വില കുറച്ച് കാണിച്ചു! പൃഥ്വിരാജിന്‍റെ ആഡംബര കാറിന്‍റെ രജിസ്‌ട്രേഷന്‍ തടഞ്ഞ് അധികൃതര്‍!

ഒന്നിന് പിന്നാലെ ഒന്നൊന്നായി നേട്ടങ്ങള്‍ സ്വന്തമാക്കി മുന്നേറുകയാണ് പൃഥ്വിരാജ്. അഭിനയ ജീവിതവുമായി മുന്നേറുന്നതിനിടയിലായിരുന്നു നിര്‍മ്മാണത്തിലേക്കും സംവിധാനത്തിലേക്കും തിരിഞ്ഞത്. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും സ്വന്തം അഭിപ്രായം വ്യക്തമാക്കി മുന്നേറുകയാണ് താരം. താരം പുതുതായി വാങ്ങിയ കാറിന്റെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 1.64 കോടി രൂപയുടെ ആഡംബര കാറിന്റെ രജിസ്‌ട്രേഷനാണ് മുടങ്ങിയത്.

കാറിന്റെ വില കുറച്ച്കാട്ടിയതായി കണ്ടെത്തിയതോടെയാണ് രജിസ്‌ട്രേഷന്‍ തടഞ്ഞത്. 1.64 കോടി രൂപ വില വരുന്ന കാറിന് 30 ലക്ഷം രൂപയുടെ കുറവാണ് കാണിച്ചത്. മുഴുവന്‍ തുകയുടെ നികുതി അടച്ചാലേ രജിസ്‌ട്രേഷന്‍ നടത്താനാവൂ എന്ന് വ്യക്തമാക്കിയിരിക്കുകയാണ് അധികൃതര്‍. അത് പ്രകാരം 9 ലക്ഷം രൂപ കൂടിയാണ് താരം അടയ്ക്കാനുള്ളത്. 30 ലക്ഷം രൂപ സെലിബ്രിറ്റി ഡിസ്‌കൗണ്ട് ഇനത്തില്‍ വലി കുറച്ച് നല്‍കിയതായാണ് വാഹനം വിറ്റ സ്ഥാനപത്തിന്റെ പ്രതിനിധികള്‍ അറിയിച്ചത്. വാഹന രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് നേരത്തെ ചില താരങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.

Prithviraj

വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് പൃഥ്വിരാജ്. സച്ചി സംവിധാനം ചെയ്യുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ബിജു മേനോനും ഈ സിനിമയില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. അട്ടപ്പാടിയില്‍ വെച്ചാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X