പൃഥ്വിരാജ് സുകുമാരന്റെ നയന്‍ തിയ്യേറ്ററുകളിലേക്ക്! സാറ്റലൈറ്റ് അവകാശം സ്വന്തമാക്കി എഷ്യാനെറ്റ്
Recommended Video

പൃഥ്വിരാജ് സുകുമാരന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് നയന്‍. സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം ജെനൂസ് മുഹമ്മദാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഫെബ്രുവരി ഏഴിനാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഇതിനിടെ ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വിറ്റുപോയിരുന്നു.
മലയാളത്തിലെ പ്രമുഖ ചാനലുകളിലൊന്നായ എഷ്യാനെറ്റാണ് നയനിന്റെ ടെലിവിഷന്‍ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. വലിയ തുകയ്ക്കാണ് ചിത്രം വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍ പൃഥ്വിരാജാണ് സിനിമ നിര്‍മ്മിക്കുന്നത്. സോണി പിക്‌ചേര്‍സുമായി കൈകോര്‍ത്താണ് നയന്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്.

മംമ്താ മോഹന്‍ദാസും വാമിഖ ഗബിയുമാണ് ചിത്രത്തിലെ നായികമാര്‍. പ്രകാശ് രാജും സിനിമയില്‍ പ്രാധാന്യമുളള ഒരു കഥാപാത്രമായി എത്തുന്നു. ഡോ ഇനയത്ത് ഖാന്‍ എന്നാണ് സിനിമയില്‍ പ്രകാശ് രാജിന്റെ കഥാപാത്രത്തിന്റെ പേര്
നയനിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. ഒരേസമയം പതിനഞ്ച് ടെലിവിഷന്‍ ചാനലുകളിലും സോഷ്യല്‍ മീഡിയയിലും അടക്കമായിരുന്നു ട്രെയിലര്‍ ഇറങ്ങിയിരുന്നത്. ഫെബ്രുവരി ഏഴിനാണ് വലിയ റിലീസായിട്ടാകും ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുക.


Click it and Unblock the Notifications