍ വരെ സിനിമയുടെ പ്രചാരണത്തില്‍ സഹകരിക്കുന്നില്ലെന്നുമാണ് റോഷ്നി പറഞ്ഞത്. ചിത്രത്തിനു നേരെ നടക്കുന്ന ഓണ്‍ലൈന്‍ ആക്രമണങ്ങള്‍ക്കിടെ തിയ്യേറ്ററുകളിലും ആളുകള്‍ കുറഞ്ഞിരിക്കുകയാണ്. ജൂലായ് ആറിന് തിയ്യേറ്ററുകളിലെത്തിയ മൈസ്റ്റോറിക്ക് തണുത്ത പ്രതികരണമാണ് റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍ നിന്നെല്ലാം തന്നെ ലഭിക്കുന്നതെന്നും റോഷ്ണി പറഞ്ഞിരുന്നു

മൈസ്റ്റോറി വീണ്ടും റിലീസ് ചെയ്യും

മൈസ്റ്റോറി വീണ്ടും റിലീസ് ചെയ്യും

മൈസ്‌റ്റോറി വീണ്ടും റീലീസിനെത്തുമെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായിക റോഷ്ണി ദിനകര്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് റോഷ്ണി ഇക്കാര്യം പറഞ്ഞത്. ആഗസ്റ്റ് 9ന് ചിത്രം വീ്ണ്ടും റിലീസ് ചെയ്യുമെന്നാണ് റോഷ്ണി പറയുന്നത്. ചിത്രം കണ്ടവര്‍ മികച്ച അഭിപ്രായമാണ് പറഞ്ഞതെന്നം അതുകൊണ്ടാണ് വീണ്ടും റിലീസിനെത്തുന്നതെന്നും സംവിധായിക പറഞ്ഞു. ആഗസ്‌റ്റ് ഒമ്പതിന് ചിത്രം വീണ്ടും എത്തുമ്പോള്‍ ജനങ്ങള്‍ സ്വീകരിക്കുമെന്ന വിശ്വാസം തനിക്കുണ്ടെന്നും റോഷ്ണി ദിനകര്‍ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X