പൃഥ്വിരാജ് പതുങ്ങിയത് കുതിക്കാനാണ്... ഒരു മാസം രണ്ട് സിനിമ! രണ്ടിലും നായിക പാര്‍വ്വതി..!
ഈ വര്‍ഷം ഇതുവരെ പൃഥ്വിരാജ് നായകനായി അഭിനയിക്കുന്ന ഒരു സിനിമയും റിലീസിനെത്തിയിരുന്നില്ല. എന്നാല്‍ ഇനിയുള്ള മാസങ്ങളില്‍ നിരവധി സിനിമകളായിരിക്കും പുറത്തെക്കുക. പൃഥ്വിരാജ്, റഹ്മാന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രണം ഈ വര്‍ഷം ആദ്യമാസങ്ങളില്‍ എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും റിലീസ് വൈകി പോവുകയായിരുന്നു.

അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന കൂടെ ആയിരിക്കും ഈ വര്‍ഷം തിയറ്ററുകളിലേക്ക് എത്തുന്ന ആദ്യ പൃഥ്വിരാജ് ചിത്രമെന്ന് കരുതിയിരുന്നെങ്കിലും കൂടെയുടെ റിലീസും മാറ്റിയിരിക്കുകയാണ്. പൃഥ്വിരാജ്, പാര്‍വ്വതി, നസ്രിയ എന്നിവരാണ് സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അടുത്തിടെ സിനിമയില്‍ നിന്നും പുറത്ത് വന്ന പാട്ട് ശ്രദ്ധേയമായിരുന്നു.

നസ്രിയയുടെ തിരിച്ച് വരവും പൃഥ്വിയുടെ സഹോദരിയുടെ വേഷത്തില്‍ അഭിനയിക്കുന്നു എന്നിവയായിരുന്നു അഞ്ജലി മേനോന്‍ ചിത്രത്തിന്റെ പ്രത്യേകത. ജൂലൈ ആറിന് റിലീസ് തീരുമാനിച്ചിരുന്ന സിനിമ ജൂലൈ പതിനാലിനായിരിക്കും എത്തുക. ഇത് ആരാധകര്‍ക്ക് നിരാശ നല്‍കിയിരുന്നെങ്കിലും അതിന് തൊട്ട് മുന്‍പ് മറ്റൊരു സിനിമ കൂടി എത്തുകയാണ്.

കോസ്റ്റിയൂം ഡിസൈനറായ റോഷ്‌നി ദിനകര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മൈ സ്‌റ്റോറിയാണ് ജൂലൈ ആറിന് തിയറ്ററുകളിലേക്ക് എത്തുന്നത്. ഈ സിനിമയിലും പൃഥ്വിരാജും പാര്‍വ്വതിയുമാണ് നായിക നായകന്മാരായി അഭിനയിക്കുന്നത്. സിനിമയില്‍ നിന്നും പുറത്ത് വന്ന പാട്ടുകളും ട്രെയിലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications











