ഇങ്ങളെന്ത് ലുക്കാണ് ഭായ്! പൃഥ്വിരാജിന്റെ പുതിയ ചിത്രത്തിന് ആരാധകരുടെ കമന്‍റ്! പോസ്റ്റ് വൈറലാവുന്നു!
ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ ബ്രദേഴ്‌സ് ഡേയുടെ ട്രെയിലര്‍ എത്തിയിരിക്കുകയാണ്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായാണ് ട്രെയിലര്‍ എത്തിയത്. ഓണത്തിന് തിയേറ്ററുകളിലേക്കെത്തുന്ന സിനിമയ്ക്കായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ലൂസിഫറിന് ശേഷം പൃഥ്വിരാജ് അഭിനേതാവായി എത്തുകയാണ്. കലാഭവന്‍ ഷാജോണാണ് ചിത്രത്തിന്‍രെ സംവിധായകന്‍. ഈ സിനിമയുടെ കഥയെക്കുറിച്ച് 3 വര്‍ഷം മുന്‍പ് രാജുവിനോട് പറഞ്ഞിരുന്നുവെന്നും താന്‍ തന്നെ ഇത് സംവിധാനം ചെയ്യണമെന്നാണ് പൃഥ്വി പറഞ്ഞിരുന്നതെന്നും ഷാജോണ്‍ വ്യക്തമാക്കിയിരുന്നു.
മമ്മൂട്ടിയായിരുന്നു ഫേസ്ബുക്കിലൂടെ ബ്രദേഴ്‌സ് ഡേയുടെ ട്രയിലര്‍ പുറത്തുവിട്ടത്. ഇതിന് പിന്നാലെയായാണ് റെഡ് എഫ് എം മ്യൂസിക് അവാര്‍ഡ്‌സില്‍ വെച്ച് സിനിമയുടെ ഓഡിയോ ലോഞ്ച് നടത്തിയത്. മോഹന്‍ലാലായിരുന്നു ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയത്. മോഹന്‍ലാലിന് നന്ദി അറിയിച്ച് പൃഥ്വിരാജ് എത്തിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ ചടങ്ങിന്‍രെ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഐശ്വര്യ ലക്ഷ്മി, മിയ, കലാഭവന്‍ ഷാജോണ്‍ തുടങ്ങി സിനിമയുടെ അണിയറപ്രവര്‍ത്തകരെല്ലാം വേദിയിലുണ്ടായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ പൃഥ്വിരാജ് പങ്കുവെക്കുന്ന പോസ്റ്റുകള്‍ നിമിഷനേരം കൊണ്ടാണ് തരംഗമായി മാറുന്നത്. പുത്തന്‍ ലുക്കിലാണ് പൃ്വഥ്വിരാജ് ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയത്. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന സിനിമയായ ഡ്രൈവിംഗ് ലൈസന്‍സിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഏത് ഡ്രസ്സിലായാലും ഏട്ടന്‍ സുന്ദരനാണെന്നാണ് ആരാധകരുടെ കമന്റ്. പൃഥ്വിരാജിന്റേയും പ്രസന്നയുടേയും പ്രകടനത്തിനായി കാത്തിരിക്കുകയാണ് തങ്ങളെന്നുള്ള കമന്റുകളും ചിത്രത്തിന് കീഴിലുണ്ട്.


Click it and Unblock the Notifications











