For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിര്‍ഭാഗ്യവശാല്‍ ഞങ്ങളുടെ ഷൂട്ടിംഗ് അനുമതി റദ്ദാക്കി! ഇന്ത്യയിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടു: പൃഥ്വി

  |

  പൃഥ്വിരാജ്- ബ്ലെസി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആടൂജിവിതത്തിനായി വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കേരളത്തിലെ ഷൂട്ടിംഗിന് ശേഷം പുതിയ ഷെഡ്യൂളിനായി അണിയറക്കാര്‍ ജോര്‍ദാനിലേക്ക് പോയിരുന്നു. ഏറെ നാളത്തെ തയ്യാറെടുപ്പുകള്‍ക്ക് ശേഷമായിരുന്നു സിനിമാ സംഘം ഷൂട്ടിംഗിനായി തിരിച്ചത്. വലിയ ക്യാന്‍വാസില്‍ ഒരുക്കുന്ന ബിഗ് ബ്ഡ്ജറ്റ് ചിത്രത്തിനായി 30 കിലോയോളം ശരീരഭാരമാണ് പൃഥ്വിരാജ് കുറച്ചത്.

  കൊറോണ വൈറസ് വ്യാപനത്തിനിടെയിലും സിനിമയുടെ ഷൂട്ടിംഗ് നേരത്തെ നടന്നിരുന്നു. അതേസമയം കൊവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ വിസാ കാലാവധി ഏപ്രില്‍ ഏട്ടോട്ടു കൂടി അവസാനിക്കുമെന്ന് ആടുജീവിതം അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. നിലവില്‍ നാട്ടിലേക്ക് വരാനാകാതെ ജോര്‍ദാനില്‍ കുടുങ്ങിയിരിക്കുകയാണ് പൃഥ്വിയും സംഘവും. ജോര്‍ദ്ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സിനിമാ സംഘം അവിടെ കുടുങ്ങിയത്. ചിത്രീകരണം തുടരാനാവില്ലെന്ന് ലൈന്‍ പ്രൊഡ്യൂസര്‍മാരും വ്യക്തമാക്കിയിരുന്നു.

  അടിയന്തിരമായി രാജ്യം വിടാനും ഇവരോട് നിര്‍ദ്ദേശിച്ചിരുന്നു. എപ്രില്‍ ഏട്ടിന് ഇവരുടെ വിസാ കാലാവധി അവസാനിക്കുന്നതുകൊണ്ടാണ് ഇങ്ങനെ പറഞ്ഞത്. തുടര്‍ന്നാണ് തങ്ങളെ തിരികെ എത്തിക്കാന്‍ നടപടി ആവശ്യപ്പെട്ട് ആടുജീവിതം സംഘം ഫിലിം ചേംബറിനും സംസ്ഥാന കേന്ദ്ര സര്‍ക്കാരുകളെയും സമീപിച്ചിരുന്നത്. അതേസമയം പൃഥ്വിരാജ് അവിടെ സുരക്ഷിതനാണെന്നും അവര്‍ താമസിക്കുന്ന മരുഭൂമിയിലെ റിസോര്‍ട്ടില്‍ ഭക്ഷണത്തിനോ മറ്റു അവശ്യ വസ്തുക്കള്‍ക്കോ ബുദ്ധിമുട്ടുകളില്ലെന്നും അമ്മ മല്ലികാ സുകുമാരന്‍ അറിയിച്ചിരുന്നു.

  മിനിയാന്ന് കൂടി രാജു വിളിച്ചിരുന്നുവെന്നും ഭക്ഷണ കാര്യങ്ങള്‍ക്കൊന്നും ബുദ്ധിമുട്ടില്ലെന്നും അറിയിച്ചിരുന്നു. കര്‍ഫ്യൂ ശക്തമായതിനാല്‍ അവിടുന്ന് എങ്ങോട്ടും മൂവ് ചെയ്യാന്‍ പറ്റില്ല എന്നതാണ് നിലവിലെ പ്രശ്‌നം. വിസയുടെ കാലാവധി തീരാന്‍ പോവുന്ന തുടങ്ങിയ കാര്യങ്ങള്‍ താനും മാധ്യമങ്ങളില്‍ നിന്നാണ് അറിഞ്ഞതെന്നും മല്ലികാ സുകുമാരന്‍ പറഞ്ഞു.
  ഇത്രയും നാളും അവരോട് വളരെ സഹകരണത്തോടെ പെരുമാറിയ സര്‍ക്കാരല്ലേ ഈ ഒരു പ്രതിസന്ധി ഘട്ടത്തിലും കൂടെ നില്‍ക്കുമെന്നാണ് വിശ്വാസം. മല്ലികാ സുകുമാരന്‍ പറഞ്ഞു.

  മല്ലികാ സുകുമാരന് പിന്നാലെ പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റും വന്നിരുന്നു. "എല്ലാവര്‍ക്കും നമസ്‌ക്കാരം. ഈ ദുഷ്‌കരമായ സമയങ്ങളില്‍ എല്ലാവരും സുരക്ഷിതരായിരിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് പ്രതീക്ഷിക്കുന്നു. 24/03/2020 ന് ജോര്‍ദാനിലെ ആടുജീവിതത്തിന്റെ ചിത്രീകരണം നിലവിലെ സാഹചര്യങ്ങള്‍ കാരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം, വാഡി റം മരുഭൂമിയുടെ പരിധിക്കുള്ളില്‍ ഞങ്ങളുടെ യൂണിറ്റ് മാത്രമാണുളളതെന്നും സുരക്ഷിതമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അധികാരികള്‍ക്ക് ബോധ്യപ്പെട്ടു.

  അതിനാല്‍ ഞങ്ങള്‍ക്ക് ഷൂട്ടിംഗിനായി അനുവാദം തന്നു. നിര്‍ഭാഗ്യവശാല്‍, ജോര്‍ദാനില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ മുന്‍കരുതല്‍ നടപടിയായി കൂടുതല്‍ ശക്തിപ്പെടുത്തേണ്ടിവന്നു, അതിന്റെ ഫലമായി 27/03/2020 ന് ഞങ്ങളുടെ ഷൂട്ടിംഗ് അനുമതി റദ്ദാക്കി. അതിനെ തുടര്‍ന്ന്, ഞങ്ങളുടെ ടീം വാദി റമിലെ മരുഭൂമി ക്യാമ്പില്‍ താമസിക്കുകയാണ്. നിലവിലെ സാഹചര്യം കാരണം ഷൂട്ടിംഗ് പുനരാരംഭിക്കാന്‍ ഉടനടി അനുമതി ലഭിക്കില്ലെന്നും അതിനാല്‍ എത്രയും പെട്ടെന്ന് ഇന്ത്യയിലേക്ക് മടങ്ങുകയാണ് നല്ലതെന്നും ജോര്‍ദാന്‍ അധികൃതര്‍ ഞങ്ങളെ അറിയിച്ചു.

  ഏപ്രില്‍ രണ്ടാം വാരം വരെ വാദി റമില്‍ താമസിക്കാനും ചിത്രീകരിക്കാനും ഞങ്ങള്‍ ആദ്യം പദ്ധതിയിട്ടിരുന്നതിനാല്‍, ഞങ്ങളുടെ താമസ-ഭക്ഷണ ക്രമീകരണങ്ങള്‍ കരുതിയിട്ടുണ്ട്. എന്നാല്‍ ആ ടൈംലൈനിനപ്പുറം എന്ത് സംഭവിക്കുന്നു എന്നത് ആശങ്കാജനകമാണ്. ഞങ്ങളുടെ ടീമില്‍ ഒരു ഡോക്ടര്‍ ഉണ്ട്, അവര്‍ ഓരോ 72 മണിക്കൂറിലും ഓരോ ക്രൂ അംഗത്തിനും വൈദ്യപരിശോധന നടത്തുന്നു.

  കൂടാതെ സര്‍ക്കാര്‍ നിയോഗിച്ച ജോര്‍ദാനിയന്‍ ഡോക്ടര്‍ ഇടയ്ക്കിടെ പരിശോധന നടത്തുന്നു. ലോകമെമ്പാടുമുള്ള സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, 58 അംഗങ്ങളുള്ള ഞങ്ങളുടെ ടീമിന്റെ മടങ്ങിവരവ് അധികാരികളുടെ പ്രയോരിറ്റി ആവന്‍ സാധ്യതയില്ല. എന്നാല്‍ ബന്ധപ്പെട്ട എല്ലാവരേയും സാഹചര്യത്തെക്കുറിച്ച് അറിയിക്കുകയും അവ അപ്ഡേറ്റ് ചെയ്യുകയും ചെയ്യേണ്ടത് ഞങ്ങളുടെ കടമയാണെന്ന് തോന്നി.

  കോവിഡ് 19: ഹോളിവുഡ് ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ റിലീസ് നീട്ടി അണിയറക്കാര്‍

  ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്നു, ഉചിതമായ സമയവും അവസരവും എത്തുമ്പോള്‍ ഞങ്ങള്‍ക്കും ഇന്ത്യയിലേക്ക് മടങ്ങാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. അതുവരെ, നിങ്ങള്‍ എല്ലാവരും സുരക്ഷിതരായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, ഒപ്പം ജീവിതം ഉടന്‍ സാധാരണ നിലയിലാകുമെന്ന് കൂട്ടായി പ്രത്യാശിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യാം. ചിയേഴ്‌സ്. പൃഥ്വി കുറിച്ചു.

  കടുവ രതീഷിനൊപ്പം അഹാനയുടെ വര്‍ക്കൗട്ട്! വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

  English summary
  prithviraj's post from jordaan about aadu jeevitham shooting
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X