For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സൂപ്പര്‍ താരമാവാനൊരുങ്ങി പൃഥ്വിരാജ്! അഡാറ് ചിത്രമായി ജീന്‍ പോളിന്റെ ഡ്രൈവിംഗ് ലൈസന്‍സ് വരുന്നു

    |

    ലൂസിഫറിലൂടെ സംവിധാനത്തിലേക്ക് കൂടി അരങ്ങേറ്റം നടത്തിയിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. മോഹന്‍ലാലിനെ നായകനാക്കി നിര്‍മ്മിച്ച സിനിമ ബോക്‌സോഫീസില്‍ ഗംഭീര പ്രകടനമായിരുന്നു കാഴ്ച വെച്ചത്. ആദ്യ ഏട്ട് ദിവസം കൊണ്ട് നൂറ് കോടി ക്ലബ്ബിലെത്തിയ മൂവി ഇപ്പോഴും റെക്കോര്‍ഡ് പ്രദര്‍ശനം നടത്തി കൊണ്ടിരിക്കുകയാണ്. ലൂസിഫര്‍ തിയറ്ററുകളിലേക്ക് എത്തിച്ചതോടെ മറ്റ് സിനിമകളുടെ തിരക്കിലേക്ക് പോവുകയാണ് പൃഥ്വിരാജ്.

    ഇപ്പോഴിതാ പൃഥ്വി നായകനാവുന്നതിനൊപ്പം നിര്‍മ്മിക്കുന്ന മറ്റൈാരു സിനിമ വരികയാണ്. ഹണീ ബി 2 വിന് ശേഷം ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന െ്രെഡവിംഗ് ലൈസന്‍സ് എന്ന സിനിമയിലൂടെയാണ് പൃഥ്വിരാജ് നായകനാവുന്നത്. ബിഗ് ബജറ്റില്‍ നിര്‍മ്മിക്കാനാണ് പദ്ധതിയിട്ടിരിക്കുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മ്മിക്കുന്നത്.

    prithviraj-s-produce-jean-paul-lal-movie

    പൃഥ്വിയുടെ പുതിയ നിര്‍മാണ കമ്പനിയുടെ കീഴില്‍ നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമായിരിക്കും െ്രെഡവിംഗ് ലൈസന്‍സ്. സച്ചിയാണ് ഈ സിനിമയ്ക്ക് വേണ്ടി തിരക്കഥ ഒരുക്കുന്നത്. സുരാജ് വെഞ്ഞാറമൂടാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുശിന്‍ ശ്യാം സംഗീതം പകരുന്നത്.

    കാറുകളോട് അടങ്ങാത്ത ഭ്രമമുള്ള ഒരു സൂപ്പര്‍ താരത്തിന്റെ വേഷത്തിലാണ് പൃഥ്വി ചിത്രത്തില്‍ അഭിനയിക്കുന്നതെന്നാണ് സൂചന. കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ബ്രദേഴ്‌സ് ഡേ യുടെ ചിത്രീകരണം കഴിഞ്ഞതിന് ശേഷമായിരിക്കും െ്രെഡവിംഗ് ലൈസന്‍സിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്.

    English summary
    Prithviraj's produce Jean Paul Lal movie Driving Licence
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X