മമ്മൂട്ടിക്ക് ശേഷം പൃഥ്വിരാജ്! ആരും പറയാത്ത ഹീറോയുടെ കഥ! റെയില്‍വേ ഗാര്‍ഡുമായി ദീപു കരുണാകരന്‍!
പ്രഖ്യാപനം മുതല്‍ത്തന്നെ സിനിമകള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാറുണ്ട്. അഭിനേതാവിനും അപ്പുറത്ത് സംവിധാനത്തിലും മികവ് തെളിയിച്ച പൃഥ്വിരാജ് സുകുമാരന്‍ കഴിഞ്ഞ ദിവസമാണ് തന്റെ പുതിയ സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം വിശേഷം പങ്കുവെച്ചത്. ലൂസിഫറിന് ശേഷം പൃഥ്വിരാജ് നായകനായെത്തുന്ന ബ്രദേഴ്‌സ് ഡേ തിയേറ്ററുകളിലേക്ക് എത്താനിരിക്കുന്നതിനിടയിലാണ് പുതിയ സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനം എത്തിയത്. ഫയര്‍മാന് ശേഷം ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ചാണ് പൃഥ്വിരാജ് പറഞ്ഞത്.
റെയില്‍വേ ഗാര്‍ഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഉണ്ണി ആറാണ്. ഏറെ ദുരിതം അനുഭവിക്കുന്ന റെയില്‍വേ ഗാര്‍ഡുകളുടെ കഥയുമായാണ് സിനിമ എത്തുന്നത്. ഇതുവരെ കാണാത്ത തരത്തില്‍ വേറിട്ട മേക്കോവറിലായിരിക്കും പൃഥ്വി എത്തുന്നതെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. സിനിമയിലെ താരനിര്‍ണ്ണയത്തെക്കുറിച്ചും മറ്റ് വിവരങ്ങളുമൊക്കെ വൈകാതെ തന്നെ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് പൃഥ്വിരാജിന്റെ ആരാധകര്‍.

കടുത്ത ചൂടും, മരവിപ്പിക്കുന്ന തണുപ്പും, ഇരുണ്ട രാത്രിയില്‍ തീവണ്ടി എന്‍ജിന്‍രെ ശബ്ദമാവും റെയില്‍വേ ഗാര്‍ഡുകള്‍ക്ക് കൂട്ട്. ആര്‍ക്കും അറിയാത്ത ആരും പറയാത്ത ഹീറോയുടെ കഥ, അതാണ് റെയില്‍വേ ഗാര്‍ഡിന്റെ കഥ, സിനിമയുടെ ആദ്യ പോസ്റ്റര്‍ പങ്കുവെച്ചതിന് പിന്നാലെയായി പൃഥ്വിരാജ് കുറിച്ചത് ഇങ്ങനെയായിരുന്നു.


Click it and Unblock the Notifications











