പൃഥ്വിരാജ് പറഞ്ഞ് പറ്റിച്ചിട്ടില്ല! തിരക്കുകള്‍ക്കിടയില്‍ മൈ സ്റ്റോറിയുടെ ചിത്രീകരണം ആരംഭിച്ചു!!!
പ്രതിസന്ധികള്‍ക്ക് ശേഷം പൃഥ്വിരാജിന്റെ മൈ സ്റ്റോറിയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. മൈസൂരില്‍ നിന്നും സിനിമയുടെ ഷൂട്ടിങ് ആരംഭിച്ച വിവരം ഫേസ്ബുക്കിലെ ഔദ്യോഗിക പേജിലൂടെയാണ് പുറത്ത് വിട്ടിരിക്കുന്നത്. മാത്രമല്ല അണിയറയില്‍ നിന്നുള്ള ചിത്രങ്ങളും അതിനൊപ്പം ഷെയര്‍ ചെയ്തിരിക്കുകയാണ്.
എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയ താരങ്ങളായിരുന്നു പൃഥ്വിരാജും പാര്‍വതിയും. ഇരുവരും വീണ്ടും ഒന്നിക്കാന്‍ പോവുകയാണെന്ന് വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. കോസ്റ്റിയൂം ഡിസൈനറായ റോഷ്‌നി ദിനകര്‍ ആദ്യമായി സംവിധാനം ചെയ്യാന്‍ പോവുന്ന മൈ സ്റ്റോറി എന്ന സിനിമയിലൂടെയാണ് താരങ്ങള്‍ വീണ്ടും ഒന്നിക്കുന്നത്.

ഷൂട്ടിങ് ആരംഭിച്ചു
മൈ സ്റ്റോറിയുടെ ചിത്രീകരണം ഒരു വര്‍ഷം മുമ്പ് ആരംഭിച്ചിരുന്നെങ്കിലും പാതിവഴിയില്‍ നിര്‍ത്തിവെക്കുകയായിരുന്നു. ശേഷം സിനിമ പ്രതിസന്ധിയിലാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും വീണ്ടും ഷൂട്ടിങ് ആരംഭിച്ചിരിക്കുകയാണ്.

മൈസൂരില്‍ നിന്നും
വിദേശ രാജ്യങ്ങളില്‍ പലതുമാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. എന്നാല്‍ ഇപ്പോള്‍ മൈസൂരുവില്‍ നിന്നുമാണ് ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. മൈ സ്റ്റോറി എന്ന ഫേസ്ബുക്ക് പേജിലൂടെ അണിയറയില്‍ നിന്നുള്ള ചിത്രങ്ങളും പങ്കുവെച്ചിരിക്കുകയാണ്.

പൃഥ്വിയുടെ തിരക്കുകള്‍
നിലവില്‍ നിരവധി സിനിമകളിലാണ് പൃഥ്വിരാജ് അഭിനയിച്ച് കൊണ്ടിരിക്കുന്നത്. അതിനാല്‍ പൃഥ്വിയുടെ തിരക്കുകള്‍ കാരണം സിനിമ നീണ്ട് പോവുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

കാലവസ്ഥയും വില്ലന്‍
പൃഥ്വിയുടെ തിരക്കുകള്‍ മാത്രമല്ല സിനിമയുടെ പ്രധാന ലൊക്കേഷനായ പോര്‍ച്ചുഗലിലെ കാലവസ്ഥയും സിനിമയ്ക്ക് മുന്നിലെ മറ്റൊരു വെല്ലുവിളിയായിരുന്നെന്ന് സംവിധായിക മുമ്പ് വ്യക്തമാക്കിയിരുന്നു.

പൃഥ്വിരാജും പാര്‍വതിയും
എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിരാജും പാര്‍വതിയും നായിക നായകന്മാരായി അഭിനയിക്കാന്‍ പോവുന്ന സിനിമയാണ് മൈ സ്‌റ്റോറി. പ്രണയം തന്നെയാണ് സിനിമയുടെ ഇതിവൃത്തവും.

13 കോടി രൂപ മുതല്‍ മുടക്ക്
13 കോടി രൂപ മുതല്‍ മുടക്കിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ഇപ്പോള്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മണിയന്‍ പിള്ള രാജു, മനോജ് കെ ജയന്‍ എന്നിവര്‍ എത്തിയിരിക്കുകയാണ്.

സിനിമകള്‍
ഈ ദിവസങ്ങളില്‍ പാര്‍വതിയും പൃഥ്വിരാജും സിനിമയിലേക്കെത്തുമെന്നാണ് വിവരങ്ങള്‍. ഇരുവരും നായിക നായകന്മാരായി അഭിനയിക്കുന്ന അഞ്ജലി മേനോന്റെ സിനിമയും അടുത്ത് വരാനിരിക്കുകയാണ്.


Click it and Unblock the Notifications











