ലൂസിഫര്‍ റിലീസിനു മുന്‍പേ നയനുമായി പൃഥ്വിരാജ്! സയന്‍സ് ഫിക്ഷന്‍ ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍

By Midhun Raj

Recommended Video

ലൂസിഫര്‍ റിലീസിനു മുന്‍പേ നയനുമായി പൃഥ്വിരാജ് | filmibeat Malayalam

പൃഥ്വിരാജ് സുകുമാരന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍ക്കായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. പൃഥ്വിയുടെ നയന്‍ എന്ന ചിത്രം കുറച്ചുനാള്‍ പ്രഖ്യാപിക്കപ്പെട്ടൊരു സിനിമ ആയിരുന്നു. നടന്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രം സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ വിഭാഗത്തില്‍പ്പട്ടൊരു സിനിമയാണ്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്ക് മികച്ച സ്വീകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു.

പതിവ് പൃഥ്വിരാജ് സിനിമകളില്‍നിന്നും വ്യത്യസ്തമായുളള ഒരു സിനിമയായിരിക്കും നയന്‍ എന്നാണറിയുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകള്‍ പുറത്തിറങ്ങിയതുമുതല്‍ സിനിമാ പ്രേമികളില്‍ പ്രതീക്ഷകള്‍ വര്‍ധിച്ചിരുന്നു. നയന്‍ റിലീസിങ്ങിനൊരുങ്ങുന്നതിനിടെ തന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തി കൊണ്ട് പൃഥ്വിരാജ് എത്തിയിരുന്നു. ഇതിനൊപ്പം സിനിമയുടെ ട്രെയിലര്‍ റിലീസിനെക്കുറിച്ചും നടന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നയന്‍

നയന്‍

100 ഡേയ്‌സ് ഓഫ് ലവ് എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമൊരുക്കിയ ജെനൂസ് മുഹമ്മദാണ് നയനുമായി എത്തുന്നത്. സംവിധായകന്‍ കമലിന്റെ മകന്‍ കൂടിയായ ജെനൂസ് ഇത്തവണയും വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ആദ്യ നിര്‍മ്മാണ സംരഭം കൂടിയാണ് നയന്‍. സോണി പിക്‌ചേഴ്‌സുമായി സഹകരിച്ചാണ് പൃഥ്വി പുതിയ ചിത്രം നിര്‍മ്മിക്കുന്നത്.

സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ ത്രില്ലര്‍

സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ ത്രില്ലര്‍

സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ ത്രില്ലറായി ഒരുങ്ങുന്ന നയന്‍ പ്രേക്ഷകരെ വിസ്മയിപ്പിക്കുമെന്ന് തന്നെയായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. മലയാളത്തില്‍ ഇതുവരെയിറങ്ങിയ സിനിമകളില്‍നിന്നും വ്യത്യസ്തമായിരിക്കും നയനെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.ഫെബ്രുവരി ഏഴിനാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

പുതിയ പോസ്റ്റര്‍

പുതിയ പോസ്റ്റര്‍

ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പുതിയ പോസ്റ്റര്‍ പൃഥ്വിയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തികൊണ്ടായിരുന്നു എത്തിയത്. ആല്‍ബര്‍ട്ട് എന്നാണ് ചിത്രത്തില്‍ പൃഥ്വിയുടെ കഥാപാത്രത്തിന്റെ പേര്. കാവല്‍ മാലാഖയും സംരക്ഷനും അച്ഛനുമാകുന്ന ആല്‍ബര്‍ട്ട് എന്ന് ഫേസ്ബുക്കില്‍ പൃഥ്വി കുറിച്ചിരുന്നു. അച്ഛന്റെയും മകന്റെയും വൈകാരികമായ ബന്ധത്തിന്റെ കഥയാണ് ചിത്രമെന്ന് പൃഥ്വി തന്നെ വെളിപ്പെടുത്തിയിരുന്നു.

പോസ്റ്റര്‍ കാണൂ

ട്രെയിലര്‍ ഡേറ്റ്

ട്രെയിലര്‍ ഡേറ്റ്

കൂടാതെ ജനുവരി ഒമ്പതിന് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പൃഥ്വി കുറിച്ചിരുന്നു. സിനിമയുടെ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് എന്നാണറിയുന്നത്. ഐഎസ് ആര്‍ഒ ശാസ്ത്രഞ്ജനായിട്ടാണ് ചിത്രത്തില്‍ പൃഥ്വി എത്തുന്നത്. സംവിധായകനായ ജെനൂസ് മുഹമ്മദ് തന്നെയാണ് ചിത്രത്തിനു വേണ്ടി തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

താരനിര

താരനിര

വാമിഖ ഗബ്ബി നായികയാവുന്ന ചിത്രത്തില്‍ മംമ്താ മോഹന്‍ദാസും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. ഇവര്‍ക്കൊപ്പം ഡേ ഇനയത്ത് ഖാന്‍ എന്ന ശ്രദ്ധേയ കഥാപാത്രമായി പ്രകാശ് രാജും എത്തുന്നുണ്ട്. ടോണി ലൂക്ക്,ശേഖര്‍ മേനോന്‍,വിശാല്‍ കൃഷ്ണ,ആദില്‍ ഇബ്രാഹിം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. അഭിനന്ദന്‍ രാമാനുജം ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ഷാന്‍ റഹ്മാനാണ് സംഗീതമൊരുക്കുന്നത്. ശേഖര്‍ മേനോന്‍ സിനിമയ്ക്കു വേണ്ടി പശ്ചാത്തല സംഗീതമൊരുക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X