»   » ഊഴത്തിന് അധികം കാത്തിരിക്കേണ്ട, പൃഥ്വിരാജ് തന്നെ പറഞ്ഞു!!

ഊഴത്തിന് അധികം കാത്തിരിക്കേണ്ട, പൃഥ്വിരാജ് തന്നെ പറഞ്ഞു!!

Posted By:
Subscribe to Filmibeat Malayalam

മെമ്മറീസിന് ശേഷം പൃഥ്വിരാജ്-ജീത്തു ജോസഫ് കൂട്ടുക്കെട്ടിലെ ചിത്രമാണ് ഊഴം. ചിത്രം സെപ്തംബര്‍ എട്ടിന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. പൃഥ്വിരാജ് തന്നെയാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് തീരുമാനിച്ച വിവരം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്.

ആക്ഷന്‍ മൂഡിലുള്ള പ്രതികാരത്തിന്റെ കഥയാണ് ചിത്രം. സൂര്യ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുക. സൂര്യ എന്ന യുവാവ് തന്റെ ജീവിതത്തില്‍ ഏറ്റവും വലുതായി കാണുന്നത് കുടുംബത്തെയാണ്. നിര്‍ഭാഗ്യവശാല്‍ കുടുംബത്തിനോടുള്ള സൂര്യയുടെ സ്‌നേഹം നഷ്ടപ്പെട്ടു പോകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം.


oozham-release-date

ജീത്തു ജോസഫിന്റെ മെമ്മറീസ്, ദൃശ്യം സൂപ്പര്‍ഹിറ്റ് വീണ്ടും ആവര്‍ത്തിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ക്കിടയിലെ സംസാരം. ജൂലൈ ഏഴിന് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ചിത്രവുമായി ബന്ധപ്പെട്ട പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് ഊഴം ട്രെയിലര്‍ ഉടന്‍ പുറത്തിറങ്ങും.


ദിവ്യാ പിള്ളയാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്. ബാലചന്ദ്ര മേനോന്‍, സീത, കിഷോര്‍ സത്യ, നീരജ് മാധവ്, ഇര്‍ഷാദ്,പശുപതി, ജയപ്രകാശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

English summary
Prithviraj's Oozham Gets A Release Date!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam