സോഷ്യല്‍ മീഡിയയില്‍ തരംഗമായി പൃഥ്വിരാജ് ചിത്രം രണത്തിന്റെ ഫാന്‍മേയ്ഡ് ടീസര്‍! കാണൂ
പൃഥ്വിരാജ് സുകുമാരന്റെതായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് രണം. നവാഗതനായ നിര്‍മ്മല്‍ സഹദേവ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലര്‍ സിനിമയാണ്. പൃഥ്വിരാജിനൊപ്പം റഹ്മാനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഇഷ തല്‍വാറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
ഓണം റിലീസായി പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് നേരത്തെ വീണ്ടും മാറ്റിയിരുന്നു. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും ടീസറുകള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു നേരത്തെ ലഭിച്ചിരുന്നത്.

രണത്തിന്റെ ആദ്യ ടീസറിനു പിന്നാലെ രണ്ടും മൂന്നും ടീസറുകളും സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിന്റെ ടീസര്‍ വലിയ ആവേശമായിരുന്നു ആരാധകരില്‍ ഉണ്ടാക്കിയിരുന്നത്. രണത്തിന്റെ ഒറിജിനല്‍ ടീസറിനു പിന്നാലെ ചില ഫാന്‍മേയ്ഡ് ടീസറുകളും പുറത്തിറങ്ങിയിരുന്നു. ഫാന്‍ മേയ്ഡ് ടീസറുകളില്‍ വിഘ്‌നേഷ് ആര്‍ എസ് ചെയതൊരു വീഡിയോയും ശ്രദ്ധേയമായിരുന്നു. രണത്തിന്റെ സംവിധായകനടക്കം മികച്ച അഭിപ്രായമായിരുന്നു ഈ ഫാന്‍മേയ്ഡ് ടീസറിനെക്കുറിച്ച് പറഞ്ഞത്. ഫേസ്ബുക്കില്‍ ഇതിനോടകം നിരവധി പേരാണ് ഈ ടീസര്‍ കണ്ടുകഴിഞ്ഞിരിക്കുന്നത്.


Click it and Unblock the Notifications