ക്ലാസ്‌മേറ്റ്‌സിലെ സുകു തന്നെ! അവാര്‍ഡ് വാങ്ങാനെത്തിയ പൃഥ്വിരാജിനോട് ആരാധകര്‍ പറഞ്ഞത്? കാണൂ!

Recommended Video

അവാര്‍ഡ് വാങ്ങാനെത്തിയ പൃഥ്വിയുടെ ഫോട്ടോ വൈറൽ

പൃഥ്വിരാജ് സുകുമാരനെന്ന സംവിധായകനെക്കൂടി ലഭിച്ചിരിക്കുകയാണ് മലയാള സിനിമയ്ക്ക്. തിരക്കിട്ട അഭിനയ ജീവിതത്തിനിടയില്‍ എന്നായിരിക്കും ഈ സിനിമ ഇറങ്ങുന്നതെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. ടിയാനില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഈ സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനമെത്തിയത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ മാര്‍ച്ച് 28നായിരുന്നു സിനിമയെത്തിയത്. മോഹന്‍ലാല്‍ ആരാധകര്‍ക്ക് എന്നെന്നും നേഞ്ചിലേറ്റി സൂക്ഷിക്കാനുള്ള കിടിലന്‍ വിരുന്നുമായിത്തന്നെയാണ് പൃഥ്വിരാജ് എത്തിയത്. സ്റ്റീഫന്‍ നെടുമ്പള്ളിയുടെ കൊലകൊല്ലി വരവില്‍ ബോക്‌സോഫീസും കിടുങ്ങുകയായിരുന്നു. നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയാണ് ചിത്രം കുതിക്കുന്നത്. മികച്ച സംവിധായകനുള്ള പുരസ്‌കാരവും സ്വന്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജ്.

മഴവില്‍ മനോരമയുടെ പ്രഥമ പുരസ്‌കാരം സ്വീകരിക്കാനായി എത്തിയ പൃഥ്വിരാജിന്റെ ലുക്കിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നത്. ലാല്‍ ജോസ് ചിത്രമായ ക്ലാസ്‌മേറ്റ്‌സിനെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്നു താരമെത്തിയത്. കട്ടത്താടിയുമായെത്തിയ പൃഥ്വിയുടെ ഫോട്ടോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. സുകുമാരന്‍ എന്ന കതാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. അന്ന് വെപ്പ് താടിയായിരുന്നു വെച്ചിരുന്നതെങ്കില്‍ ഇന്ന് ഒരിജിനല്‍ താടിയായെന്ന വ്യത്യാസം മാത്രമേയുള്ളൂവെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

Prithviraj


2006ലായിരുന്നു ക്ലാസ്‌മേറ്റസ് റിലീസ് ചെയ്തത്. 16 വര്‍ഷത്തിനപ്പുറവും പൃഥ്വിരാജിന് വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ആരാധകര്‍ പറയുന്നത്. കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേയ്ക്ക് വേണ്ടിയാണ് പൃഥ്വിരാജ് ഈ രൂപം സ്വീകരിച്ചത്. ഈ സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ഷാജോണ്‍ അദ്ദേഹത്തെ സമീപിച്ചത്. എന്നാല്‍ ഇത് ചേട്ടന്‍ തന്നെ ചെയ്യണമെന്നും താന്‍ അഭിനയിക്കാമെന്നുമായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. സംവിധാനം ചെയ്ത ആദ്യ സിനിമയിലൂടെ തന്നെ മികച്ച സംവിധായകനുള്ള പുര്‌സ്‌കാരം സ്വന്തമാക്കിയ പൃഥ്വിരാജിനെ അഭിനന്ദിച്ച് ടൊവിനോയും മഞ്ജു വാര്യരുമുള്‍പ്പടെയുള്ളവരും എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X